Image

ഇന്ത്യക്കാർക്കെതിരെ ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ വംശവെറി നിറഞ്ഞ ചുവരെഴുത്ത് (പിപിഎം)

Published on 13 December, 2025
ഇന്ത്യക്കാർക്കെതിരെ ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ വംശവെറി നിറഞ്ഞ ചുവരെഴുത്ത് (പിപിഎം)

ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിൽ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം നടത്തുന്ന ചുവരെഴുത്തു പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചു എൻ വൈ പി ഡി അന്വേഷണം ആരംഭിച്ചു.

ആഫ്രിക്കൻ വംശജർക്കു എതിരെയും യഹൂദർക്കെതിരെയും വിദ്വേഷം ചൊരിയുന്ന ചുവരെഴുത്തുകൾ എൻ വൈ യു ടണ്ടൻ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ഡിബ്നർ ലൈബ്രറിയിലാണ് പ്രത്യക്ഷപ്പെട്ടത്.

അശ്ലീലം നിറഞ്ഞ ചുവരെഴുത്തുകളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വന്നതോടെയാണ് അത് ശ്രദ്ധിക്കപ്പെട്ടത്.

വിദ്വേഷ കുറ്റമായാണ് ഇതിനെ കാണുന്നതെന്നു പോലീസ് അറിയിച്ചു.

Indians targeted in racist NYU graffiti

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക