Image

45 വർഷത്തിനു ശേഷം; കൊല്ലത്ത് ചെങ്കോട്ട ഇളക്കി യുഡിഎഫ്

രഞ്ജിനി രാമചന്ദ്രൻ Published on 13 December, 2025
45 വർഷത്തിനു ശേഷം; കൊല്ലത്ത് ചെങ്കോട്ട ഇളക്കി യുഡിഎഫ്

കൊല്ലം കോർപ്പറേഷനിലെ എൽഡിഎഫിന്റെ longstanding കുത്തക അവസാനിപ്പിച്ചുകൊണ്ട് യുഡിഎഫ് അധികാരം പിടിച്ചെടുത്തു. ഇടത് കോട്ടയായി അറിയപ്പെട്ടിരുന്ന കൊല്ലത്ത്, കഴിഞ്ഞ 45 വർഷത്തിനിടെ ഇതാദ്യമായാണ് യുഡിഎഫ് ഭരണത്തിലെത്തുന്നത്. സമീപകാലത്തൊന്നും ഇത്രയേറെ വലിയ മുന്നേറ്റമുണ്ടാക്കാൻ കോർപ്പറേഷനിൽ യുഡിഎഫിന് കഴിഞ്ഞിരുന്നില്ല.

യുഡിഎഫിന്റെ ശക്തമായ മുന്നേറ്റത്തിൽ എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ടു. മുൻ മേയർമാരായിരുന്ന ഹണി ബെഞ്ചമിൻ വടക്കുംഭാഗത്തുനിന്നും രാജേന്ദ്രബാബു ഉളിയക്കോവിലിലും പരാജയപ്പെട്ടു. കൂടാതെ, ജില്ലാ പഞ്ചായത്ത് നിലവിൽ വന്നതിന് ശേഷം ഇന്നേവരെ വിജയിക്കാത്ത ജില്ലാ പഞ്ചായത്തിലും യുഡിഎഫ് മുന്നേറ്റമാണ് ദൃശ്യമായത്. യുഡിഎഫ് 16 വാർഡുകളിൽ മുന്നേറിയപ്പോൾ എൽഡിഎഫ് ഏഴ് വാർഡുകളിൽ മാത്രമാണ് മുന്നിട്ട് നിന്നത്. എൻഡിഎ ഒമ്പത് വാർഡുകളിൽ വിജയം സ്വന്തമാക്കി രണ്ടാം സ്ഥാനത്തെത്തി.

ഒരിക്കലും തകരാത്ത കോട്ടയായി കണക്കാക്കിയിരുന്ന കൊല്ലത്തെ ഈ പരാജയം സിപിഐഎമ്മിന്റെ ആത്മവിശ്വാസം തകർത്തിട്ടുണ്ട്. സിപിഐഎമ്മിന് ആകെ ആശ്വസിക്കാനുള്ളത് കൊട്ടാരക്കരയിലുണ്ടായ വിജയം മാത്രമാണ്.

English summary: 

45-year-old red fortress collapses

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക