പ്രണയം (കവിത: രാജീവൻ കാഞ്ഞങ്ങാട്)
പ്രണയം (കവിത: രാജീവൻ കാഞ്ഞങ്ങാട്)

പ്രണയം ഒരു നോട്ടമാണ്, പക്ഷേ അത് ജീവിതം മുഴുവൻ കാണാൻ പഠിപ്പിക്കുന്നു. പ്രണയം ഒരു ചിരിയാണ്, എന്നാൽ അത് ആയിരം വേദനകൾ മറക്കാൻ പഠിപ്പിക്കുന്നു.

തെളിമ (കവിത: വേണുനമ്പ്യാർ)
തെളിമ (കവിത: വേണുനമ്പ്യാർ)

ഒരുറക്കം കൊണ്ട് അപരാധങ്ങളൊക്കെയും ഇല്ലാതെയാകുമെങ്കിൽ ഞാനെന്നേ നിരപരാധിയായേനെ! ഒരു മരണം കൊണ്ട് എല്ലാം അവസാനിക്കുമെങ്കിൽ നിന്റെ ജീവൻ എന്നേ പൊലിഞ്ഞേനെ!

സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 7 ജോണ്‍ ജെ. പുതുച്ചിറ)
സോദോംഗമോറയിലെ പെണ്‍കുട്ടി (നോവല്‍- ഭാഗം 7 ജോണ്‍ ജെ. പുതുച്ചിറ)

തികച്ചും സാധാരണമായ ഒരു പ്രസവം - ഓമനത്തുമുള്ള ഒരാണ്‍ കുട്ടി. അസാധാരണമായി ഒന്നും സംഭവിച്ചില്ല. കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവള്‍ നടുങ്ങി. പരിപൂര്‍ണ്ണനായ ഒരു മനുഷ്യശിശുവിന്റെ ജനനം ഉഷ പ്രതീക്ഷിച്ചിരുന്നതല്ല. മിക്കവാറും ഉദരത്തിനുള്ളില്‍ ഒരു മാംസപിണ്ഡമാവും

വി കെ എന്നിന്റെ  ഓർമ്മദിനം (ജനുവരി 25) ; പിതാമഹനും തിക്കുറിശ്ശിയും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ (രവിമേനോൻ)
വി കെ എന്നിന്റെ ഓർമ്മദിനം (ജനുവരി 25) ; പിതാമഹനും തിക്കുറിശ്ശിയും തമ്മിലുള്ള അപൂർവ കൂടിക്കാഴ്ചക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ (രവിമേനോൻ)

സകലകലാ വല്ലഭന്മാരാണ് മുന്നിൽ; സിനിമയിലും സാഹിത്യത്തിലും പയറ്റിത്തെളിഞ്ഞവർ. ശൈലീപുംഗവന്മാർ. അക്ഷരങ്ങളെ കയ്യിലെടുത്ത് അമ്മാനമാടിയവർ. തിക്കുറിശ്ശി സുകുമാരൻ നായർ, വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ. "ആ കയ്യിങ്ങട്ട് തരിൻ സുകുമാരൻ നായരേ. ഒന്ന് ഉമ്മവെക്കാനാണ്..''-- മുന്നിലെ പ്ളേറ്റിലെ പിടയ്ക്കുന്ന ``വറവൽ അജ''ത്തെ, കത്തിമുള്ളാദികൾ മാറ്റിവെച്ച് നഗ്നകരങ്ങളാൽ ആക്രമിക്കുന്നതിനിടെ തലയുയർത്തി വി കെ എൻ പറയുന്നു. മേശയുടെ ഇങ്ങേപ്പുറത്ത്, തൂശനിലയിലെ തുമ്പപ്പൂച്ചോറിലും ആശിച്ച കറികളിലും മുക്തകണ്ഠം മുഴുകിയിരുന്ന

തൊട്ടാവാടിയുടെ മൗനത്തിന്റെ  സ്വപ്നച്ചിറക് (ചെറുകഥ: സ്മിതാ സോണി ഒർലാൻഡോ)
തൊട്ടാവാടിയുടെ മൗനത്തിന്റെ സ്വപ്നച്ചിറക് (ചെറുകഥ: സ്മിതാ സോണി ഒർലാൻഡോ)

ചെറുതായൊരു വാക്ക്, കടുപ്പമുള്ളൊരു നോക്ക്, നിരസനത്തിന്റെ ചെറിയൊരു നിഴൽ.. എന്തിനെയും അവൾക്കു ഭയമായിരുന്നു. അപകർഷതാബോധം മൂലം തൊട്ടാവാടി പോലെ അവൾ തന്റെ മനസ്സ് ഉള്ളിലേക്ക് മടക്കും. മറ്റുള്ളവർക്ക് മുൻപിൽ തന്റെ നീരസം പുറത്തു കാണിയ്ക്കാതെ ചിരിയോടെ നിന്നാലും, ആ ചിരിക്ക് പിന്നിൽ പെട്ടെന്ന് ഒളിഞ്ഞുപോകുന്ന ഒരു ഭയം എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം നിശബ്ദമായിരുന്നു.. ഡയറിയിലെ കുത്തികുറിയ്ക്കൽ, വരയ്ക്കൽ, പാട്ട്, ഒറ്റയ്ക്ക് ഇരുന്ന് സ്വപ്നം കാണൽ. ലോകത്തോട് തുറന്നു നിൽക്കാൻ അവൾക്ക് അറിയില്ലായിരുന്നു; അവൾക്ക് അറിയുന്നതെല്ലാം ഉള്ളിലേക്ക് മടങ്ങിപ്പോകുന്ന വഴികളായിരുന്നു.

പത്മരാജന്റെ ഓർമ്മകളുമായി ജനുവരി 24 (രമണി അമ്മാൾ)
പത്മരാജന്റെ ഓർമ്മകളുമായി ജനുവരി 24 (രമണി അമ്മാൾ)

ഓരോ ജനുവരി 24 നും  മറവിയുടെ സംവത്സരങ്ങളെ പിന്നിലാക്കി ഓർമ്മകൾ പറയും പത്മരാജൻ ഇപ്പോഴും ഇവിടെയുണ്ടെന്ന്...! പാലകൾ പൂത്തുപടർന്ന ഒരു നാട്ടുപാതയോരത്തോ തോരാമഴ കണ്ട് ഏതോ ജനാലയ്ക്കു പിന്നിലോ നിന്ന് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്ന്..! പ്രണയത്തിന് മഴയുടെ താളമാണെന്നു "തൂവാനത്തുമ്പികൾ" എന്ന സിനിമ പഠിപ്പിച്ചത് തലമുറകളെയാണ്. ആ സിനിമയിറങ്ങിയ കാലത്ത് ജനിച്ചിട്ടുപോലുമി

റോൾമോഡൽ (കവിത: ജയൻ വർഗീസ്)
റോൾമോഡൽ (കവിത: ജയൻ വർഗീസ്)

യേശു ജീവിച്ചിരുന്നു എന്നതിന് എനിക്ക് തെളിവുകൾ ആവശ്യമില്ല. വാ മൊഴിയായോ വര മൊഴിയായോ അവനെക്കുറിച്ചുള്ള എന്റെ ബോധ്യങ്ങൾ

ചെമന്ന ചെമ്പകമരം: (കവിത, സതീഷ് കളത്തിൽ)
ചെമന്ന ചെമ്പകമരം: (കവിത, സതീഷ് കളത്തിൽ)

എന്നായിരുന്നു നമ്മൾ കണ്ടത്... ചെമ്പകം ധാരാളമായി പൂക്കാറുള്ള, പൊടിമഞ്ഞ് കുത്തനെ വീഴ്ന്നുകൊണ്ടിരുന്ന പുലർക്കാലമുള്ള ഏ

സാറാ (നീണ്ട കഥ -9: അന്നാ പോൾ)
സാറാ (നീണ്ട കഥ -9: അന്നാ പോൾ)

വിടുതൽ സർട്ടിഫിക്കറ്റും, മാർക്ക് ലിസ്റ്റും വാങ്ങിച്ചു പള്ളിക്കൂടത്തിന്റെപടിയിറങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ഗോമതി ടീച്ചറെ അവിടെങ്ങും കണ്ടില്ല. കാണുവാൻ കണ്ണുകൾ കൊതിയ്ക്കുന്നുണ്ടായിരുന്നു. പതിവിനു വിപരീതമായി ശ്യാമളാ ദേവി ടീച്ചർ ചിരിച്ചു കൊണ്ടു അടുത്തേയ്ക്കുവന്നു... നല്ല മാർക്കുകൾ വാങ്ങിയതിനു അഭിനന്ദനമറിയിച്ചു. അത്രമാത്രം... ഗോമതി ടീച്ചർ തോളിൽ

മിനിക്കഥകൾ (രാജീവൻ കാഞ്ഞങ്ങാട്)
മിനിക്കഥകൾ (രാജീവൻ കാഞ്ഞങ്ങാട്)

അവൾ എല്ലാ വൈകുന്നേരവും അതേ ബസ് സ്റ്റോപ്പിൽ നിൽക്കും. ബസ് എത്തുമ്പോൾ കയറിയില്ല; പകരം, ഇറങ്ങുന്നവരെ എണ്ണും. ഒരു ദിവസം ഞാൻ ചോദിച്ചു: “എന്തിനാണ്?” അവൾ പുഞ്ചിരിച്ചു. “എനിക്ക് ഇറങ്ങാൻ ഒരിടം ഇല്ല. അതുകൊണ്ട്, മറ്റുള്ളവരുടെ എത്തിച്ചേരലുകൾ കാണുന്നതാണ് എന്റെ യാത്ര.”

വേനല്‍പ്പുഴ (കവിത : രാധാമണി രാജ് )
വേനല്‍പ്പുഴ (കവിത : രാധാമണി രാജ് )

നീയില്ലാതില്ലെനിക്കോമനേ എന്നില്‍ ശ്വാസനിശ്വാസങ്ങളൊന്നും കാണാത്തദൂരത്താണങ്കിലും കുഞ്ഞാവേ കാതോര്‍ത്തിരിക്കാത്ത നേരമില്ല നിന്‍വിളിയൊന്നു കേള്‍ക്കാന്‍

സ്നേഹത്തിന്‍റെ കടം വീട്ടാത്തവര്‍ (കഥ: ജോണ്‍ വേറ്റം)
സ്നേഹത്തിന്‍റെ കടം വീട്ടാത്തവര്‍ (കഥ: ജോണ്‍ വേറ്റം)

അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച മഞ്ഞുവീഴ്ച പുലര്‍ച്ചവരെ ഉണ്ടായിരുന്നു. വിശാലമായ മുറ്റത്ത് നിറഞ്ഞുകിടക്കുന്ന മഞ്ഞ് നീക്കം ചെയ്യുന്ന ആള്‍ ഉച്ചയായിട്ടും വന്നില്ല. അതുകൊണ്ട്, മഞ്ഞ് മാറ്റാന്‍ ദാനിയേല്‍ തയ്യാറായി. അയാളെ തടഞ്ഞുകൊണ്ട്‌ ദീനാമ്മ പറഞ്ഞു: “വേണ്ട, മുറ്റത്തിറങ്ങണ്ടാ. തെന്നിവീണ് നടുവൊടിഞ്ഞാല്‍ സഹായത്തിനിവിടെ ആരുമില്ല. ഇപ്പഴും പ്രായമായെന്നൊര്‍മ്മയല്ല.” പഴയതെങ്കിലും, വലിയൊരുവീടാണ് ദാനിയേലിന്‍റെ “കൃപാഗൃഹം”. അതില്‍ അയാളും ഭാര്യയും മാത്രമേയുള്ളൂ. രണ്ട് മക്കളുണ്ടെങ്കിലും

മധുരം മധുരതരം (നർമ്മം : എം.ഡി. കുതിരപ്പുറം)
മധുരം മധുരതരം (നർമ്മം : എം.ഡി. കുതിരപ്പുറം)

മധുരം ഇഷ്ടമില്ലാത്ത മാനുഷ്യർ ഭൂമിയിൽ ഇല്ലേയില്ല. കേക്കിന്റെ ഉപജ്ജാതാവായ സാക്ഷാൽ ബേക്കർ സായിപ്പ് ഈ രഹസ്യം എന്നേ കണ്ടുപിടിച്ചതാ. ഒരുകേക്കിന്റെ കഷ്ണം നീട്ടിയാൽ ആട് പ്ലാവില കണ്ടപോലെ, ചിരിച്ചുകൊണ്ട് അടുത്തുവന്ന് അതേറ്റുവാങ്ങാത്ത ആരുണ്ട്? അന്യഗ്രഹങ്ങളിലുള്ള ജീവികളുടെ കാര്യം നമുക്കറിയത്തില്ല. അവിടെയും മധുരം പോലെ അവർക്ക് മറ്റെന്തെങ്കിലും കാണുവാരിക്കും.

സാറാ ( നീണ്ടകഥ- 10 : അന്നാ പോൾ)
സാറാ ( നീണ്ടകഥ- 10 : അന്നാ പോൾ)

മകരക്കൊയ്ത്തു കഴിഞ്ഞപ്പോൾ കഷ്ടിച്ച് ആറു പറ നെല്ല് കിട്ടി. എത്ര പരിശ്രമിച്ചിട്ടും ഒരു പത്തു പറ നെല്ല് കൂലിയായി മേടിയ്ക്കാൻ കൊച്ചു പെണ്ണിനു കഴിഞ്ഞില്ല. പകലന്തിയോളം നടു നിവർത്താതെ അവൾ കൊയ്തു കൂട്ടി... വിശപ്പും തളർച്ചയും വകവെയ്ക്കാതെ... കറ്റകൾ ചുമന്നു ചിറയിലെ മെതിക്കളത്തിൽ എത്തിയ്ക്കാൻ മറ്റുള്ള പെണ്ണാൾക്കെല്ലാം മക്കളോ കെട്ടിയോ നോ സഹായത്തിനുണ്ടാവും. റാഹേലിനു ദാനിയേൽ സഹായത്തിനുണ്ട്.

കുഞ്ഞായി സാറിന്റെ തുരിശടി പുരാണം! ( നർമ്മ കഥ: ഷാജുമോൻ ജോസഫ് മാറാടി)
കുഞ്ഞായി സാറിന്റെ തുരിശടി പുരാണം! ( നർമ്മ കഥ: ഷാജുമോൻ ജോസഫ് മാറാടി)

മലയാള നാടിന്റെ മലയോര പ്രദേശങ്ങളിൽ സായിപ്പന്മാർക്ക് വൻതോതിൽ കൃഷിയിടങ്ങൾ ഉണ്ടായിരുന്ന കാലം!.                     സായിപ്പിന് തോട്ടത്തിലേക്കും പിന്നെ ബംഗ്ലാവിലേക്കും അത്യാവശ്യം സഞ്ചരിക്കുവാൻ വേണ്ട റോഡുകളും പാലങ്ങളും പണിതു.                      അങ്ങനെയിരിക്കെ, ഒരുവിധം നല്ല മഞ്ഞുപെയ്യുന്ന ഒരു കൊച്ചുവെളുപ്പാൻ കാലത്തു്, വണ്ടൻമേടിന്റെ അങ്ങ് താഴ് വാരത്തു നിന്നും ആയിരത്തിത്തൊള്ളായിരത്തി അൻപതു മോഡൽ കറു കറാ കറുത്ത ‘ഹിൽമാൻ ഹണ്ടർ എസ്റ്റേറ്റ് ’- കൂനൻ കാർ മലമുകളിലുള്ള സായിപ്പിന്റെ എസ്റ്റേറ്റിലേക്കു പതുക്കെ പതുക്കെ കയറി വരുന്നു.                       ഏറെ ഭാഗവും മഞ്ഞിൽ പൊതിഞ്ഞു വരുന്ന ഈ കൂനൻ കാറിന്റെ മൂളലും,മുരൾച്ചയും,ആകൃതിയും കണ്ടപ്പോൾ കാനനവാസികൾ കരുതി ഇത് ‘മല വണ്ട്’ തന്നെയെന്ന്. അവർ പരിസരവാസികളെ കൂട്ടുന്നതിന് അവരുടേതായ രീതിയിൽ ഒച്ചയും ബഹളവും വച്ചു.

സൗഹൃദത്തിന്റെ സ്നേഹസുഗന്ധമുള്ള  മുല്ലപ്പൂമാല (ബാല്യകാല സ്മരണകൾ- സ്മിതാ സോണി- ഒർലാൻഡോ)
സൗഹൃദത്തിന്റെ സ്നേഹസുഗന്ധമുള്ള മുല്ലപ്പൂമാല (ബാല്യകാല സ്മരണകൾ- സ്മിതാ സോണി- ഒർലാൻഡോ)

ഉദയസൂര്യന്റെ ചൂട് ജാലകവാതിൽക്കൽ വന്നു മന്ദസ്മിതം തൂകി നിൽക്കുമ്പോൾ ഒന്ന് കൂടി തിരിഞ്ഞു കിടന്നു ഒരഞ്ചു മിനിറ്റു കൂടി ഉറങ്ങുക അവൾക്ക് പതിവാണ്.. അങ്ങനെ ഉറങ്ങുമ്പോൾ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ അത് എത്ര പറഞ്ഞാലും കൃത്യനിഷ്ടയുള്ളവർക്കു പറഞ്ഞാൽ മനസിലാവില്ലെന്നാണ് അവളുടെ ഭാഷ്യം... പതിവിനു വിപരീതമായി ആ ദിവസം രാത്രിയുടെ അവസാന നിശ്ശബ്ദതയിൽ ഒളിഞ്ഞിരുന്ന ഒരു ചെറിയ ചിരിപോലെ, അവളുടെ ഹൃദയം അതിരാവിലെ മന്ദമായി ഉണർന്നു. ജനലുകൾ അടഞ്ഞിരുന്നിട്ടും, മുറ്റത്തെ മുല്ലപ്പൂക്കളുടെ സുഗന്ധം എവിടെയോ ഒരു വഴിയുണ്ടാക്കി വീടിനുള്ളിലേക്ക് ഒഴുകിയെത്തിയത് അവളുടെ ഉറക്കത്തെ കെടുത്തി...ജനാലപ്പാളികൾ തുറന്നു നോക്കുമ്പോൾ ഉദയസൂര്യന്റെ വെ

ഹരിഹരസുതൻ (കവിത: രാജീവൻ കാഞ്ഞങ്ങാട്)
ഹരിഹരസുതൻ (കവിത: രാജീവൻ കാഞ്ഞങ്ങാട്)

ഹരിഹരസുതനെ അയ്യപ്പാ… അവലംബം നീയേ സ്വാമിയേ… മോഹിനിപുത്രാ… മണികണ്ഠാ സ്വാമിയേ അയ്യപ്പാ ശരണം ശരണം ആയിരം കർപ്പൂരം ഒന്നിച്ച് തെളിക്കാം സാഫല്യമേകണേ അടിയങ്ങൾക്ക് അന്നദാനപ്രഭുവായ അയ്യനേ…

സല്യൂട്ട് (നർമ്മകഥ: എം. സി. ചാക്കോ)
സല്യൂട്ട് (നർമ്മകഥ: എം. സി. ചാക്കോ)

പ്രത്യേക ക്ഷണിതാവായി എഴുപത്താറാമത് റിപ്പബ്ലിക്ക് ദിനാഘോഷാനന്തരം ലേശം ഊർജ്ജ നഷ്ടത്തോടെ വസതിയിലെത്തിയ ലഫ് കേണൽ (മിസ്സ്) രേണു എം.ഡി., സ്വീകരണ മുറിയിലെ ദിവാനിലേക്ക് ചാഞ്ഞു. (സർ. സി. പി. യിലേക്കായിരുന്നെങ്കിലെന്നൊന്ന് വെറുതെ മോഹിച്ചു പോയി) പയ്യനാണിന്ന് അടുക്കളയിലും ദേഹണ്ഡക്കാരൻ. ബീഹാറി വേലക്കാരന് പൊതു അവധി കേണൽ ഇന്നലെ ഇഷ്ടദാനം ചെയ്തിരുന്നു. ബ്രഹ്മ മുഹൂർത്തേ കർമ്മ മദ്ധ്യ കൂകി തടസ്സം സൃഷ്ടിച്ച പൂവനോടുള്ള കലിപ്പ് തീർക്കാൻ അവയിലൊന്നിനെ എങ്കിലും വധിക്കുവാൻ തന്നെ തീരുമാനിച്ചവൻ കതിരവനുയരും മുന്നേ യാത്രയായിരുന്നു. പുന: പൊതുജനദിന ആഘോഷത്തിന് പോകാനൊരുങ്ങി നില്ക്കുമ്പോളാണ് പരുക്കുകളേറ്റ ഒരു കുക്കുട യോദ്ധാവുമായി പയ്യൻ തിരിച്ചു വന്നത്. അവന്റെ മൊഴി ചൊല്ലലിന്റെ പൊരുൾ ഹൃസ്വമാക്കിയത് താഴെ ചേർക്കുന്നു.

 ഡോ. ജോജ്ജ് മരങ്ങോലിയുടെ 'ഇനി ഒരിക്കല്‍ 'പ്രകാശനം ചെയ്തു.
ഡോ. ജോജ്ജ് മരങ്ങോലിയുടെ 'ഇനി ഒരിക്കല്‍ 'പ്രകാശനം ചെയ്തു.

കൊച്ചി. ഡോ. ജോര്‍ജ് മരങ്ങോലിയുടെ 47 - മത് പുസ്തകം ' ഇനി ഒരിക്കല്‍,' (ചെറുകഥാസമാഹാരം) തൃക്കാക്കര സാംസ്‌കാരിക കേന്ദ്രത്തിന്റെ

ബോധോദയം (കവിത: ജേക്കബ് തോമസ്‌)
ബോധോദയം (കവിത: ജേക്കബ് തോമസ്‌)

കല്പടവുകളിൽ കാവിപുതച്ചു ഞാനിരിപ്പൂ മുന്നിൽ തിരതല്ലും സംസാരസാഗരം ജനനമരണ താളങ്ങളിൽ ആടും തരംഗങ്ങൾ, മുന്നിൽ തിരതല്ലും സംസാരസാഗരം. ചിതറും രശ്മികൾ കണ്ണിനെ നോവിക്കെ മാറിടും നിഴലുകൾ ആത്മാവിൽ മുറിവേല്പിക്കെ പാറകൾക്കിടയിലെ അലയും കാറ്റ് നിലയ്ക്കാത്ത മന്ത്രം പോൽ എന്തോ മൊഴിയുന്നു

ഭൂമി സ്വർഗ്ഗം  (കവിത: ജയൻ വർഗീസ്)
ഭൂമി സ്വർഗ്ഗം (കവിത: ജയൻ വർഗീസ്)

അങ്ങങ്ങാകാശത്തിൻ അജ്ഞാത തീരത്ത് ആരെയും മയക്കുന്ന സ്വർഗ്ഗമുണ്ടോ ? തങ്ക പത്രങ്ങളും നക്ഷത്രപ്പൂക്കളും ചന്തം വിടർത്തും

അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' പ്രകാശിതമാകുന്നു
അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' പ്രകാശിതമാകുന്നു

സാഹിത്യസാംസ്കാരിക പൈതൃകത്തിന്റെ മരുപ്പച്ചയാണ് പുന്നയൂർക്കുളo. ആ പാരമ്പര്യം സംരക്ഷിക്കുന്നതിൽ പുന്നയൂർക്കുളo സാഹിത്യസമിതിക്ക് അനല്പമായ പങ്കുണ്ട്. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയനും പുന്നയൂർക്കുളo സാഹിത്യസമിതി സ്ഥാപകപ്രസിഡണ്ടുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ പ്രഥമ നോവൽ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' ഡോ. എം.എൻ കാരശ്ശേരി ഡോ. ഖദീജാമുംതാസിന് നൽകി പ്രകാശനം നിർവ്വഹിക്കുന്നു.

പ്രവാസികളുടെ സാഹിത്യസ്നേഹവും മാനവികതയും അഭിനന്ദനാർഹം — ദലീമ ജോജോ എം.എൽ.എ.
പ്രവാസികളുടെ സാഹിത്യസ്നേഹവും മാനവികതയും അഭിനന്ദനാർഹം — ദലീമ ജോജോ എം.എൽ.എ.

ഇ-മലയാളി അവാർഡ് നൈറ്റിൽ അതിഥിയായി പങ്കെടുത്ത പ്രശസ്ത ഗായികയും നിയമസഭാംഗവുമായ ദലീമ ജോജോ, വിദേശ മലയാളികൾ മലയാള സാഹിത്യത്തോടും ജന്മനാടിനോടും പുലർത്തുന്ന ആത്മബന്ധം പ്രശംസനീയമാണെന്ന് പറഞ്ഞു. എഴുത്തുകാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇമലയാളിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും അവർ അഭിപ്രായപ്പെട്ടു.

ആലിപ്പഴത്തിനായി കാത്തിരുന്ന പെൺകുട്ടി (ചെറുകഥ: സ്മിത സോണി- ഒർലാൻഡോ)
ആലിപ്പഴത്തിനായി കാത്തിരുന്ന പെൺകുട്ടി (ചെറുകഥ: സ്മിത സോണി- ഒർലാൻഡോ)

മഴയുടെ ആദ്യ ശബ്ദം കേൾക്കുന്ന നിമിഷം മുതൽ അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രേത്യേക ഭാവം ഉണരും. മേഘങ്ങൾ കറുത്തിരുണ്ട് തുടങ്ങിയാൽ മതിയായിരുന്നു; ആകാശം അടഞ്ഞുനിൽക്കുമ്പോൾ അവളുടെ മനസ്സും അതിനൊപ്പം നിറഞ്ഞുതുടങ്ങും. ആലിപ്പഴം വീഴും എന്ന പ്രതീക്ഷ അവൾക്കു മഴക്കാലത്തിന്റെ ഒരു സ്വകാര്യ വാഗ്ദാനമായിരുന്നു. അത് സംഭവിക്കുമോ ഇല്ലയോ എന്നതിനെക്കാൾ, അതിനായി കാത്തിരിക്കുന്ന നിമിഷങ്ങളായിരുന്നു അവളുടെ കൗമാരത്തെ ഏറ്റവും സുന്ദരമാക്കിയത്. വീട്ടിന്റെ മേൽക്കൂരയിൽ പതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദം അവളെ പഴയ ദിവസങ്ങളിലേക്ക് തിരികെ കൊണ്ടുപോകും.

കണ്ണുനീര്‍ (കവിത:  ലാലി ജോസഫ്)
കണ്ണുനീര്‍ (കവിത: ലാലി ജോസഫ്)

ഓര്‍ത്തു പോയൊരു നിമിഷം, മെല്ലെ കണ്ണുനീര്‍ കവിളുകളിലൂടെ താഴേക്ക് ഒഴുകുമ്പോള്‍ കുറയുമോ ഹ്യദയഭാരം? ഹ്യദയമഴ പെയ്യൂന്നത് കണ്ണിലൂടെയല്ലേ…. കടല്‍ സൂര്യതാപമേല്‍ക്കുമ്പോള്‍ കനലായി, പിന്നെ

ഇന്നെന്റെ കേരളം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
ഇന്നെന്റെ കേരളം (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

അന്‍പത്തഞ്ചാണ്ടുകള്‍ക്കിപ്പുറം ഞാനെന്റെ ജന്മനാടിന്റെ നടവഴി താണ്ടുവാന്‍ ആര്‍ത്തിയോടോടി ചെന്നെത്തിയ വേളയില്‍ ആരോരുമില്ലാത്തൊരെന്‍ ജന്മഗേഹവും, കൊട്ടിയടച്ച ജനാലാഭവനങ്ങള്‍ കണ്‍ടാലറിയാത്തയല്‍ ക്കാരുണ്‍ടങ്ങിങ്ങായ്,

കസ്തൂരിമാന്‍ (കഥ: ബിസി തോപ്പില്‍)
കസ്തൂരിമാന്‍ (കഥ: ബിസി തോപ്പില്‍)

യാത്ര അന്നും ഇന്നും എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇപ്പോൾ ജോലി ചെയ്യുന്നത് ഒരു ഐടി കമ്പനിയിൽ ആയതിനാൽ കമ്പനി വക ചില യാത്രകൾ ഇടയ്ക്കിടെ ഒത്തു കിട്ടാറുമുണ്ട്. ഭാര്യ, കുട്ടികൾ പ്രായമായ മാതാപിതാക്കൾ ആരോഗ്യപ്രശ്നങ്ങൾ ഇങ്ങനെ പല കാരണങ്ങളാൽ പലരും അത്തരം യാത്രകളിൽ നിന്ന് ഒഴിവാകുമ്പോഴെല്ലാം ഞാൻ അതൊക്കെയും ചാടി പിടിക്കാറുണ്ട്. എന്തെല്ലാം കാരണങ്ങൾ കൊണ്ട് മറ്റുള്ളവർ ഒഴിവാക്കാൻ ശ്രമിക്കുന്നുവോ അതൊക്കെത്തന്നെയാണ് എൻ്റെ ഈ യാത്രപ്രേമത്തിനും കാരണo. ജോലികഴിഞ്ഞ് വീട്ടിലെത്തിയാൽ ചുഴിയിൽ അകപ്പെട്ടതുപോലെയാണ്.

ചക്രം: (കഥ, പ്രശാന്ത് പഴയിടം)
ചക്രം: (കഥ, പ്രശാന്ത് പഴയിടം)

വീട് വിട്ടിട്ട് രണ്ട് ദശാബ്ദത്തോളമായി. ശരീരം തീരെ വയ്യാതായി. ഇനിയും വൈകിയാൽ ഒരുപക്ഷേ ഉറ്റവരെയും വീടും നാടും ഒരു നോക്ക് കാണുവാൻ പറ്റില്ല. മരിക്കുന്നതിന് മുൻപ് എല്ലാവരെയും ഒരു നോക്ക് കാണണം. അങ്ങനെ നീണ്ട ഇരുപത് വർഷങ്ങൾക്ക് ശേഷം പ്രഭാകരൻ വണ്ടി കയറി തന്റെ നാട്ടിൽ എത്തി. ഈ നാട് ആകെ മാറി.

ഒരു ഹൃദയത്തിന്റെ തേങ്ങൽ (കവിത: ഉഷാ നായര്‍)
ഒരു ഹൃദയത്തിന്റെ തേങ്ങൽ (കവിത: ഉഷാ നായര്‍)

പൂമുഖത്തിണ്ണയിൽ ചാരിക്കിടക്കവേ എന്മനം ഓടി അലഞ്ഞുപോയ് ചിന്തയാൽ പോയകാലങ്ങളിൽ മുങ്ങിയും പൊങ്ങിയും തപ്പിത്തടഞ്ഞെന്റെ മാനസം ശൂന്യമായ്! നഷ്ടബോധത്തിൻ്റെ താക്കോൽ ഞാൻ തേടിപ്പോയ് കണ്ടില്ലെവിടെയും കാണിപ്പനാളില്ല! ജീവിത വ്യഗ്രത ഓടിതളർത്തിയെ ഓർത്തില്ല

ഒറ്റക് തുഴയും തോണി (ഡോ. കിരണ്‍ വിന്‍സെന്റ്‌)
ഒറ്റക് തുഴയും തോണി (ഡോ. കിരണ്‍ വിന്‍സെന്റ്‌)

കാലത്തേക്കുള്ള പ്രാതൽ ഒരുക്കുന്ന തിരക്കിലായിരുന്നു അമ്മിണിയമ്മ. ശക്തമായ വേനലിൽ കാറ്റിരച്ചു കയറിയും, മഴയത്തു ചോർന്നൊലിച്ചും കാലാവസ്ഥാവ്യതിയാനങ്ങളിൽ മാറിമറിയുന്ന ജീവിതാന്തരീക്ഷം. മേൽക്കൂരകൾ തകർന്നതും, തേപ്പുക്കൾ വിണ്ടതുമായ ജീർണിച്ച അവസ്ഥാന്തരം. ആ കൂരക്കു കീഴെ അമ്മിണിയമ്മയോടൊപ്പം താമസം അവരുടെ ബുദ്ധിവളർച്ചക്കു വൈകല്യം ബാധിച്ച ഏക മകനും മാത്രം. തുണി മില്ലിൽ നിന്നും ദിവസക്കൂലിക്കു ജോലിചെയുന്ന പണം സ്വരൂപിച്ചുകൂട്ടി അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുക എന്നതായിരുന്നു ആ വീടിന്റെ ഏക ആശ്രയവും. ഒന്ന് കിടപ്പിലായാൽ, ഒരു ദിവസം പണി ഇല്ലാതെ വന്നാൽ പിന്നീടങ്ങോട്ടുള്ള ദിനങ്ങൾ മുഴു പട്ടിണിയാകുന്ന ജീവിത സാഹചര്യം.

ഓട്ടൻതുള്ളൽ (ദീപ ബിബീഷ് നായർ)
ഓട്ടൻതുള്ളൽ (ദീപ ബിബീഷ് നായർ)

ഉണ്ടുരചെയ്യാനിന്നൊരു കാര്യം കണ്ടാലെങ്ങനെ മിണ്ടാതയ്യോ ? നിങ്ങളറിഞ്ഞോ ? നിങ്ങളറിഞ്ഞോ, മണ്ണും മലയും പുണ്യംതന്നെന്നുര ചെയ്തൊരുവൻ മണ്ണിലലിഞ്ഞു മണ്ണിലലിഞ്ഞു കണ്ണിൽപെട്ടില്ലൊരു പോലീസിന്നാചാരങ്ങളും

നിശ്ശബ്ദത (കഥ:രാജീവൻ കാഞ്ഞങ്ങാട്)
നിശ്ശബ്ദത (കഥ:രാജീവൻ കാഞ്ഞങ്ങാട്)

രാവിലെ ആറരയോടെ ബസ് സ്റ്റാൻഡിലെത്തുമ്പോൾ നഗരം പകുതിയേ ഉണർന്നിട്ടുണ്ടാകൂ. ചായക്കട തുറന്നിരിക്കും, പക്ഷേ സംഭാഷണങ്ങൾ ഇനിയും മടിച്ചിരിക്കും. അവിടെയാണ് ഞാൻ അവനെ ആദ്യമായി ശ്രദ്ധിച്ചത്. ബസ് ഷെൽട്ടറിന്റെ കോണിൽ, കൈയിൽ ഒരു ചെറു ബാഗുമായി, അയാൾ ഇരിക്കുകയായിരുന്നു. വയസ്സ് അമ്പതായി കാണും. വൃത്തിയില്ലാത്തതൊന്നുമല്ല, പക്ഷേ വൃത്തിയുള്ളവനെന്നു പറയാനുമാവില്ല. മുഖത്ത് ഒരു തളർച്ച… അല്ല, അതിലേറെ, ഒരു ഒഴിഞ്ഞുനിൽപ്പ്. അയാൾ ബസ് കാത്തിരിക്കുകയാണെന്നു തോന്നിയില്ല. കാരണം

പ്രകൃതീശ്വരി (കവിത: ഹിമ. വി)
പ്രകൃതീശ്വരി (കവിത: ഹിമ. വി)

പച്ചില തൂകിയ മുത്തുമണിയായി, പ്രഭാതഗാനത്തിന്റെ മൃദുസ്വരമായി, മണ്ണിൻ മണമിൽ നീ ഉണരുന്നു പ്രകൃതീശ്വരി, പ്രാണശക്തിയായി. കാറ്റിൻ താളത്തിൽ തുമ്പികൾ പാടും, നിൻ ചിരിയിൽ പൂമഴ പെയ്യും, ആകാശവെളിച്ചം നിൻ മേനിയിൽ നിശ്ശബ്ദസുന്ദരി, നിത്യ മാധുരി.

ബീ  അമേരിക്കൻ ബേബി (ജെയിംസ് ചിറത്തടം)
ബീ അമേരിക്കൻ ബേബി (ജെയിംസ് ചിറത്തടം)

'ബി അമേരിക്കൻ ബേബി " ജോണിക്കുട്ടി ആലീസിനെ സമാധാനിപ്പിക്കാൻ പറഞ്ഞു. കേട്ടതെ ആലീസിന് കൂടുതൽ ദേഷ്യമായി. തൻറ്റെയും മകൻറ്റെയും നടപടിക്രമങ്ങളിൽ അരോചകമായതെന്തോ വിളിച്ചുപറഞ്ഞ് അവൾ ചീറി നിൽക്കുകയാണ്. ഇന്നെന്തായാലും അവളുടെ ഇര താനല്ല, മകനാണ്. 9th standardൽ പഠിക്കുന്ന മകൻ Joel ൻറെ പഠനവും സ്കൂൾ ജീവിതവുമാണ് വിഷയം. Joel, പഠനത്തെക്കാൾ ജീവിതം എങ്ങനെ കൂടുതൽ ആസ്വാദ്യകരമാക്കാം എന്നതിലാണ് ശ്രദ്ധ. പൊടിമീശയിൽ വിരലോടിച്ച്

കർമ്മം (ഷീല ജോസഫ്)
കർമ്മം (ഷീല ജോസഫ്)

പ്രവർത്തി എന്നാണർത്ഥം.... ഒരുവൻ എന്താണ് എന്ന് മനസിലാവുന്നത് അവന്റെ പ്രവർത്തിയിൽ ആണ്. ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്ന

ഋതുസംക്രമണം (രമാ പിഷാരടി)
ഋതുസംക്രമണം (രമാ പിഷാരടി)

ഇത്തിരി കരിമ്പിൻ്റെ- മധുരം, എള്ളിൻ തരി, ശർക്കരപ്പൊങ്കൽക്കലം നന്തുണിപ്പാട്ടിൻ ശ്രുതി! മഞ്ഞിൻ്റെ തണുപ്പാറ്റി വിളക്കിൻ തിരിനാളം കണ്ണിലേക്കുണരുന്ന- മണ്ണിൻ്റെ പച്ചത്തളിർ

മഹാകവിയുടെ മരണം (കവിത: ജയൻ വർഗീസ്)
മഹാകവിയുടെ മരണം (കവിത: ജയൻ വർഗീസ്)

മരിക്കാൻ കിടക്കുക യാണൊരു മഹാകവി ഒരിക്കൽ പട വാളായ്‌ തൂലിക ചലിപ്പിച്ചോൻ വഴിയേ പോയാൽപ്പോലും വേലിക്കൽ മൈക്കണ്ണികൾ ഉഴിയാൻ നിറമാരിൽ

പ്രണയ തീരം (കവിത: ഹിമ.വി)
പ്രണയ തീരം (കവിത: ഹിമ.വി)

മന്ദമായ തിരകൾ ചുംബിക്കുന്ന മണൽക്കരയിൽ,നിന്റെ ചിരി ചന്ദ്രപ്രകാശമായി വീണപ്പോൾ, കാറ്റിൽ പാറിയ വാക്കുകൾ മുത്തുകളായി മാറി, നിശ്ശബ്ദത പോലും,ഒരു പാട്ടായി. കാലം പിന്മാറി നിൽക്കുന്ന ആ നിമിഷത്തിൽ

അമ്മ (കവിത: രാജീവൻ കാഞ്ഞങ്ങാട്)
അമ്മ (കവിത: രാജീവൻ കാഞ്ഞങ്ങാട്)

കണ്ണുകൾ മൂടിയ രാവിൽ സ്വപ്നങ്ങൾ നടക്കുമ്പോൾ നെഞ്ചിൽ ചേർത്തു പിടിച്ച് കാവലായി നിൽക്കുന്നു അമ്മ വാക്കുകളില്ലാ ലോകം കുഞ്ഞുചിരിയിൽ പൂക്കും