Image

ഡോ. ജേക്കബ് വർഗീസ് (89) മേരിലാൻഡിൽ അന്തരിച്ചു

Published on 13 December, 2025
ഡോ. ജേക്കബ് വർഗീസ് (89) മേരിലാൻഡിൽ അന്തരിച്ചു

മേരിലാൻഡ് : യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ ഡോക്ടറായിരുന്ന തൃപ്പൂണിത്തുറ പാലത്തിങ്കൽ ജേക്കബ് വർഗീസ് (89) അന്തരിച്ചു. സംസ്കാരം 18ന് മേരിലാൻഡിൽ നടക്കും.

വാഷിങ്ടനിലെ ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റി ആശുപത്രിയിലെ കൊറോണറി കെയർ യൂണിറ്റിന്റെ ഡയറക്ടറായും പ്രഫസറായും 30 വർഷം സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്തെ മെഡിസിൻ പഠനത്തിനും യുകെയിലെ ഉന്നതപഠനത്തിനും ശേഷം 1966 ലാണ് യുഎസിലെ ബാൾട്ടിമോറിലേക്കു കുടിയേറിയത്.

ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രഫസറായി തുടക്കം. 1979 ലാണ് ജോർജ് വാഷിങ്ടൻ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചേർന്നത്. അദ്ദേഹത്തിന്റെ ബഹുമാനാർഥം ആശുപത്രിയിൽ പി. ജേക്കബ് വർഗീസ് പ്രഫസർഷിപ് ലക്ചർ എല്ലാ വർഷവും നടത്താറുണ്ട്.

യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് 1991 ൽ ബുഷ് സീനിയറിന് ഹൃദയസംബന്ധമായ അസുഖം പിടിപെട്ടപ്പോൾ ചികിത്സയ്ക്കായി വിളിച്ചത് കാർഡിയാക് ഇലക്ട്രോ ഫിസിയോളജിയിൽ പ്രഗല്‌ഭനായിരുന്ന ജേക്കബ് വർഗീസിനെയാണ്. ഭാര്യ പ്രേമോൾ വർഗീസ്. മക്കൾ: ട്രേസി വർഗീസ്, ജോർജ് പി. വർഗീസ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക