
യുഎസ് പൗരന്മാരല്ലാത്ത ചിലർക്കു വർക് പെർമിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കി കിട്ടുന്നത് വിലക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് അസാധുവാക്കാൻ യുഎസ് സെനറ്റിൽ ഏതാനും പ്രമുഖർ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് എച്-1 ബി വിസയിൽ ഉള്ളവരുടെ കുടുംബാംഗങ്ങൾക്കാണ് ഈ ചട്ടം കൊണ്ട് ഏറ്റവും കഷ്ടത ഉണ്ടാവുന്നത്.
ഡെമോക്രാറ്റിക് സെനറ്റർമാരായ അലക്സ് പദിയ (കാലിഫോർണിയ), ജാക്കി റോസെൻ (നെവാഡ) എന്നിവർ ചേർന്ന് ആരംഭിച്ച നീക്കത്തിനൊപ്പം മറ്റു 9 പേരും കൂട്ടുണ്ട്.
പൗരന്മാരല്ലാത്ത 18 വിഭാഗങ്ങൾക്കാണ് ഒക്ടോബർ 30നു നടപ്പാക്കിയ ഇടക്കാല ഉത്തരവ് തടസം സൃഷ്ടിച്ചത്. വർക് പെര്മിറ്റ് പുതുക്കാൻ 18 മാസം കൂടുമ്പോൾ ഇ എ ഡി രേഖകൾ പുനഃപരിശോധിക്കണം എന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ അഞ്ചു വര്ഷം ആയിരുന്നു വർക് പെർമിറ്റ് സാധുത.
യുഎസ് സി ഐ എസിന്റെ പരിശോധനകൾ നീണ്ടു നീണ്ടു പോകുന്ന പതിവുളളതു കൊണ്ട് പുതുക്കാൻ അപേക്ഷ നൽകുന്നവർ തൊഴിൽ ഇല്ലാത്ത അവസ്ഥയിലാവുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്യാം എന്ന് സെനറ്റർമാർ ആശങ്ക പ്രകടിപ്പിച്ചു. അവർ അതിനു കുറ്റക്കാരുമല്ല. 87% ഇ എ ഡിയും പുതുക്കേണ്ടി വരും എന്നതാണ് വാസ്തവം.
മുൻപ് ഇത്തരം പരിശോധനകൾ നടക്കുമ്പോഴും ജോലി തുടരാൻ കഴിഞ്ഞിരുന്നു. ആ നയം തിരിച്ചു കൊണ്ടുവരാനാണ് സെനറ്റർമാർ ശ്രമിക്കുന്നത്.
പൗരത്വം ഇല്ലെങ്കിലും നിയമസൃതം ജോലി ചെയ്യുന്നവരെ ഒതുക്കാനുള്ള ട്രംപിന്റെ നീക്കം രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയ്ക്കു തന്നെ ദോഷമാണെന്നു പദിയ ചൂണ്ടിക്കാട്ടി. തൊഴിലുടമകൾക്കും അത് തകർച്ചയാണ്.
ഇന്ത്യക്കാർ ഉൾപ്പെടെ എച്-1 ബി വിസയിൽ വന്നു സുപ്രധാന മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കു മുടങ്ങാതെ വർക് പെർമിറ്റ് ആവശ്യമാണ്.
US senators seek to overturn Trump rule hitting Indian H-1B spouses