ആഫ്രിക്കൻ വംശജർക്കു എതിരെയും യഹൂദർക്കെതിരെയും വിദ്വേഷം ചൊരിയുന്ന ചുവരെഴുത്തുകൾ എൻ വൈ യു ടണ്ടൻ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഡിബ്നർ ലൈബ്രറിയിലാണ് പ്രത്യക്ഷപ്പെട്ടത്. അശ്ലീലം നിറഞ്ഞ ചുവരെഴുത്തുകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് അത് ശ്രദ്ധിക്കപ്പെട്ടത്.
നിയമവിരുദ്ധമായ ഈ തീരുവ സാമ്പത്തികമായി യുഎസിനു നഷ്ടമാവുമെന്നു അവർ ചൂണ്ടിക്കാട്ടി. റെപ്. രാജാ കൃഷ്ണമൂർത്തി (ഇല്ലിനോയ്), റെപ്. ഡെബോറ റോസ്, റെപ്. മാർക് വീസി എന്നിവരാണ് ഈ നീക്കത്തിനു മുൻകൈയെടുത്തത്.
ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് എച്-1 ബി വിസയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കാണ് ഈ ചട്ടം കൊണ്ട് ഏറ്റവും കഷ്ടത ഉണ്ടാവുന്നത്. ഡെമോക്രാറ്റിക് സെനറ്റർമാരായ അലക്സ് പദിയ (കാലിഫോർണിയ), ജാക്കി റോസെൻ (നെവാഡ) എന്നിവർ ചേർന്ന് ആരംഭിച്ച നീക്കത്തിനൊപ്പം മറ്റു 9 പേരും കൂട്ടുണ്ട്.
കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ ഇടതു മുന്നണിയുടെ കോട്ടകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആഞ്ഞുവീശിയത് യു.ഡി.എഫ് തരംഗം. ബി.ജെ.പിയുടെ എന്‍.ഡി.എ ചരിത്രത്തിലാദ്യമായി തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നേടിക്കൊണ്ട് കേരളത്തില്‍ നില മെച്ചപ്പെടുത്തി. ശബരിമലയിലെ സ്വര്‍ണക്കൊള്ളയിലൂടെ സി.പി.എം നേതാക്കള്‍ ലക്ഷണമൊത്ത അമ്പലം വിഴുങ്ങികളാണെന്ന് തെളിയിച്ചതിന് അയ്യപ്പ ഭക്തരുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ സി.പി.എമ്മിനും സര്‍ക്കാരിനും കൊടുത്ത ചാട്ടവാറടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഹൈലൈറ്റ്. അമ്പലക്കൊള്ളയില്‍ ആവര്‍ത്തിച്ച് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സി.പി.എം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ പേരിനുപോലും നടപടിയെടുക്കാത്തതിന് ജനം കൊടുത്ത ബാലറ്റ് പ്രഹരമാണിതെന്നും പറയാം.
ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയും ചെയ്തുവെന്നു പ്രസ്താവന ചൂണ്ടിക്കാട്ടി. കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6% വർധന ഉണ്ടായി. അമേരിക്കൻ ഉത്പന്നങ്ങൾക്കു ആഗോള വിപണിയിൽ താത്പര്യം കൂടി എന്നതാണ് മറ്റൊരു അവകാശവാദം.
സോൾട് ലേയ്ക്ക് സ്റ്റേഡിയത്തിൽ 14,000 രൂപ വരെ നൽകി ടിക്കറ്റെടുത്തു പ്രിയ താരത്തെ ഒരു നോക്കു കാണാൻ ജനം തള്ളിക്കയറിയപ്പോൾ തിക്കും തിരക്കും കാരണം 10 മിനിറ്റിനകം മെസി സ്ഥലം വിട്ടു. രാഷ്ട്രീയക്കാരും ഉന്നതന്മാരും മെസിയെ പൊതിഞ്ഞപ്പോൾ അദ്ദേഹത്തെ ഒന്നു കാണാൻ പോലും കഴിയാതിരുന്ന ജനം അതോടെ രോഷാകുലരായി അക്രമം അഴിച്ചു വിട്ടപ്പോൾ പോലീസ് ശക്തമായ ലാത്തിച്ചാർജ് നടത്തി. ആർ പി എഫിനെ വരെ വിളിക്കേണ്ടി വന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ നന്ദി പറഞ്ഞ് പ്രധാനമന്ത്രി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി കുറിയ്ക്കുന്നു.
21 സീറ്റുകള്‍ എൻഡിഎ നേടിയപ്പോള്‍ 20 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്.
മേരിലാൻഡ് (യുഎസ്): യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഡോക്ടറായിരുന്ന തൃപ്പൂണിത്തുറ പാലത്തിങ്കൽ ജേക്കബ് വർഗീസ് (89) അന്തരിച്ചു. സംസ്കാരം 18ന് മേരിലാൻഡിൽ നടക്കും. വാഷിങ്ടനിലെ ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റി ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിന്റെ ഡയറക്ടറായും പ്രഫസറായും 30 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്തെ മെഡിസിൻ പഠനത്തിനും യുകെയിലെ ഉന്നതപഠനത്തിനും ശേഷം 1966 ലാണ് യുഎസിലെ ബാൾട്ടിമോറിലേക്കു കുടിയേറിയത്.
ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ട്വന്റി 20 ഉറപ്പിച്ചു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ സ്ഥിതിഗതികൾ യുഡിഎഫിന് അനുകൂലമാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി നിർണ്ണായക ഘട്ടം പിന്നിടുമ്പോൾ തലസ്ഥാന കോർപ്പറേഷനിൽ എൻഡിഎ അട്ടിമറി വിജയം നേടി കരുത്തറിയിക്കുകയാണ്. 'മാറാത്തത് മാറും' എന്ന മുദ്രാവാക്യത്തോടെ മത്സരത്തിനിറങ്ങിയ എൻഡിഎ നിലവിൽ 49 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു
ശബരിമല വിവാദത്തിലും അട്ടിമറി; പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടം, എൽഡിഎഫിന് വിജയം
കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫിന്റെ longstanding കുത്തക അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് അധികാരം പിടിച്ചെടുത്തു
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ചെങ്കോട്ട തകർത്ത് ബിജെപി ചരിത്രപരമായ മുന്നേറ്റം നടത്തുന്നു
ന്യൂയോര്‍ക്ക്: പൊതുജന ശ്രദ്ധ ആകര്‍ഷിച്ച വൈവിധ്യങ്ങളായ പരിപാടികള്‍ കാഴ്ച്ച വച്ച ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ ഈ ഹോളിഡേ
ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിഷ്ട്രേഷൻ (ടി എസ് എ) ആഴ്ചയിൽ പലവട്ടം എന്ന നിലയ്ക്കാണ് ഈ പട്ടിക നല്കിവന്നത്. ഐസ് പട്ടിക പരിശോധിച്ച് നാടുകടത്തേണ്ടവരെ കണ്ടെത്തുമായിരുന്നു. ഈ പട്ടിക ഇപ്പോൾ ദിവസവും നൽകുന്നു.
കോര്‍പറേഷനില്‍ യുഡിഎഫ് തരംഗം. കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നഷ്ടപ്പെട്ട കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥികളായി കരുതപ്പെ
കഴിഞ്ഞ തവണ കോര്‍പ്പറേഷന്‍ ഭരിച്ച എല്‍ഡിഎഫ് 11 ഇടത്ത് മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എട്ടിടത്താണ് എന്‍ഡിഎ ലീഡ് ഉയര്‍ത്തുന്നത്. കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എല്‍ഡിഎഫും യുഡിഎഫും
യുഎസ് സി ഐ എസോ ഏജൻസി അധികാരപ്പെടുത്തിയവർ മാത്രമോ എടുത്തതായിരിക്കണം ഫോട്ടോകൾ. ഏറ്റവും പുതിയതും കൃത്യമായതും വിശ്വസനീയവും ആയിരിക്കും ഫോട്ടോകൾ എന്നുറപ്പു വരുത്താനാണിത്.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് ദേവാലയമായ സ്റ്റാറ്റന്‍ ഐലന്റ് മോര്‍ ഗ്രിഗോറിയോസ്
പാക്കിസ്ഥാനി വംശജയായ മുൻ എഫ് ടി എ കമ്മീഷണർ ലീന ഖാൻ ആണ് സാമ്പത്തിക നയങ്ങൾ കൈകാര്യം ചെയ്യുന്ന ചുമതലയോടെ ട്രാൻസിഷൻ കോ-ചെയർ ആയത്.
ഡാലസ്: ക്രൈസ്തവ ശുശ്രൂഷാ രംഗത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന ഡാലസ് സ്കൂൾ ഓഫ് തിയോളജി പൂർവ്വ വിദ്യാർത്ഥി അസ്സോസിയേഷന്റെ (Alumni Association) ഈ വർഷത്തെ വാർഷിക സമ്മേളനം 2025 ഡിസംബർ 28-ന് ഞായറാഴ്ച നടത്തപ്പെടും. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം 6:30-ന് സൂം പ്ലാറ്റ്‌ഫോം വഴിയാണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സമ്മേളനത്തിന്റെ മുഖ്യ വിഷയം 'Reignite the Vision and Mission Mindset' (ദർശനവും മിഷൻ മനോഭാവവും വീണ്ടും ജ്വലിപ്പിക്കുക) എന്നതാണ്.
ചിക്കാഗോ: കൈപ്പുഴ പാലത്തുരുത്ത് തൊടുകയില്‍ ലൂക്കോസിന്റെ ഭാര്യ അന്നമ്മ ലൂക്കോസ് ചിക്കാഗോയില്‍ അന്തരിച്ചു. കുമരകം തൊട്ടിച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് മോന്‍ (ചിക്കാഗോ), ജോമോന്‍ (ചിക്കാഗോ), ജയ്‌മോന്‍ (ചിക്കാഗോ), അനിത (ചിക്കാഗോ), ടീന (സാന്‍ജോസ്), നീത ചിക്കാഗോ).
ഇമിഗ്രെഷൻ അധികൃതർ ഇനി എന്താണ് ചെയ്യുക എന്നാണ് ഗാർഷ്യയുടെ അഭിഭാഷകർ കാത്തിരിക്കുന്നത്. ഏതറ്റം വരെയും പൊരുതുമെന്നു അവർ പറഞ്ഞു.
പ്രസിഡന്റ് ട്രംപിന്റെ One Big Beautiful Bill Act നൽകുന്ന നികുതി ഇളവാണ് അതിനു കാരണം. 2026 ആദ്യ ക്വാർട്ടറിൽ ചെക്കുകൾ ലഭിക്കും. 2025ൽ ശരാശരി റീഫണ്ട് $2,939 ആയിരുന്നുവെന്നു ഓക്സ്ഫോർഡ് ലീഡ് എക്കണോമിസ്റ്റ് നാൻസി വാൻഡാൻ ഹൗട്ടൻ എഴുതിയ റിപ്പോർട്ടിൽ പറയുന്നു.
കൊപ്പേൽ / ടെക്‌സാസ് : ഇന്ത്യയ്ക്ക് പുറത്തെ പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷൻ്റെ ഔദ്യോഗിക കിക്കോഫ്, കോപ്പൽ സെൻ്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, ഇടവകാംഗങ്ങളും ചേർന്ന് അഭിവന്ദ്യ പിതാവിനേ സ്നേഹോഷ്മളമായി സ്വീകരിച്ചു. ഇടവകയിലെ കൺവെൻഷൻ പ്രതിനിധികളും ട്രസ്റ്റിമാരുമായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ,
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആത്മീയ സംഘടനകളുടെ വാര്‍ഷികം ഡിസംബര്‍ ഏഴാം തീയതി ഞായറാഴ്ച നടത്തി. മുബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്‌സണ്‍ കോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളനം നടന്നു. ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങളായ M.G.O.C.S.M , ഫോക്കസ്, മെന്‍സ് ഫോറം, മാര്‍ത്തമറിയം സമാജം, സണ്ടേ സ്‌കൂള്‍ എന്നിവയുടെ റിപ്പോര്‍ട്ട് യഥാക്രമം മറിയ ജോര്‍ജ്, സെലിന്‍ ജെഗേശ്വര്‍, വര്‍ഗീസ് പാപ്പന്‍ചിറ, ലീലാമ്മ മത്തായി, ബ്ലെസി വര്‍ഗീസ് എന്നിവര്‍ അവതരിപ്പിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ ഫോമാ, 2025 ജനുവരി 9-ന് കോട്ടയം വിൻസർ കാസിലിൽ സംഘടിപ്പിക്കുന്ന കേരള കൺവെൻഷന്റെ പ്രധാനസംഘാടകനാണ് പീറ്റർ മാത്യു കുളങ്ങര. ചിക്കാഗോയിൽ താമസിക്കുന്ന, വർഷങ്ങളായി മലയാളി സമൂഹത്തോടൊപ്പം പ്രവർത്തിക്കുന്ന, സാമൂഹിക–മാനവിക മൂല്യങ്ങളിൽ ആഴമുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്ന വ്യക്തി അദ്ദേഹത്തെ പോലൊരാൾ ഫോമായുടെ കേരള കൺവൻഷൻ ചെയർമാൻ ആകുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ജനുവരി 9–11 തീയതികളിൽ നടക്കുന്ന കൺവെൻഷൻ, അമേരിക്ക–കേരള ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഏറ്റവും വലിയ സംഗമങ്ങളിൽ ഒന്നായിരിക്കും ഇതെന്നകാര്യം ഉറപ്പിക്കാം. പ്രധാന ചാരിറ്റി പ്രോഗ്രാമുകൾ, മെഡിക്കൽ സഹായം, വിദ്യാഭ്യാസ പദ്ധതികൾ, ബിസിനസ്–യുവജന സെമിനാറുകൾ, സാംസ്കാരിക ഐക്യവേദി എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു മഹാസമ്മേളനമാണ് ഒരുങ്ങുന്നത്.സംഘടനാ കാര്യങ്ങളിലും, ചാരിറ്റി പ്രവർത്തനങ്ങളിലും, യുവതലമുറയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും സമർപ്പിതനായ ഫോമയുടെ
അങ്ങിനെയൊരു ലക്ഷ്യമുണ്ടെന്നു കോൺസുലർ ഓഫിസർമാർക്കു തോന്നിയാൽ വിസ അപേക്ഷ തള്ളിക്കളയാം. ജന്മാവകാശ പൗരത്വം തന്നെ എടുത്തു കളയാൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതിനിടയിലാണ് ഈ അറിയിപ്പ്. വിഷയം സുപ്രീം കോടതിയുടെ മുന്നിലാണെങ്കിലും ഭരണകൂടം ഉറച്ച നിലപാടിലാണ്.
നടിയെ ആക്രമിച്ച കേസില്‍ 'സൂത്രധാരനെ' വെറുതെവിട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറുപേര്‍ക്ക് വിധിച്ച ശിക്ഷ അതീജീവിതയെ വീണ്ടും അപമാനിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയരുന്നത്. ''എട്ടാം പ്രതിയായ ദീലീപിനെ വെറുതെ വിട്ടപ്പോളേ പ്രതീക്ഷ അവസാനിച്ചു. പ്രതികളുടെ പ്രായവും സാഹചര്യവും കോടതി പരിശോധിച്ചു. അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ല. ഇതാണോ ജുഡീഷ്യറി..? ഒരു സാഹചര്യത്തിലും സ്വീകരിക്കാനാകാത്ത വിധിയാണിത്. ഇത്തരം അനീതികള്‍ നടക്കുമ്പോള്‍ ജനങ്ങള്‍ നീതി കൈയ്യിലെടുക്കും...'' എന്നാണ് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനിയുടെ ശ്രദ്ധേയമായ പ്രതികരണം.
നറുക്കെടുപ്പ് വഴിയാണ് ടിക്കറ്റ് അനുവദിക്കുന്നത്. ആരാധകർക്ക് അവർക്ക് ആവശ്യമുള്ള മത്സരങ്ങൾ, ടിക്കറ്റ് വിഭാഗങ്ങൾ, എണ്ണം എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ഗ്ലോബൽ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ മേഖലകളിലെ മികവാർന്ന പ്രകടനങ്ങളുടെ പേരിൽ തിരഞ്ഞെടുത്ത 16 രത്‌ന പുരസ്‌കാര ജേതാക്കളുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചു. മലയാളികളുടെ അസാധാരണ നേട്ടങ്ങളെ ആദരിക്കുന്ന 'ഗ്ലോബൽ
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്കുതല കേന്ദ്രങ്ങളിലും, നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലുമാണ് നടക്കുക. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത്
നടിയെ ആക്രമിച്ച കേസിൽ 1500 പേജുകളുള്ള വിധിന്യായമാണ് കോടതി പുറത്തുവിട്ടതെങ്കിലും, അതിജീവിതയുടെ മൊഴിയുടെ പൂർണ്ണരൂപം ഉൾപ്പെടുന്നതിനാൽ വിധിപ്പകർപ്പ് ഉടൻ പുറത്തുവിടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി അടയ്ക്കം ഒന്നുമുതല്‍ 6 പ്രതികള്‍ക്ക് 20 വര്‍ഷം കഠിന തടവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികളുടെ പ്രായം കണക്കിലെടുത്താണ്
ലോസ് ഏഞ്ചലസ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എന്‍.എ (KHNA) യുടെ സൗത്ത് വെസ്റ്റ്(സതേണ്‍ കാലിഫോര്‍ണിയ) റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) സതേണ്‍ കാലിഫോര്‍ണിയയില്‍
സൂറിക് : സ്വിറ്റ്സർലൻഡിൽ മലയാളി യുവതി വാഹനാപകടത്തിൽ മരിച്ചു. അനീന പാറത്തലക്കൽ(26) ആണ് മരിച്ചത്. സൂറിക് നിവാസി പാറത്തലക്കൽ ജോൺസൺ (ബിജു), ജസ്സി ദമ്പതികളുടെ മകളാണ്. വ്യാഴാഴ്ച സൂറിക് ലിമ്മത്ത് ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്വന്തം കാറിൽ വരുന്നതിനിടെയാണ് ദാരുണമായ വാഹനാപകടം ഉണ്ടായത്. എതിർ ദിശയിൽ നിന്നും വന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററിൽ സൂറിക് നഗരത്തിലെ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡല്‍ഹി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മുനമ്പം കമ്മീഷന്റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നല്‍കിയ അപ്പീലിലിനാണ് കോടതിയുടെ നടപടി. സംസ്ഥാന സര്‍ക്കാര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസ് നല്‍കി. കേസ് ആറ് ആഴ്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നത്. നിലവിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലാണ് പാസ്പോർട്ട് ഉള്ളത്. എന്നാൽ പ്രോസിക്യൂഷൻ പാസ്പോർട്ട് വിട്ടുകൊടുക്കുന്നതിനെ എതിർത്തു. ദിലീപിന്റെ പാസ്‌പോർട്ട് വിട്ടുകൊടുക്കരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.