Image

യുഎസിൽ പ്രസവിക്കാൻ ലക്ഷ്യമിട്ടു വിസ തേടുന്നവരുടെ അപേക്ഷ തള്ളുമെന്നു അറിയിപ്പ് (പിപിഎം)

Published on 12 December, 2025
യുഎസിൽ പ്രസവിക്കാൻ ലക്ഷ്യമിട്ടു വിസ തേടുന്നവരുടെ അപേക്ഷ തള്ളുമെന്നു അറിയിപ്പ് (പിപിഎം)

യുഎസിൽ ജനിക്കുന്ന കുട്ടികൾക്കു പൗരത്വം ജന്മാവകാശമായതിനാൽ അതിനു വേണ്ടി യുഎസിലെത്തി പ്രസവിക്കാൻ ശ്രമിക്കുന്നവർക്കു ടൂറിസ്ററ് വിസ നിഷേധിക്കുമെന്നു ഇന്ത്യയിലെ യുഎസ് എംബസി അറിയിച്ചു.

അങ്ങിനെയൊരു ലക്ഷ്യമുണ്ടെന്നു കോൺസുലർ ഓഫിസർമാർക്കു തോന്നിയാൽ വിസ അപേക്ഷ തള്ളിക്കളയാം.

ജന്മാവകാശ പൗരത്വം തന്നെ എടുത്തു കളയാൻ പ്രസിഡന്റ് ട്രംപ് ശ്രമിക്കുന്നതിനിടയിലാണ് ഈ അറിയിപ്പ്. വിഷയം സുപ്രീം കോടതിയുടെ മുന്നിലാണെങ്കിലും ഭരണകൂടം ഉറച്ച നിലപാടിലാണ്.

US to reject tourist visas tied to childbirth plans

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക