
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണിയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ നന്ദി പറഞ്ഞ് പ്രധാനമന്ത്രി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി കുറിയ്ക്കുന്നു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്
നന്ദി തിരുവനന്തപുരം!
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎയ്ക്ക് ലഭിച്ച ജനവിധി കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണ്. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ഞങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്.
ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ഞങ്ങളുടെ പാർട്ടി പ്രവർത്തിക്കുകയും ജനങ്ങളുടെ 'ജീവിതം എളുപ്പമാക്കുക' വർദ്ധിപ്പിക്കുകയും ചെയ്യും.