
ന്യൂ യോർക്ക് സിറ്റി മേയറായി ജനുവരി 1നു അധികാരമേൽക്കുന്ന ഇന്ത്യൻ അമേരിക്കൻ സോഹ്രാൻ മാംദാനിയുടെ ട്രാൻസിഷൻ ടീമിൽ ഏതാനും ഇന്ത്യൻ അമേരിക്കൻ പൗരന്മാരും. പാക്കിസ്ഥാനി വംശജയായ മുൻ എഫ് ടി എ കമ്മീഷണർ ലീന ഖാൻ ആണ് സാമ്പത്തിക നയങ്ങൾ കൈകാര്യം ചെയ്യുന്ന ചുമതലയോടെ ട്രാൻസിഷൻ കോ-ചെയർ ആയത്.
കൊളംബിയ ലോ സ്കൂൾ അദ്ധ്യാപിക കൂടിയായ ലീന ഖാൻ മേയറുടെ ഭരണസമിതിയിൽ ചേരില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഭൈരവി ദേശായ്, ദിയ വിജ്, മീര ജോഷി, കപിൽ ലോംഗനി, മൻദീപ് മിൻഹാസ്, ശൈഫാലി പുരി, അനീഷ സ്റ്റീഫൻ, ആഷ്‌ന ഷോം, നടാഷ അനുശ്രീ ആനന്ദരാജ, അമിത് സിംഗ് ബഗ്ഗ, സുമതി കുമാർ, ഫൈസ അലി, സന്തോഷ് നന്ദബാലൻ, ജഗപ്രീത് സിംഗ്, അനീറ്റ സീചരൻ എന്നിവർ ടീമിൽ ഉൾപ്പെടുന്നു.
ഡൽഹി സ്വദേശിനിയായ ദിയ വിജ് പവർഹൗസ് ആർട്സ് ക്യൂറേറ്റർ ആണ്. ആർട്സ്&കൾച്ചർ കമ്മിറ്റി മെംബറായാണ് മാംദാനി അവരെ നിയമിച്ചത്.
സന്തോഷ് നന്ദബാലൻ ന്യൂ യോർക്ക് കമ്മ്യൂണിറ്റിസ് ഫോർ ചേഞ്ച് എക്സിക്യൂട്ടീവ് ആണ്. വാടകക്കാരുടെ അവകാശങ്ങളിൽ ശ്രദ്ധ വയ്ക്കുന്ന അദ്ദേഹം ട്രാന്സിഷൻ ടീമിൽ കമ്മ്യൂണിറ്റി ഓർഗനൈസിംഗ് ഹെഡ് ആയിരിക്കും.
നഗരത്തിന്റെ ആദ്യ മുസ്ലിം മേയറാവുന്ന മാംദാനി ഏതാനും മുസ്ലിംകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ അമേരിക്കൻ ഫൈസ അലി നയിക്കുന്ന 19 അംഗ കമ്മിറ്റി ഓൺ ഗവൺമെന്റ് ഓപ്പറേഷൻസിൽ ആലിയ ലത്തീഫ്, സാറാ നാസിർ, ഷഫീഖ ഹാസ്ഹാഷ് എന്നിവരുമുണ്ട്. 25 അംഗ ആരോഗ്യ കമ്മിറ്റിയിൽ താഹിർ അമീൻ, മുസാബ് ഖാൻ എന്നിവരുണ്ട്.
മാംദാനിയെ സഹോദരൻ എന്നു വിളിക്കുന്ന പാക്കിസ്ഥാനി വംശജൻ അലി നജ്മി ടീമിലുണ്ട്. ക്രിമിനൽ അഭിഭാഷകനാണ്.
നിയമകാര്യ സമിതിയിലെ 20 അംഗങ്ങളിൽ സാനിയ ഖാൻ, സഹീർ ഖവാജ, ശൈഫുലി പുരി, അഫാഫ് നഷർ, തഹനായി അബുഷി, റംസി കാസീം എന്നിവർ ഉൾപ്പെടുന്നു.
Number of Indian-Americans in Mamdani transition