Image

ശബരിമല വിവാദത്തിലും അട്ടിമറി; പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടം, എൽഡിഎഫിന് വിജയം

രഞ്ജിനി രാമചന്ദ്രൻ Published on 13 December, 2025
ശബരിമല വിവാദത്തിലും അട്ടിമറി; പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടം, എൽഡിഎഫിന് വിജയം

ശബരിമല വിവാദത്തിലും അട്ടിമറി; പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടം, എൽഡിഎഫിന് വിജയംമുൻപ് ഭരിച്ചിരുന്ന എൻഡിഎ മുന്നണി ഇത്തവണ ഒമ്പത് സീറ്റുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 14 സീറ്റുകൾ നേടി എൽഡിഎഫ് നഗരസഭയിൽ ഭരണം ഉറപ്പിക്കുകയും 11 സീറ്റുകൾ നേടിയ യുഡിഎഫ് മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു.

അതേസമയം, പത്തനംതിട്ടയിലെ മറ്റ് മൂന്ന് മുനിസിപ്പാലിറ്റികളായ അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ യുഡിഎഫ് ഭരണം പിടിച്ചെടുത്തു. അടൂരിൽ 29 സീറ്റുകളിൽ 11 ഇടത്ത് വിജയിച്ച് യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഏഴിടത്ത് എൽഡിഎഫും മൂന്നിടത്ത് എൻഡിഎയും ജയിച്ചു. പത്തനംതിട്ട നഗരസഭയിൽ 33 സീറ്റുകളിൽ കേവല ഭൂരിപക്ഷമായ 17 സീറ്റുകൾ നേടി യുഡിഎഫ് വിജയിച്ചപ്പോൾ എൽഡിഎഫ് 12 സീറ്റും ബിജെപി ഒരു സീറ്റും നേടി.

തിരുവല്ല നഗരസഭയിൽ 18 സീറ്റുകൾ നേടിയ യുഡിഎഫ് ഭരണം ഉറപ്പിച്ചു. ഇവിടെ എൽഡിഎഫ് 11 സീറ്റും എൻഡിഎ ഏഴ് സീറ്റും നേടി. ശബരിമല വിവാദം ചർച്ചയായിട്ടും പന്തളത്ത് ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടത് ശ്രദ്ധേയമായി.

English summary:

 Sabarimala controversy did not help; Upset in Pandalam; BJP loses power; LDF wins municipality

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക