
പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരവധി രാജ്യങ്ങളുടെ മേൽ ചുമത്തിയ തീരുവകൾ മൂലം യുഎസിന്റെ വ്യാപാര കമ്മി അഞ്ചു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയെന്നു വൈറ്റ് ഹൗസ്. 2020നു ശേഷം ഏറ്റവും കുറഞ്ഞ കമ്മിയിൽ എത്തിയപ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ 35% ചുരുങ്ങിയെന്നു വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
ഇറക്കുമതി കുറയുകയും കയറ്റുമതി കൂടുകയും ചെയ്തുവെന്നു പ്രസ്താവന ചൂണ്ടിക്കാട്ടി. കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6% വർധന ഉണ്ടായി.
അമേരിക്കൻ ഉത്പന്നങ്ങൾക്കു ആഗോള വിപണിയിൽ താത്പര്യം കൂടി എന്നതാണ് മറ്റൊരു അവകാശവാദം.
ചൈനയുമായുള്ള കമ്മിയും കുറഞ്ഞു. 2009 കഴിഞ്ഞു ഏറ്റവും താഴ്ന്ന രണ്ടാമത്തെ നിലയിൽ എത്തി. ചൈനയുമായുള്ള വ്യാപാര കമ്മി കുറയ്ക്കുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ മുന്ഗണനകളിൽ ഒന്നാണ്.
പതിറ്റാണ്ടുകളോളം വിദേശരാജ്യങ്ങൾക്കു യുഎസ് വിപണിയിൽ ഉത്പന്നങ്ങൾ കൊണ്ടിറക്കാനും അമേരിക്കൻ ഉത്പന്നങ്ങളെ പുറത്തു നിർത്താനും അനുമതി നൽകിയ ദുർബലമായ വ്യാപാര നയമായിരുന്നു പിൻതുടർന്നു വന്നതെന്ന് വൈറ്റ് ഹൗസ് ആരോപിച്ചു. പ്രസിഡന്റ് ട്രംപ് തീരുവ ആയുധമാക്കി വിദേശ രാജ്യങ്ങളെ ചർച്ചയ്ക്കു നിര്ബന്ധിതരാക്കി.
യൂറോപ്യൻ യൂണിയനു പുറമെ വ്യാപാര കരാറുകൾ ഒപ്പുവച്ച രാജ്യങ്ങളിൽ പ്രധാനമായി യുകെ, ജപ്പാൻ, ചൈന, കൊറിയ റിപ്പബ്ലിക്ക് എന്നിവ ഉൾപ്പെടുന്നു.
വിദേശ നിക്ഷേപവും ഉറപ്പാക്കി. അമേരിക്കയിൽ അത് ഉത്പന്നം കൂട്ടുകയും ജോലി സാദ്ധ്യതകൾ വർധിപ്പിക്കയും ചെയ്യും.
Trump tariffs narrow US trade deficit to five-year low: White House