Image

ഇമിഗ്രെഷൻ അപേക്ഷക്ക് വിദേശീയർ പുതിയ ഫോട്ടോകൾ ഉപയോഗിക്കണമെന്നു യുഎസ് സി ഐ എസ് (പിപിഎം)

Published on 13 December, 2025
 ഇമിഗ്രെഷൻ അപേക്ഷക്ക്  വിദേശീയർ പുതിയ ഫോട്ടോകൾ ഉപയോഗിക്കണമെന്നു യുഎസ് സി ഐ എസ് (പിപിഎം)

ഇമിഗ്രെഷൻ രേഖകളിൽ വിദേശീയർ മൂന്നു വർഷത്തിൽ കൂടുതൽ പഴകിയ ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്നു യുഎസ് സി ഐ എസ് അറിയിച്ചു. ദേശസുരക്ഷ ഉറപ്പാക്കാനും ഐഡന്റിറ്റി തട്ടിപ്പു തടയനുമാണ് ഈ നടപടി.

ഈ ചട്ടം ഉടൻ നിലവിൽ വന്നു.

മാത്രമല്ല, യുഎസ് സി ഐ എസോ ഏജൻസി അധികാരപ്പെടുത്തിയവർ മാത്രമോ എടുത്തതായിരിക്കണം ഫോട്ടോകൾ. ഏറ്റവും പുതിയതും കൃത്യമായതും വിശ്വസനീയവും ആയിരിക്കും ഫോട്ടോകൾ എന്നുറപ്പു വരുത്താനാണിത്.

കോവിഡ് കാലത്തു 10 വർഷം വരെ പഴകിയ ഫോട്ടോകൾ അനുവദിച്ചിരുന്നു. അതു സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നു യുഎസ് സി ഐ എസ് പറയുന്നു.

സ്ഥിരം റെസിഡൻറ്റ് കാർഡ് മാറ്റാനുളള ഫോം I-90, സ്ഥിരം റെസിഡൻസി രജിസ്റ്റർ ചെയ്യാനുള്ള I-485, 
നാച്ചുറലൈസേഷനുള്ള അപേക്ഷ നൽകുന്ന N-400, സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് ലഭിക്കാനുളള N-600 എന്നിവയിൽ പുതിയ ഫോട്ടോ നിര്ബന്ധമാണ്.

US CIS mandates fresh photos in applications 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക