
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ കാലിടറി ട്വന്റി 20. ട്വന്റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യുഡിഎഫിന് വന്‍ മുന്നേറ്റം നേടാനായി. കുന്നത്തുനാട്, കിഴക്കമ്പലം, മഴുവന്നൂര്‍ പഞ്ചായത്തുകളില്‍ ട്വന്റി 20 തിരിച്ചടി നേരിട്ടു. കൊച്ചിയില്‍ ട്വന്റി20 ഭരിക്കുന്ന നാല് പഞ്ചായത്തുകളില്‍ മൂന്നിടത്തും ഭരണം നഷ്ടമാകുന്ന നിലയാണുള്ളത്.
ട്വന്റി20യുടെ ആസ്ഥാനമായ കിഴമ്പലത്തും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഐക്കരനാട് മാത്രമാണ് ട്വന്റി20 ലീഡ് നിലനിര്‍ത്തിയത്. ഐക്കരനാട് പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ ട്വന്റി 20 ഉറപ്പിച്ചു കഴിഞ്ഞു. മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴ് സീറ്റുകളില്‍ യുഡിഎഫ് മുന്നേറിയപ്പോള്‍ മൂന്ന് സീറ്റുകളില്‍ മാത്രമാണ് ട്വന്റി20 ലീഡ് ചെയ്യുന്നത്. ഇവിടെ മൂന്ന് സീറ്റില്‍ മാത്രമാണ് ട്വിന്റി 20യുടെ മുന്നേറ്റം.