നോർത്ത് അമേരിക്കൻ മലയാളികളുടെ സംഘടനയായ - ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക (FOMAA)യുടെ 2026–2028 നിയമനത്തിനായുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ശ്രീ മാത്യു വർഗീസ് നയിച്ച ഫോമ പ്രോമിസ് ടീമിന്റെ ഫ്ലോറിഡ ജനസമ്പർക്ക പര്യടനം വിജയകരമായി പൂർത്തിയായി. മയാമിയിൽ നിന്ന് ആരംഭിച്ച പര്യടനം ഓർലാൻഡോ വഴി സഞ്ചരിച്ച് താമ്പായിൽ സമാപിച്ചു. നവംബർ 21, 22, 23 തീയതികളിലായി സൺഷൈൻ റീജിയനിലെ സമൂഹനേതാക്കളെയും സംഘടനാ പ്രതിനിധികളെയും
കേരളത്തിലെ ശാന്തിഭവനിലെ നിരാലംബരായ കുഞ്ഞുങ്ങളുമൊത്തായിരുന്നു പോൾ ജോസ്, സ്റ്റാൻലി കളത്തിൽ തുടങ്ങിയവർ താങ്ക്സ്ഗിവിംഗ് ആഘോഷിച്ചത്. ശാന്തിഭവനുള്ള സംഭാവനയും അധികൃതരെ ഏൽപ്പിച്ചു
വിശ്വാസം, സേവനം, വാഗ്ദാനം മുഖമുദ്രയാക്കി പ്രവർത്തിക്കുമെന്ന ദൃഢനിശ്ചയവുമായി ഫോമാ 2026-2028 ഭരണസമിതിയിലേക്ക് മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസ് സാരഥികൾക്ക് മയാമി മലയാളി സമൂഹം ഉജ്ജ്വലവരവേൽപ്പ് നൽകി. മാത്യു വർഗീസ് - പ്രസിഡന്റ് , അനു സ്കറിയ -സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ , ജോൺസൺ ജോസഫ് - വൈസ് പ്രസിഡന്റ് , രേഷ്മ രഞ്ജൻ - ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ - ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ .
ലാസ് വെഗാസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ നവംബർ 15-നു സംഘടിപ്പിച്ച ഫോമാ ബിസിനസ് മീറ്റ് വിഷയം കൊണ്ടും പരിപാടിയുടെ പ്രൗഢിയാലും ശ്രദ്ധേയമായി. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് നേതൃത്വം കൊടുക്കുകയും, ബിസിനസ് ചെയർമാൻ ബിജു സ്കറിയയുടെ ഏകോപനത്തിൽ കൃത്യതയും പ്രൊഫഷണലിസവും നിറഞ്ഞ രീതിയിൽ പരിപാടി നടന്നു. അമേരിക്കൻ മലയാളികളുടെ പൊതുബോധത്തിലേക്ക് ഫോമായെ കൂടുതൽ ആഴത്തിൽ കൊണ്ടുചെല്ലാനും, സമഗ്രമായ ബോധവൽക്കരണം നടത്താനും സംഘടനയ്ക്ക് വലിയ കഴിവുണ്ടെന്നതിന് ഈ മീറ്റ് തെളിവായി. ബിസിനസ് സ്റ്റാർട്ടപ്പുകളിലേക്ക് പ്രവേശിക്കുന്നവരിലെ ഭയങ്ങൾ നീക്കാനുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള മുൻ പ്രസിഡന്റ് ജോൺ ടൈറ്റസിന്റെ സെഷൻ സദസ്സിന് ഏറെ പ്രചോദനമായി.
ഷിക്കാഗോ: അമേരിക്കയിലെ മലയാളി സമൂഹത്തിന് ഏറെ ഉപകരിക്കുന്ന, ആവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ഒരു നിയമ ബോധവല്ക്കരണ
മാനവികതയോടുള്ള പ്രതിബദ്ധതയുടെ ശക്തമായ പ്രകടനമായി തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു കൊണ്ട് ഫോമാ ഭരണസമിതിയിലേക്ക് (2026 -28) മത്സരിക്കുന്ന ടീം പ്രോമിസ് ചരിത്രം കുറിച്ചു. ലൈഫ് അലയൻസ് ഓർഗൻ റിക്കവറി ഏജൻസി (Life Alliance Organ Recovery Agency) വഴിയാണ് മരണാന്തരം അവയവങ്ങൾ നൽകാനുള്ള രേഖയിൽ ഓരോ മത്സരാർത്ഥിയും ഒപ്പു വച്ചത്.
സൗത്ത് ഈസ്റ്റേൺ റീജിയണിൻ്റെ കീഴിലുള്ള വിമൻസ്സ് ഫോറത്തിൻ്റെ അഭിമുഖ്യത്തിൽ നടത്തിയ ലേഡീസ് നൈറ്റ് ഈ മാസം 14 -ാം തീയതി അറ്റ്ലാൻ്റ ബുഫോർഡിൽ അതി ഗംഭീരമായി ആഘോഷിച്ചു
വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ഫോമാ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിന്റ ഫ്ലോറിഡ പ്രചാരണയാത്രക്ക് നവംബർ 21 വെള്ളിയാഴ്ച്ച മയാമിയിൽ തുടക്കം കുറിക്കും. മാത്യു വർഗീസ് - പ്രസിഡന്റ് , അനു സ്കറിയ -സെക്രട്ടറി, ബിനോയ് തോമസ് - ട്രഷറർ , ജോൺസൺ ജോസഫ് - വൈസ് പ്രസിഡന്റ് , രേഷ്മ രഞ്ജൻ - ജോയിൻറ് സെക്രട്ടറി, ടിറ്റോ ജോൺ - ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ . നവംബർ 21 വെള്ളിയാഴ്ച വൈകീട്ട് 5.30 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലെത്തി സ്ഥാനാർത്ഥികൾ പുഷ്പാർച്ചന നടത്തും.
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ നടത്തിയ ഫാമിലി നൈറ്റ് പങ്കാളിത്തം കൊണ്ടും പരിപാടികളുടെ മികവ് കൊണ്ടും വൻവിജയമായി. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഓൺലൈൻ രെജിസ്ട്രേഷൻ ക്ലോസ്സ് ചെയ്തശേഷം വാക് ഇൻ രെജിസ്ട്രേഷനായി വന്നവർക്ക് ഇരിപ്പിടമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. നൂറ് റെജിഷ്ട്രേഷനിൽ നിന്നും ഇരട്ടിയിലധികമായ ഇരുനൂറിലേക്ക് എത്തിയപ്പോഴേക്കും ഹാൾ നിറഞ്ഞുകവിഞ്ഞു. റീജിയണൽ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫിന്റെയും ബിസിനസ് ചെയർ ബിജു സക്കറിയായുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ റീജിയനിൽ നിന്നുള്ള എല്ലാ അംഗസംഘടനകളും
ഫോമ സെൻട്രൽ റീജിയൻ, ഫോമ സെൻട്രൽ റീജിയൻ സീനിയർ ഗ്രൂപ്പ്എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “Plan & Control Your Future — Or Someone Else Will” എന്ന ശീർഷകത്തിൽ ഒരു നിയമ സെമിനാർ സംഘടിപ്പിക്കുന്നു. ഈ Legal Strategy Seminar നയിക്കുന്നത് Attorney Jeff Kulinsky, Esq., J.D. (Cooley Law School, Michigan), Attorney Vimal Kottukapally, Esq., J.D. (Loyola University of Chicago School of Law) എന്നിവർ ആയിരിക്കും. സെമിനാർ 2025 നവംബർ 23, ഞായറാഴ്ച രാവിലെ 9:15 ന് Syro-Malabar Cathedral Hall-ൽ നടക്കും. ഈ സെമിനാറിൽ Estate Planningഎന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് പ്രഭാഷണങ്ങൾ നടക്കുക. ഇതിൽ വിൽ (Wills), ട്രസ്റ്റുകൾ (Trusts), മരണാനന്തര ആസ്തി കൈമാറ്റം
2004-ല് ഹഡ്സന് വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റായിരുന്ന റോയ് ചെങ്ങന്നൂര് 2010-12 കാല്ത്ത് ഫോമാ എമ്പയര് റീജിയന് ആര്.വി.പി. ആയിരുന്നു. പിന്നീട് റോക്ക്ലാന്ഡ് മലയാളി അസോസിയേഷന്റെ (റോമ) പ്രസിഡന്റായി എട്ടു വര്ഷം പ്രവര്ത്തിച്ചു.
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ നേതൃത്വത്തിൽ വേഗസിൽ നാളെ മുതൽ നടക്കുന്ന ബിസിനസ് കൺവൻഷന്റെയും കുടുംബ സംഗമത്തിന്റെയും "ഒൺലൈൻ" ഹോട്ടൽ രെജിസ്ട്രേഷൻ പൂർത്തിയായതായും, അതാത് ദിവസങ്ങളിലെ വിശദമായ പ്രോഗ്രാം ലിസ്റ്റുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടന്നും, രെജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് ഇമെയിൽ സന്ദേശങ്ങൾ അയച്ചിട്ടുണ്ടന്നും ഫോമാ വെസ്റ്റേൺ റീജിയൻ വൈസ് പ്രസിഡന്റ് ജോൺസൺ ജോസഫ് ഒരു പ്രസ്താവനയിൽ അറിയിച്ചു. വെള്ളിയാഴ്ച സായം സന്ധ്യയിൽ വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കം കുറിക്കുന്ന കുടുംബ സംഗമത്തിന് വിവിധ കലാപരികളുടെയും ഗാനമേളയുടെയും അകമ്പടിയുണ്ടാവും. ശനിയാഴ്ച രാവിലെ ഉദ്ഘാടന മഹാമഹത്തോടെ ആരംഭിക്കുന്ന ബിസിനസ്സ് കൺവെൻഷനിൽ നിർമ്മിത
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ലാസ് വേഗസിൽ ഈ വീക്കെൻഡിൽ അരങ്ങേറുന്ന ബിസിനസ് മീറ്റിനും കുടുംബ സംഗമത്തിനും എല്ലാവിധ ആശംസകളും നേരുന്നതായി കേരള അസോസിയേഷൻ ഓഫ് ലാസ് വേഗാസിന്റെ പ്രസിഡന്റ് തോംസൺ ചെമ്പ്ലാവിൽ അറിയിച്ചു. ലാസ് വെഗാസിലെ ഈ പരിപാടിയ്ക്ക് ആതിഥേയത്വം അരുളുന്നത് വേഗാസിലെ ഈ അസോസിയേഷനാണ്. 2010 ൽ ഫോമായുടെ ആദ്യ ഇന്റർനാഷണൽ കൺവൻഷൻ നടന്നത് ലാസ് വേഗാസിലാണ്. ചരിത്ര പ്രസിദ്ധമായ ആ കൺവൻഷന്
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റിന്റെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയതായി ചെയർമാൻ ബിജു സ്കറിയ അറിയിച്ചു. ദേശീയ തലത്തിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട മീറ്റിലേക്ക് സ്റ്റാർട്ടപ്പ് ബിസിനസിന്റെയും വെഞ്ച്വർ ക്യാപിറ്റലിസത്തിന്റെയും തലതൊട്ടപ്പന്മാർ പങ്കെടുക്കുന്നു എന്നതാണ് ഒരു പ്രത്യേക സവിശേഷത. ചെയർമാനായി സ്ഥാനമേറ്റയുടൻ തന്നെ ഈ ഒരു പരിപാടി വന്പിച്ച വിജയപ്രദമാക്കാൻ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഒരു ബിസിനസ്സിൽ പ്രൊഫെഷണിലിസം എന്തിനാണ് എന്ന് നന്നായി അറിയാവുന്ന ബിജു സ്കറിയ ഈ പരിപാടിയുടെ വെബ്സൈറ്റ് ഡിസൈൻ,
സ്പ്രിങ് വലി, ന്യു യോർക്ക്: 'ഒരുമയുടെ ഓളം; മലയാളിത്തത്തിന്റെ മേളം' ഫോമാ എമ്പയർ റീജിയൻ കൺവൻഷനെ ഒറ്റവാക്യത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. കുടുംബ സംഗമത്തിന്റെയും കൺവൻഷൻ കിക്ക് ഓഫ് പരിപാടിയുടെയും കേരളപിറവി ആഘോഷത്തിന്റെയും ഉത്സവനാദം പാസ്കാക്ക് കമ്മ്യൂണിറ്റി സെന്ററിൽ നടന്നത് ഫോമായുടെ മറ്റൊരു നാഴികക്കല്ലായി. ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ അമേരിക്കാസ് (ഫോമാ) നവംബർ 9-ന് സംഘടിപ്പിച്ച ഈ വിപുലമായ പരിപാടിക്ക് നേതൃത്വം നൽകിയത് എമ്പയർ റീജിയൻ വൈസ് പ്രസിഡന്റായ പി.ടി. തോമസായിരുന്നു. ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഫോമയുടെ വളർച്ചയെയും പ്രവാസി മലയാളികളുടെ കൂട്ടായ്മയെയും കുറിച്ച് ആഴത്തിൽ സംസാരിച്ചു. വൈകുന്നേരം 5 മണി മുതൽ ആരംഭിച്ച പാട്ടും നൃത്തവും കവിതയും കലാപരിപാടികളും ചേർന്ന ഉത്സവസന്ധ്യ ഏവർക്കും അവിസ്മരണീയ അനുഭൂതിയായി.
ഫോമായുടെ അടുത്ത ഭരണസമിതിയുടെ സാരഥ്യമേൽക്കാൻ മത്സരരംഗത്തുള്ള 'ടീം വോയിസ് ഓഫ് ഫോമാ' വെസ്റ്ചെസ്റ്ററിൽ ഇന്ത്യ കഫെയിൽ മീറ്റ് ആൻഡ് ഗ്രീറ്റ് നടത്തി. ഫോമാ എമ്പയർ റീജിയനിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമുള്ള ഒട്ടേറെ സുഹൃത്തുക്കൾ പങ്കെടുക്കുകയും ടീമിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ചിക്കാഗോ :ഫോമാ സെൻട്രൽ റീജിയന്റെ നാഷണൽ ഫാമിലി കൺവെൻഷൻ ആൻഡ് കേരള കൺവെൻഷൻ കിക്കോഫ് സമ്മേളനം അതിഗംഭീരമായി നടത്തപ്പെട്ടു .നവമ്പർ 2 ഞായറാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സ് മേരീസ് ക്നാനായ ചർച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട സമ്മേളനം എല്ലാത്തരത്തിലും ശ്രദ്ധേയമായി .ദേശീയഗാനാലാപനത്തോടെ സമ്മേളനം ആരംഭിച്ചു .വിസ്മയ തോമസ് ,സെറാഫിന് ബിനോയ് എന്നിവർ ദേശീയ ഗാനാലാപനം നടത്തി.സെക്രട്ടറി അച്ചന്കുഞ്ഞു മാത്യു സ്വാഗതം ആശംസിച്ചു . തുടർന്ന് സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ശ്രീ ജോൺസൻ കണ്ണൂക്കാടൻ അധ്യക്ഷപ്രസംഗം നടത്തി . തുടർന്ന് ഫോമാ നാഷണൽ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേൽ വിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു .
ഫോമാ എമ്പയർ റീജിയൻ കുടുംബ സംഗമം, കൺവെൻഷൻ കിക്ക് ഓഫ്, കേരള പിറവി എന്നീ മൂന്ന് ആഘോഷങ്ങൾ നവംബർ 9 ഞായറാഴ്ച 4 മണി മുതൽ , നാനുവെട് പാസ്കാക് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു വിപുലമായി നടത്തുന്നതാണ്. ഫോമാ എമ്പയർ റീജിയൻ RVP പി .റ്റി . തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ഫോമാ പ്രസിഡന്റ് ശ്രി ബേബി മണക്കുന്നേൽ മുഖ്യ പ്രാഭാഷണം നടത്തും. ഫോമാ എമ്പയർ റീജിയൻ സെക്രട്ടറി ശ്രീ മോൻസി വർഗീസ് സ്വാഗതം ആശംശിക്കും.
ലാസ് വേഗസ്: ഫോമാ വെസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ ആദ്യമായി നടത്തപ്പെടുന്ന ബിസിനസ് മീറ്റും ഫാമിലി നൈറ്റും നവംബർ മാസം പതിനാലാം തീയതി വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷനുകൾക്ക് തിരക്കേറിയത് കാരണം ഹോട്ടൽ കോൺട്രാക്ടിൽ കൂടുതൽ മുറികൾ കൂട്ടിച്ചേർക്കേണ്ടതായി വന്നു. പ്രവാസത്തിന്റെ കെട്ടുപാടുകളിൽ നിന്നും ബിസിനസ്സിൽ വെന്നിക്കൊടി പാറിച്ച അമേരിക്കൻ മലയാളികളുടെ വിജയഗാഥ വിവരിക്കുവാൻ അവർ തന്നെ നേരിട്ടെത്തുന്ന ഒരു വിജയ സംഗമം കൂടിയാണ് ഫോമാ ലാസ് വെഗാസ് ബിസിനസ് മീറ്റ്. പ
ചിക്കാഗോ :ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട നാഷണൽ ബിസിനസ് സമ്മേളനത്തിനു മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് വേദിയായി .നവംബർ 2 ഞായറാഴ്ച ഉച്ച കഴിഞ്ഞു 2.30 നു ആരംഭിച്ച സമ്മേളനത്തിൽ ഫോമാ ദേശീയ നേതാക്കൾ ,ഫോമയുടെ ബിസിനെസ്സ് ഫോറം ചെയർമാൻ ,ഫോമാ സെൻട്രൽ റീജിയൻ നേതാക്കൾ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു .ജോസ് മണക്കാട്ട് ,ഷന മോഹൻ എന്നിവർ പരിപടികൾക്ക് നേതൃത്വം നൽകി .നാഷണൽ ബിസിനെസ്സ് ചെയർമാൻ ബേബി ഊരാളിൽ ബിസിനസ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു.ഫോമാ നാഷണൽ പ്രസിഡന്റ് ശ്രീ ബേബി മണക്കുന്നേൽ,ഫോമാ എക്സിക്യൂട്ടിവ് ജോയിന്റ് സെക്രട്ടറി പോൾ പി ജോസ് ദേശീയ വനിതാ പ്രതിനിധി മഞ്ജു പിള്ള തുടങ്ങിയവർ പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു .
എമ്പയർ റീജിയൻ ന്യൂയോർക്ക്, സംഘടിപ്പിക്കുന്ന ഫാമിലി ഗെറ്റ്-ടുഗെദറും കൺവൻഷൻ കിക്ക്-ഓഫും കേരള പിറവി ആഘോഷങ്ങളും നവംബർ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നാനുവെറ്റിലെ പാസ്കാക് കമ്മ്യൂണിറ്റി സെന്ററിൽ (Pascack Community Center 87 New Clarkstown Rd, Nanuet, NY 10954) വച്ച് നടക്കും
ഫോമാ കംപ്ലേയന്സ് കൗണ്സിലിന്റെ പുതിയ ചെയര്മാനായി, ന്യൂയോര്ക്ക് മെട്രാ റീജിയണില് നിന്നുള്ള വറുഗീസ് കെ. ജോസഫ് ഈക്കഴിഞ്ഞ
അമേരിക്കന് മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടനനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്നാഷണല് ഫാമിലി കണ്വന്ഷന്റെ ചെയര്മാനായി സാമൂഹിക സാംസ്കാരിക പ്രവര്ത്തകനും വ്യവസായിയുമായ സുബിന് കുമാരനെയും ജനറല് കണ്വീനറായി സംഘാടകനായ ജോയി എന് സാമുവലിനെയും ഫോമാ മിഡ് ടേം ജനറല് ബോഡി തിരഞ്ഞെ
അമേരിക്കന് മലയാളി സംഘടനാ രംഗത്ത് വര്ഷങ്ങളുടെ പ്രവര്ത്തന പാരമ്പര്യമുള്ള വിജി എബ്രഹാം ഫോമായുടെ 2026-28 വര്ഷത്തേയ്ക്കുള്ള അഡൈ്വസറി ബോര്ഡ് ചെയര്മാന് സ്ഥാനത്തേയ്ക്ക് മല്സരിക്കുന്നു. കേരള സമാജം ഓഫ് സ്റ്റാറ്റന് ഐലന്റിന്റെ മുന് പ്രസിഡന്റും രണ്ടു വട്ടം സംഘടനയുടെ ട്രഷററുമായിരുന്ന വിജി എബ്രഹാം ഫോമാ അഡൈ്വസറി ബോര്ഡ് ചെയര്മാനായി ജനവിധി തേടുന്നത് തന്റെ സ്തുത്യര്ഹമായ പൊതുപ്രവര്ത്തന മികവിനുള്ള സമൂഹത്തിന്റെ അംഗീകാരവുമായാണ്.
ഫിലാഡൽഫിയ: ഫോമാ ഭരണസമിതി ഇതുവരെ നടത്തിയ പ്രവർത്തനങ്ങളും ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും മിഡ് ടെം ജനറൽ ബോഡി യോഗത്തിലെ അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ വിവരിച്ചു. അടുത്ത ജനുവരിയിൽ നടക്കുന്ന കേരളം കൺവൻഷനും ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന ഹ്യൂസ്റ്റൺ കൺ വൻഷനുമുള്ള ഒരുക്കങ്ങളും അദ്ദേഹം എടുത്തു കാട്ടി. ഫോമായുടെ പ്രവർത്തനങ്ങളെല്ലാം ശരിയായ ദിശയിൽ നീങ്ങുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം 2038 ലെ ഇലക്ഷനു വരെയുള്ള സ്ഥാനാർത്ഥികൾ രംഗത്തുണ്ട് എന്ന് പറയുമ്പോൾ സംഘടന കൈവരിച്ച് കുതിപ്പ് എത്രയെന്ന് വ്യക്തമാവുമെന്ന് ചൂണ്ടിക്കാട്ടി . സാധാരണ കൺവൻഷനു മുൻപുള്ള ഫെബ്രുവരി മാസത്തിലാണ്
ഹുസ്റ്റന്: ഫോമാ കണ്വന്ഷന് ജനറല് കൺവീനറായി തെരെഞ്ഞെടുക്കപ്പെട്ട ജോയി എന്. സാമുവല്, ഫോമായുടെ ആരംഭകാലം മുതല് നേതൃരംഗത്ത് സ്തുത്യർഹമായി പ്രവര്ത്തിക്കുന്ന വ്യക്തിയാണ്. ഫോമാ എന്ന പേര് അംഗീകാരത്തിനായി സമർപ്പിക്കുന്നത് ജോയി സാമുവലും അന്നത്തെ പ്രസിഡന്റ് ശശിധരൻ നായരുടെ പത്നിയും കൂടിയാണ്. ഹ്യൂസ്റ്റനിൽ നടന്ന ആദ്യ കൺവന്ഷന്റെ രജിസ്റ്റ്രെഷന് എറ്റവും മികവോടെ പൂർത്തിയാക്കിയത് ഏറെ പ്രശംസ നേടി. പുതുതായി രൂപം കൊണ്ട സംഘടന എന്ന നിലയിൽ രജിസ്ട്രേഷൻ സുപ്രധാനമായിരുന്നു.
ഫോമയിൽ അംഗസംഘടനകൾ വർധിച്ചതിനാലും വലിയ റീജിയനുകളിൽ വിദൂര ദേശങ്ങളിലുള്ളവർക്ക് ഒന്നിച്ചു കൂടുക പ്രയാസമായതിനാലും കൂടുതൽ റീജിയനുകൾ സ്ഥാപിക്കുവാൻ തീരുമാനിച്ചു. ഇപ്പോൾ 12 റീജിയനാണുള്ളത്. ചില റീജിയനിൽ പല സ്റ്റേറ്റുകളിൽ നിന്നുള്ളവർ ഉൾപ്പെടുന്നു. അതിനാൽ വലിയ റീജിയനുകൾ വിഭജിച്ച് ജോഗ്രഫിക്കൽ പരിധി വച്ച് റീജിയനുകൾ സ്ഥാപിക്കാനാണ് തീരുമാനം. പുതിയ റീജിയനുകൾ ഏതൊക്കെ എന്നത് സംബന്ധിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദേശങ്ങൾ സമർപ്പിക്കും.
ഫിലാഡൽഫിയ: ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്നാഷണല് ഫാമിലി കണ്വന്ഷന്റെ ചെയര്മാനായി സുബിന് കുമാരനെയും ജനറൽ കൺവീനറായി ജോയി എൻ. സാമുവലിനെയും നാഷണൽ കമ്മിറ്റി അംഗീകരിച്ചു. വ്യക്തിപരമായ കാരങ്ങളാൽ മാത്യുസ് മുണ്ടക്കൽ ചെയർമാൻ സ്ഥാനം രാജി വച്ചതിനെ തുടർന്നാണ് ജനറൽ കൺവീനറായ സുബിൻ കുമാരനെ ചെയർമാൻ ആക്കിയത്. സതേൺ റീജിയൻ ട്രഷററും രജിസ്ട്രേഷൻ കമ്മിറ്റി മുൻ ചെയറുമാണ് ജോയി എൻ. സാമുവൽ. പ്രസിഡന്റ് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ച നാഷണൽ കമ്മിറ്റിയിൽ ജനറല് സെക്രട്ടറി ബൈജു വര്ഗീസ്, ട്രഷറര് സിജില് പാലക്കലോടി,
അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫോമാ ആദ്യമായി ഏർപ്പെടുത്തുന്ന അവാർഡിന്റെ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംസ്ഥാന വയോജനകമ്മീഷൻ അംഗമായ ഇ.എം രാധക്കു നൽകി പ്രകാശനം ചെയ്തു. ഫോമാ ലാംഗ്വേജ് ആൻഡ് എഡ്യൂക്കേഷൻ കമ്മിറ്റി ചെയർമാൻ സാമൂവൽ മത്തായി, കേരളീയം സെക്രട്ടറി ജനറൽ ലാലു ജോസഫ്, കലാ ട്രസ്റ്റി സുബാഷ് അഞ്ചൽ എന്നിവർ പങ്കെടുത്തു
ഇതാദ്യമായി യുവതലമുറക്ക് വലിയ പ്രാധാന്യം നൽകി ഫോമായിൽ മാറ്റത്തിന്റെ കാഹളമായി 'ടീം പ്രോമിസ്.' അവിഭക്ത ഫൊക്കാനയിലും ഫോമയിലും മറ്റു സംഘടനകളിലും ദേശീയ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിച്ചിട്ടുള്ള മാത്യു വർഗീസ് (ജോസ്-ഫ്ലോറിഡ) നേതൃത്വം നൽകുന്ന ടീം പ്രോമിസ് പാനലിൽ ജനറൽ സെക്രട്ടറിയായി ഫിലാഡൽഫിയയിൽ നിന്ന് അനു സ്ക്കറിയയും ട്രഷററായി ന്യു യോർക്കിൽ നിന്ന് ബിനോയി തോമസും വൈസ് പ്രസിഡന്ടായി കാലിഫോർണിയയിൽ നിന്ന് ജോൺസൺ ജോസഫും ജോ. സെക്രട്ടറി ആയി ഡാലസിൽ നിന്ന് രേഷ്മാ രഞ്ജനും ജോ. ട്രഷററായി ഫ്ലോറിഡയിൽ നിന്ന് ടിറ്റോ ജോണും മത്സരിക്കുന്നു.
ഫിലാഡൽഫിയ: ഈ ശനിയാഴ്ച (ഒക്ടോബർ 25 ന് ഫിലാഡൽഫിയയിൽ നടക്കുന്ന ഫോമാ ജനറൽ ബോഡിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിലാണ് സമ്മേളനം. (608 Welsh Rd, Philadelphia, PA 19115) അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. അവർക്കാവശ്യമായ സൗകര്യങ്ങളൊക്കെ ഏർപ്പെടുത്തിയതായി ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ് അറിയിച്ചു. ജനറൽ ബോഡി ഫിലാഡൽഫിയയിൽ നടത്താൻ ഷാലു പുന്നൂസ് പ്രത്യേക താൽപര്യമെടുക്കുകയായിരുന്നു.
ഫോമ ഫ്ളോറിഡാ സണ്ഷൈന് റീജിയനില് നിന്നും യുവനേതാവ് ടിറ്റോ ജോണ് ഫോമാ ദേശീയ ജോ. ട്രഷററായി (2026-28) മത്സരിക്കുന്നു. മികച്ച നേതൃപാടവവും, സംഘാടക മികവും കൈമുതലായുള്ള ടിറ്റോ ജോണിന്റെ സ്ഥാനാർത്ഥിത്വം ഫോമാ നേതൃത്വം ക്രമേണ യുവതലമുറയിലേക്കു കൈമാറപ്പെടുന്നതിന്റെ വ്യക്തമായ തെളിവ് കൂടിയായി . ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങള് അങ്ങേയറ്റം ആത്മാര്ത്ഥതയോടും പ്രതിബദ്ധതയോടും കൂടി നിറവേറ്റുന്ന മാതൃകാ വ്യക്തിത്വമാണ് ടിറ്റോ ജോൺ.
ന്യൂയോർക് : ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ "ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (ഫോമ) ഒരുക്കുന്ന ജീവ കാരുണ്യ ചികിത്സാ സഹായ പദ്ധതി ഒക്ടോബർ 18 ശനിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ജില്ലയിലെ പിറവം കൊച്ചുപള്ളി പാരിഷ് ഹാളിൽ വച്ച് നടത്തുന്നതാണ് പിറവം നഗരസഭാ പരിധിയിൽ വരുന്ന ഏകദേശം 450 ഓളും കാൻസർ, കിഡ്നി, ഹൃദ് രോഗം, കിടപ്പൂ രോഗികൾ എന്നിവർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണവും, ഫോമയുടെ നേതൃത്വത്തിൽ 2025 ജൂലൈ മാസം അമൃത ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽ സഹകരിച്ച "വെൽ കെയർ" നഴ്സിംഗ് കോളേജിലെ പതിനഞ്ചോളും വിദ്യാർത്ഥികൾക്ക് മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള
പ്രവർത്തനപാരമ്പര്യവും ജനപ്രീതിയും ഏറെയുള്ള ആറു സ്ഥാനാർത്ഥികൾ ഒറ്റക്കെട്ടായി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിലിനോടൊപ്പം അണി ചേരുകയാണ്. ജനറൽ സെക്രട്ടറിയായി ന്യൂയോർക്കിൽ നിന്നു പോൾ പി ജോസും, ട്രഷററായി കണക്ടിക്കട്ടിൽ നിന്നു പ്രദീപ് നായരും, വൈസ് പ്രസിഡൻ്റായി ടെക്സാസിൽ നിന്നു സാമുവൽ മത്തായിയും, ജോയൻ്റ് സെക്രട്ടറിയായി അരിസോണയിൽ നിന്നു ഡോക്ടർ മഞ്ജു പിള്ളയും, ജോയൻ്റ് ട്രഷററായി ഷിക്കാഗോയിൽ നിന്നു ജോൺസൺ കണ്ണൂക്കാടനുമാണ് മത്സരിക്കുന്നത്.
ന്യൂയോർക് : ഒക്ടോബർ ഒൻപതു, പത്തു, പതിനൊന്നു തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ആശംസകൾ നേർന്നു ഫോമ ! ഫോമയുടെ വളർച്ചക്ക് ഇന്ത്യ പ്രസ് ക്ലബ് നൽകിയിട്ടുള്ള സഹായങ്ങൾ വളരെ വിലപ്പെട്ടതാണെന്നു ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ഫോമയുടെ എല്ലാ സഹകരണങ്ങളും മാധ്യമ കോൺഫറസിനിനു ഉണ്ടാകുമെന്നും ബേബി മണക്കുന്നേൽ ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ്
ഫിലഡല്ഫിയയിലെ മലയാളി അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി, ബോര്ഡ് ഓഫ് ട്രസ്റ്റീസ് എന്നിവയുടെ ഭാഗത്തുനിന്നും,
മേരിലാൻഡ്: അമേരിക്കൻ മലയാളി അസോസിയേഷനുകളുടെ ഫെഡറേഷൻ (FOMAA) ക്യാപിറ്റൽ റീജിയൻ, 2025 ഇന്റർനാഷണൽ 56 കാർഡ് ഗെയിം ചാമ്പ്യൻ സുനിൽ തോമസിനെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഹോവാർഡ് കൗണ്ടിയിലെ അഭിമാനമായ മലയാളിയും മേരിലാൻഡ്, വാഷിംഗ്ടൺ ഡി.സി., വിർജീനിയ മേഖലകളിൽ സജീവസാന്നിധ്യവുമായ സുനിൽ തോമസിന്റെ വിജയം പ്രാദേശികവും ദേശീയവുമായ മലയാളി സംഘടനാ നേതാക്കളെയും സമൂഹ പ്രവർത്തകരെയും ഒരുമിച്ചു കൂട്ടി. ചടങ്ങ് ഫോമാ ക്യാപിറ്റൽ റീജിയൻ വൈസ് പ്രസിഡന്റായ ലെൻജി ജേക്കബ് ഉദ്ഘാടനം ചെയ്തു. “സുനിൽ ഞങ്ങളെയെല്ലാം അഭിമാനഭരിതരാക്കി. 56 കാർഡ് ഗെയിമിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സമർപ്പണവും അഭിനിവേശവും വരും തലമുറയ്ക്ക് പ്രചോദനാത്മകമായ ഒരു മാതൃകയാണ്.,” എന്ന് ജേക്കബ് പറഞ്ഞു.
ചിക്കാഗോ :ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷിച്ചു .ഒക്ടോബർ 2ന് വൈകിട്ട് 4ന് ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ സെൻട്രൽ റീജിയൻ വൈസ് പ്രസിഡണ്ട് ജോൺസൻ കണ്ണൂക്കാടന്റെ അധ്യക്ഷതയിൽ കൂടിയ കൂടിയ സമ്മേളനം മുൻ ഡി ജി പി ടോമിൻ ജെ തച്ചങ്കരി ഉദ്ഘാടനം ചെയ്തു . അഹിംസ,സത്യനിഷ്ഠ ,സ്വയം പര്യാപ്തത എന്നിവയായിരുന്നു ഗാന്ധിയൻ ആശയങ്ങളുടെ ആധാരം എന്നും ഇന്നത്തെ ലോകത്തിൽ വർധിച്ചു വരുന്ന ഹിംസ ,തീവ്രവാദം ,യുദ്ധ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തിൽ ഗാന്ധിയൻ ആശയങ്ങൾ വളരെ പ്രസക്തമാണെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ
ഫോമാ നാഷണൽ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ പെൻസിൽവാനിയായിലെ അതിമനോഹരമായ പോക്കോണോസ് മലഞ്ചെരുവിലുള്ള വുഡ് ലാൻഡ്സ് ഇൻ റിസോർട്ടിൽ വച്ച്, സെപ്റ്റംബർ 26 മുതൽ സെപ്റ്റംബർ 28 വരെ നടത്തപ്പെട്ട ത്രിദിന വനിതാ ഉച്ചകോടി -“സഖി ” (women‘s summit) ആവേശോജ്വലമായി.
ഫിലാഡൽഫിയ: വനിതാ ശാക്തീകരണത്തിന് പുതിയ മാനങ്ങൾ നൽകുകയും പുതിയ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും വഴിയൊരുക്കുകയും ചെയ്തുകൊണ്ട് ഫോമാ വുമൺസ് ഫോറത്തിന്റെ ആദ്യത്തെ വുമൺ സമ്മിറ്റ് (സഖി) സെപ്റ്റംബർ 26, 27, 28 തീയതികളിൽ പോക്കനോസിലുള്ള വുഡ്ലാൻഡ് ഇൻ ആൻഡ് റിസോർട്ടിൽ വളരെ വിജയകരമായി നടന്നു. ഉൾക്കാഴ്ച പകരുന്ന ചർച്ചകളും നെറ്റ്വർക്കിംഗിനുള്ള അവസരങ്ങളും ശ്രദ്ധേയമാക്കിയ സമ്മേളനം പങ്കെടുത്തവർക്ക് വ്യത്യസ്തമായ അനുഭവമായി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി സ്ത്രീകൾ പങ്കെടുത്ത ചടങ്ങ് പ്രശസ്ത നടി സ്വാസിക ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 26 വെള്ളിയാഴ്ച തട്ടുകട, ഐസ് ബ്രേക്കർ ഗെയിംസ് , ഫ്ലാഷ് മോബ് , ഡാൻസ് പെർഫോമൻസ് , ഡിജെ എന്നിവയോട് കൂടി തുടക്കം കുറിച്ചു