
യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആത്മീയ സംഘടനകളുടെ വാര്‍ഷികം ഡിസംബര്‍ ഏഴാം തീയതി ഞായറാഴ്ച നടത്തി.
മുബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വികാരി റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ സമ്മേളനം നടന്നു.

ഇടവകയിലെ ആത്മീയ പ്രസ്ഥാനങ്ങളായ M.G.O.C.S.M , ഫോക്കസ്, മെന്‍സ് ഫോറം, മാര്‍ത്തമറിയം സമാജം, സണ്ടേ സ്കൂള്‍ എന്നിവയുടെ റിപ്പോര്‍ട്ട് യഥാക്രമം മറിയ ജോര്‍ജ്, സെലിന് ജെഗേശ്വര്, വര്‍ഗീസ് പാപ്പന്‍ചിറ, ലീലാമ്മ മത്തായി, ബ്ലെസി വര്‍ഗീസ് എന്നിവര്‍ അവതരിപ്പിച്ചു.
ഇടവകയിലെ ആത്മീയ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ അഭി. തിരുമേനി സന്തുഷ്ടി രേഖപ്പെടുത്തി.

വെരി റവ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പയും യോഗത്തില്‍ പ്രസംഗിച്ചു. മാഡെലിന് ദിയ വര്‍ഗീസ്, എലൈജ ജോണ്‍ എന്നിവരുടെ ഗാനങ്ങളും ഉണ്ടായിരുന്നു. സണ്ടേ സ്കൂള്‍ കുട്ടികള്‍ക്കുള്ള സമ്മാന വിതരണവും നടന്നു.