ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം
ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിന് ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ ആദരം

ന്യൂയോർക്ക്. 2026-28 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൊക്കാന പ്രസിഡണ്ട് ഫിലിപ്പോസ് ഫിലിപ്പിനെ മാതൃ സംഘടനയായ ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ ആദരിച്ചു. സെപ്തംബര് മാസം പന്ത്രണ്ടാം തീയതി ശനിയാഴ്ച ന്യൂ സിറ്റി സുക്കോർ പാർക്ക് കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് സ്വീകരണം നൽകിയത്. 38 വര്ഷങ്ങളായി ഹഡ്സൺ വാലി മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയായ ഫിലിപ്പോസ് ഫിലിപ്പ്, ബോർഡ് മെമ്പറും, സംഘടനയുടെ മുൻ പ്രസിഡന്റും, കേരള ജ്യോതി ചീഫ് എഡിറ്ററും ആയി സേവനം ചെയ്തിട്ടുണ്ട്. അസോസിയേഷൻ പ്രസിഡണ്ട് വിശ്വനാഥൻ കുഞ്ഞുപിള്ളയുടെ

ഫൊക്കാന സാഹിത്യ കമ്മറ്റി: ബെന്നി നെച്ചൂർ ചെയർ;  മുരളി ജെ നായർ വൈസ് ചെയർ; സോണി അമ്പുക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് - കോഓർഡിനേറ്റർമാർ
ഫൊക്കാന സാഹിത്യ കമ്മറ്റി: ബെന്നി നെച്ചൂർ ചെയർ; മുരളി ജെ നായർ വൈസ് ചെയർ; സോണി അമ്പുക്കൻ അഡ്വൈസർ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് - കോഓർഡിനേറ്റർമാർ

ഫൊക്കാന സാഹിത്യ കമ്മറ്റിയുടെ ചെയർമാനായി ബെന്നി നെച്ചൂർ, വൈസ് ചെയർമാനായി മുരളി ജെ നായർ, കോഓർഡിനേറ്റർമാരായി സോണി അബൂക്കൻ, ഗീത ജോർജ്ജ്, ജോർജ്ജ് നടവയൽ, ബിജു ജോർജ്ജ് എന്നിവരെ തിരഞ്ഞെടുത്തു. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫൊക്കാന സാഹിത്യ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയാണെന്നും, നിശ്ചിത ലക്ഷ്യങ്ങൾ കൃത്യമായി പൂർത്തീകരിക്കാൻ ഇത് കമ്മിറ്റിക്ക് പൂർണ്ണമായ രണ്ടു വർഷത്തെ സമയം നൽകുമെന്നും ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഫൊക്കാന കേരളാ കൺവെൻഷൻ: ജോർജി വർഗ്ഗീസ്  ചെയർമാൻ, പോൾ കറുകപ്പിള്ളിൽ കോർഡിനേറ്റർ, കോശി കുരുവിള രജിസ്ട്രേഷൻ   ചെയർ
ഫൊക്കാന കേരളാ കൺവെൻഷൻ: ജോർജി വർഗ്ഗീസ് ചെയർമാൻ, പോൾ കറുകപ്പിള്ളിൽ കോർഡിനേറ്റർ, കോശി കുരുവിള രജിസ്ട്രേഷൻ ചെയർ

2027 ജനുവരി 11, 12,13 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് വെച്ച് നടക്കുന്ന കേരളാ കൺവെൻഷൻ ചെയർമാനായി മുൻ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് (ഫ്ലോറിഡ), കോർഡിനേറ്ററായി മുൻ ഫൊക്കാന പ്രസിഡണ്ട് പോൾ കറുകപ്പിള്ളിൽ, രെജിസ്ട്രേഷൻ കമ്മിറ്റി ചെയർമാനായി കോശി കുരുവിള എന്നിവരെ തിരഞ്ഞെടുത്തു. ഫ്രാൻസിസ് കിഴക്കേകൂറ്റ്‌ റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ആയും ഷീല ജോസഫ് വൈസ് ചെയർപേഴ്‌സണായും പ്രവർത്തിക്കും.

ഫൊക്കാന കേരളാ കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചിയില്‍
ഫൊക്കാന കേരളാ കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചിയില്‍

ഫൊക്കാനയുടെ കേരളാ കൺവെൻഷൻ 2027 ജനുവരി 11 മുതൽ 13 വരെ കൊച്ചി ബോൾഗാട്ടി പാലസിൽ വെച്ച് നടത്തപ്പെടും. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സാഹിത്യ, സാമൂഹീക നായകന്മാർ പങ്കെടുക്കുന്ന ഈ സമ്മേളനം വളരെ വ്യത്യസ്തമായി സംഘടിപ്പിക്കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന കൺവൻഷൻ ഒരു ജനകീയ കൺവൻഷനായി മാറ്റാനാണ് ശ്രമം. കേരളത്തിന്റെ യുവതയെ കാർന്നു

2030 ഫൊക്കാനാ കൺവൻഷൻ നടത്താൻ സന്നദ്ധത അറിയിച്ച് ടൊറൻ്റോ മലയാളി സമാജം
2030 ഫൊക്കാനാ കൺവൻഷൻ നടത്താൻ സന്നദ്ധത അറിയിച്ച് ടൊറൻ്റോ മലയാളി സമാജം

നോർത്ത് അമേരിക്കയിലെ മലയാളി സംഘനകളുടെ ഏറ്റവും വലിയ കൂട്ടായ്മ ആണ് ഫൊക്കാനാ . കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാനഡയിലെ മലയാളി സമൂഹത്തിൻ്റെയും സംഘടനകളുടെയും എണ്ണം വലിയ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ കാനഡയിലേയ്ക്ക് കുടിയേറിയ മലയാളികൾക്ക് ഫൊക്കാനയെ അടുത്തറിയുന്നതിനുള്ള അവസരമാണ് കൺവൻഷനിലൂടെ ലഭിക്കുക.

ഫൊക്കാനയുടെ ഓണാശംസകൾ
ഫൊക്കാനയുടെ ഓണാശംസകൾ

വിസ്മൃതിയിലേക്ക് നിമിഷവേഗങ്ങളിൽ മാഞ്ഞുകൊണ്ടിരിക്കുന്ന ലോകത്തു് നിന്നും കള്ളവും ചതിയും ഇല്ലാത്ത, പൊളിവചനങ്ങൾ എള്ളോളമില്ലാത്ത മാവേലി നാട്ടിലേക്ക് മലയാളിയെ മാടി വിളിക്കുന്ന പൊന്നോണം ഒരിക്കൽ കൂടി എത്തുന്നു

ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന
ഗിന്നസ് താളത്തിൽ നിന്ന് ആഗോള സംരംഭകത്വത്തിലേക്ക്: ലോകവാതിൽ തുറന്ന് ഫൊക്കാന

പെൻസിൽവേനിയ: ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവൻഷനിൽ ശ്രദ്ധേയമായ അംഗീകാരമായി ഓസ്ട്രിയ ആസ്ഥാനമായ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ഡോ. പ്രിൻസ് പള്ളിക്കുന്നേലിന് FOKANA Global Entrepreneurship Award നൽകി. മലയാളി സമൂഹത്തിന്റെ വളർച്ച സംസ്കാരത്തിലും കലകളിലും മാത്രമല്ല, സംരംഭകത്വത്തിലും ആഗോള ബന്ധങ്ങളിലും കൂടിയാണെന്ന സന്ദേശമാണ് ഈ അംഗീകാരം നൽകുന്നത്. 5000 -ത്തിലധികം പേർ പങ്കെടുത്ത കൺവൻഷന്റെ ഭാഗമാകാൻ

ഫൊക്കാന കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം
ഫൊക്കാന കണ്‍വെന്‍ഷന്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ക്കിടയില്‍ ഒരു 'ബാലാമണി' വിശേഷം

പെന്‍സില്‍വാനിയ: രണ്ട് ഗിന്നസ് നേട്ടങ്ങള്‍ സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് ഫൊക്കാന 2026 അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ ഇത്തവണ ശ്രദ്ധേയമായത്. പ്രവാസി മലയാളി കൂട്ടായ്മയുടെ മധുരവസന്തം തീര്‍ത്തുകൊണ്ട് ഓഗസ്റ്റ് 6 മുതല്‍ 8 വരെ പെന്‍സില്‍വാനിയയിലെ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന കണ്‍വെന്‍ഷനില്‍ ആയിരത്തിലേറെ നര്‍ത്തകര്‍ ഒരേ വേദിയില്‍ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാര്‍ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോര്‍ഡില്‍ ഇടം നേടിയത്. ഫൊക്കാന

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിലിന് മികച്ച ജയം
ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് ബിജോ വിതയത്തിലിന് മികച്ച ജയം

പെന്‍സില്‍വാനിയ കലഹാരി റിസോര്‍ട്ടില്‍ നടന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ നാഷ്ണല്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ (420) വോട്ടുകള്‍ നേടി ബിജോവിതയത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു. നിലവില്‍ മേരിലാന്‍ഡിലെ കൈരളി ഓഫ് ബട്ടിമോറിന്റെ വൈസ് പ്രസിഡന്റാണ് ബിജോ. 2008 മുതല്‍ ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനാണ്.

മിസ് ഫൊക്കാന 2026 കിരീടം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള അശ്വതി മേനോന്‍ കരസ്ഥമാക്കി.
മിസ് ഫൊക്കാന 2026 കിരീടം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള അശ്വതി മേനോന്‍ കരസ്ഥമാക്കി.

മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷമായി മാറിയത് വിജയിയെ പ്രഖ്യാപിച്ച ചടങ്ങായിരുന്നു. 'ആഘോഷം' എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവ് ഡോ. ലിസി കെ. ഫെര്‍ണാണ്ടസ് വിജയിയുടെ പേര് പ്രഖ്യാപിച്ചു. 'ആഘോഷം' ഉള്‍പ്പെടെയുള്ള സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള ഡോ. ലിസി കെ. ഫെര്‍ണാണ്ടസ്, വിജയിക്ക് തന്റെ അടുത്ത ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം നല്‍കുമെന്ന് പ്രഖ്യാപിച്ചതോടെ വേദി ആവേശത്തിലായി.

ഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു
ഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു

ന്യൂയോർക്: ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ മുൻ പ്രെസിഡന്റും, ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ ജിജി റ്റോമിനെ നീയമിച്ചു. 2026-2028 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രെഖ്യാപിച്ചതു. നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.

ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ
ഫൊക്കാനാ വേദിയിൽ യുവപ്രതിഭകളുടെ കലാവസന്തം; ദേവിക പദ്മകുമാർ കലാതിലകം, ജേസൺ മാത്യു കലാപ്രതിഭ

പെൻസിൽവാനിയ: ഫൊക്കാനാ അന്താരാഷ്ട്ര കൺവൻഷൻ 2026ന്റെ ഭാഗമായി സംഘടിപ്പിച്ച യുവജന കലാമത്സരങ്ങളിൽ നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പുതുതലമുറ തങ്ങളുടെ കലാപാടവം തെളിയിച്ചു. നൃത്തം, സംഗീതം, പ്രസംഗം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ യുവപ്രതിഭകൾക്ക് കേരളീയ കലാപാരമ്പര്യവുമായി കൂടുതൽ അടുത്തിടപഴകാനുള്ള വേദിയായി.ഫൊക്കാന ജോയിന്റ് അസ്സോസിയേറ്റ് ട്രഷറർ മിലി ഫിലിപ്പിനായിരുന്നു ഏകോപന ചുമതല.

ഫൊക്കാന തിരെഞ്ഞെടുപ്പില്‍ വന്‍വിജയവും ശക്തമായ പ്രാതിനിധ്യവും ഉറപ്പിച്ച് ടെക്‌സസ് റീജിയന്‍
ഫൊക്കാന തിരെഞ്ഞെടുപ്പില്‍ വന്‍വിജയവും ശക്തമായ പ്രാതിനിധ്യവും ഉറപ്പിച്ച് ടെക്‌സസ് റീജിയന്‍

ഹ്യൂസ്റ്റണ്‍: ഫിലാഡല്‍ഫിയ കല്‍ഹാരി റിസോര്‍ട്ടില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനില്‍ ശക്തമായ പങ്കാളിത്തം കാഴ്ചവെച്ചു ടെക്‌സാസ് റീജിയന്‍. മുന്‍ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റുമാരായ രഞ്ജിത് പിള്ള, രജി കുര്യന്‍, എറിക് മാത്യു, സന്തോഷ് ഐപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നാല്പതോളം പേരാണ് റീജിയണിലെ

കലഹാരിയിൽ ഞാൻ കണ്ട ഫൊക്കാന  (എൻ്റെ അനുഭവക്കുറിപ്പ് : ഗണേഷ് നായർ)
കലഹാരിയിൽ ഞാൻ കണ്ട ഫൊക്കാന (എൻ്റെ അനുഭവക്കുറിപ്പ് : ഗണേഷ് നായർ)

2026 ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കലഹാരി റിസോർട്ട് നാല് ദിവസത്തേക്ക് ഒരു സാധാരണ കൺവെൻഷൻ വേദിയല്ലായിരുന്നു. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് മലയാളികൾ, കുടുംബങ്ങൾ, കുട്ടികൾ, യുവാക്കൾ, കലാകാരന്മാർ, സാഹിത്യകാരന്മാർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ എല്ലാവരും ഒരേ കുടക്കീഴിൽ ഒത്തുചേർന്നപ്പോൾ ഫൊക്കാനയുടെ 22-മത് അന്താരാഷ്ട്ര കൺവെൻഷൻ ഒരു സംഘടനയുടെ വാർഷിക സംഗമം എന്ന പരിധി കടന്ന് പ്രവാസി മലയാളിയുടെ ഐക്യത്തിൻ്റെയും സംസ്‌കാരാഭിമാനത്തിൻ്റെയും മഹോത്സവമായി.

ഫൊക്കാനയുടെ ആറാട്ട് കഴിഞ്ഞു; കൊടിയിറങ്ങി ഗിന്നസ് തിളക്കത്തോടെ (ആശംസ കുറിപ്പ് : സുധീർ പണിക്കവീട്ടിൽ)
ഫൊക്കാനയുടെ ആറാട്ട് കഴിഞ്ഞു; കൊടിയിറങ്ങി ഗിന്നസ് തിളക്കത്തോടെ (ആശംസ കുറിപ്പ് : സുധീർ പണിക്കവീട്ടിൽ)

അമേരിക്കയിലെയും കാനഡയിലെയും മലയാളി സംഘടനകളുടെയും പ്രവാസി മലയാളികളുടെയും ഏറ്റവും വലിയ അംബ്രല്ല ഓർഗനൈസേഷൻ ആയ ഫൊക്കാന ഈരണ്ടാണ്ട് കൂടുമ്പോൾ നടത്താറുള്ള ആഘോഷം ഈ വർഷം പെൻസിൽവാനിയയിലെ കലഹാരിയിൽ വച്ച് ആഗസ്റ്റ് മാസം 6, 7 8 എന്നീ തിയ്യതികളിൽ അരങ്ങേറി. ഇതിൽ വടക്കേ അമേരിക്കയിലെ ആയിരക്കണക്കിന് മലയാളികളും കേരളത്തിൽ നിന്നുള്ള പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സിനിമാ മേഖലകളിലെ വ്യക്തികളും പങ്കെടുത്തു.

ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു
ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക്ക് മലയാളി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ജിൻസ് ജോസഫ്. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ തുടക്കം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ കമ്മിറ്റി അംഗവുമാണ്.

ഫൊക്കാനയുടെ ചരിത്രവിജയത്തിന് അഭിനന്ദനപ്രവാഹം; ഗിന്നസ് നേട്ടത്തിന്റെ ശിൽപി മനോജ് വട്ടപ്പള്ളിക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ
ഫൊക്കാനയുടെ ചരിത്രവിജയത്തിന് അഭിനന്ദനപ്രവാഹം; ഗിന്നസ് നേട്ടത്തിന്റെ ശിൽപി മനോജ് വട്ടപ്പള്ളിക്കും അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ

കലഹാരിയിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷനിൽ മോഹിനിയാട്ടത്തിനും ചെണ്ടമേളത്തിനും ലഭിച്ച 'ചരിത്രപ്രസിദ്ധമായ' ഗിന്നസ് ലോക റെക്കോർഡിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശിൽപിയാണ് ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളി. ആശയം മുതൽ ആസൂത്ര

ഫൊക്കാനയുടെ   സ്വാതന്ത്ര്യദിനാശംസകള്‍
ഫൊക്കാനയുടെ സ്വാതന്ത്ര്യദിനാശംസകള്‍

ന്യു യോർക്ക്: എല്ലാ ഭാരതീയർക്കും ഫൊക്കാന സ്വാതന്ത്യ്രദിനാശംസകൾ നേർന്നു. എൺപതാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ ഭാരതം കൈവരിച്ച നേട്ടങ്ങളിൽ നാം അഭിമാനിതരാകുന്നു. അനുദിനം നാം നേടുന്ന പുരോഗതിയും ഇന്ത്യൻ ജനതയുടെ മുന്നോട്ടുള്ള കുതിപ്പും ലോകമെങ്ങും ഇന്ത്യയുടെ യശസ് ഉയർത്തുന്നു. രാജ്യസ്നേഹത്താൽ നിറഞ്ഞ മനസോടെ ഇന്ന് നമുക്ക് സ്വാതന്ത്യദിനത്തെ എതിരേൽക്കാം -ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്, സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവർ പറഞ്ഞു.

ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം
ഫൊക്കാന വേദിയിൽ അടൂരിന് ആദരം; പിറന്നാൾ മധുരത്തിൽ നിറഞ്ഞ അപൂർവ നിമിഷം

പെൻസിൽവേനിയ: മലയാള സിനിമയുടെ ആകാശത്ത് സ്വന്തം കൈയൊപ്പ് പതിപ്പിച്ച ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് ഫൊക്കാന കൺവൻഷൻ വേദിയിൽ സ്നേഹാദരവും പിറന്നാൾ മധുരവും. കലയും സാഹിത്യവും സംസ്കാരവും സംഗമിച്ച ഫൊക്കാനയുടെ വേദി, മലയാളത്തിന്റെ 'സിനിമാ ഇതിഹാസ'ത്തിന് ആദരമർപ്പിച്ച വേളയിൽ അപൂർവമായൊരു പിറന്നാൾ ഓർമയ്ക്കും സാക്ഷിയായി. ഫൊക്കാന നേതൃത്വമാണ് അടൂർ ഗോപാലകൃഷ്ണനെ പൊന്നാട അണിയിച്ച് ആദരിച്ചത്. കെ.വി. മോഹൻകുമാർ ഐഎഎസ്, മജീഷ്യൻ

ഫൊക്കാന 56 ടൂർണമെന്റിൽ ഡെലവെയർ ടീം ചാമ്പ്യന്മാരായി
ഫൊക്കാന 56 ടൂർണമെന്റിൽ ഡെലവെയർ ടീം ചാമ്പ്യന്മാരായി

പെൻസിൽവാനിയ: ഫൊക്കാന കൺവെൻഷനോടനുബന്ധിച്ച് പെൻസിൽവാനിയയിലെ പോക്കോനോസിലുള്ള കാലഹാരി റിസോർട്ടിൽ സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് 56 ഇന്റർനാഷണൽ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡെലവെയർ ടീം ഒന്നാം സ്ഥാനം നേടി. സക്കറിയ പെരിയപുരം (ക്യാപ്റ്റൻ), ജിമ്മിച്ചൻ (വർഗീസ് തോമസ്) – ഡെട്രോയിറ്റ്, ഇട്ടൂപ്പ് – ടാമ്പാ, ഫ്ലോറിഡ എന്നിവരടങ്ങിയ ടീമാണ് ഒന്നാം സമ്മാനം സ്വന്തമാക്കിയത്.

കേരളത്തിന്റെ താളവും ലാസ്യവും അമേരിക്കന്‍ മണ്ണില്‍ ഗിന്നസ് തിളക്കമായപ്പോള്‍ ഫൊക്കാന സമ്മേളനം 2026 ലോക പ്രവാസി സംഘടനകള്‍ക്കു മാതൃകയായി
കേരളത്തിന്റെ താളവും ലാസ്യവും അമേരിക്കന്‍ മണ്ണില്‍ ഗിന്നസ് തിളക്കമായപ്പോള്‍ ഫൊക്കാന സമ്മേളനം 2026 ലോക പ്രവാസി സംഘടനകള്‍ക്കു മാതൃകയായി

അമേരിക്കൻ മണ്ണിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ഗിന്നസ് തിളക്കം. പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ ഫൊക്കാന കൺവൻഷന്റെ ഭാഗമായി നടന്ന ചെണ്ട പഞ്ചാരിമേളവും നൃത്താവതരണവും ഗിന്നസ് റെക്കോർഡിലേക്ക് . ആയിരത്തിലേറെ കലാകാരന്മാരുടെ പങ്കാളിത്തവും മാസങ്ങൾ നീണ്ട പരിശീലനവും ഏകോപനവും ചേർന്നാണ് മലയാളികളുടെ കലാപാരമ്പര്യത്തിന് ആഗോള വേദിയിൽ ഈ നേട്ടം സമ്മാനിച്ചത്. കേരളത്തിന്റെ താളവും ലാസ്യവും അമേരിക്കൻ മണ്ണിൽ ഗിന്നസ് തിളക്കമായപ്പോൾ മലയാളികൾക്കത് അഭിമാന മുഹൂർത്തമായിരുന്നു.

ഫൊക്കാനാ കൺവെൻഷന്റെ ആവേശം വാനോളമുയർത്തിയ നൃത്തവിസ്മയത്തെ വാഴ്ത്തി കാണികൾ! ജിത്തു  കൊട്ടാരക്കരക്ക്‌ അഭിനന്ദന പ്രവാഹം
ഫൊക്കാനാ കൺവെൻഷന്റെ ആവേശം വാനോളമുയർത്തിയ നൃത്തവിസ്മയത്തെ വാഴ്ത്തി കാണികൾ! ജിത്തു കൊട്ടാരക്കരക്ക്‌ അഭിനന്ദന പ്രവാഹം

‘ശുഭാരംഭം ശുഭകരമായ നിമിഷങ്ങളുടെ നിഴലാട്ടമാണ്’ എന്ന പഴഞ്ചൊല്ലിനെ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കിക്കൊണ്ട് ഫൊക്കാനാ കൺവെൻഷൻ 2026-ന് വർണ്ണാഭമായ തുടക്കമാണ് സുഹൈദ് കുക്കുവും ഭാര്യ ദീപാ പോളും സമ്മാനിച്ചത്. പെൻസിൽവേനിയയിലെ പ്രൗഢഗംഭീരമായ കൽഹാരി റിസോർട്ടിൽ കേരളത്തിലെയും അമേരിക്കയിലെയും നൂറിലേറെ പ്രഗത്ഭ കലാകാരന്മാർ ഒന്നിച്ചണിനിരന്നപ്പോൾ, അത് കാണികളുടെ കണ്ണും മനസ്സും നിറച്ച ഒരു അതിമനോഹര കലാവിരുന്നായി മാറി. വേദിയിൽ വിരിഞ്ഞ ആ ലയതരംഗത്തെയും ചുവടുകളുടെ പൂർണ്ണതയെയും പറ്റി വാനോളം അഭിനന്ദനങ്ങൾ ചൊരിഞ്ഞാണ് കാണികൾ ആ അവിസ്മരണീയ നിമിഷങ്ങളെ നെഞ്ചേറ്റിയത്.

തൂലികയുടെ രാജഹംസങ്ങൾക്ക് ആദരം: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ
തൂലികയുടെ രാജഹംസങ്ങൾക്ക് ആദരം: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ

ന്യൂ യോർക്ക് :: ഫൊക്കാനയുടെ പുരസ്കാരപ്പൊൻതൂവൽ ചാർത്തി മുതിർന്ന മാധ്യമപ്രവർത്തകർ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ച് ശ്രദ്ധേയമായ ചടങ്ങ്. പ്രവാസി മലയാളികളുടെ ജീവിതവും വാർത്തകളും ലോകത്തിന് മുന്നിലെത്തിക്കുന്നതിൽ ദീർഘകാലമായി സ്തുത്യർഹമായ സേവനം നടത്തിയ മധു കൊട്ടാരക്കര, ജോസ് കാടാപ്പുറം, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് യു.എസ്. പ്രതിനിധി കൃഷ്ണകിഷോർ , ഷിജോ പൗലോസ് എന്നിവരെയാണ് ഫൊക്കാന ആദരിച്ചത്.

ഫൊക്കാന ചെണ്ട പഞ്ചാരിമേളം: ഗിന്നസ് ലോക റെക്കോർഡും അതിനപ്പുറം ഒരു വലിയ വിജയകഥയും
ഫൊക്കാന ചെണ്ട പഞ്ചാരിമേളം: ഗിന്നസ് ലോക റെക്കോർഡും അതിനപ്പുറം ഒരു വലിയ വിജയകഥയും

ചെണ്ട ആശാന്മാർ തുടക്കം മുതൽ അവസാനം വരെ കാഴ്ചവെച്ച ആവേശവും അച്ചടക്കവും ഈ മഹത്തായ സംരംഭത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകതകളിലൊന്നായിരുന്നു. ഇത്രയും വലിയൊരു സംഘത്തെ ഉൾപ്പെടുത്തി, നിരവധി പ്രായോഗിക വെല്ലുവിളികൾക്കിടയിലും പരിപാടി കൃത്യമായ സമയക്രമത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് അവരുടെ നേതൃത്വത്തിന്റെയും പങ്കെടുത്ത കലാകാരന്മാരുടെയും അച്ചടക്കത്തിന്റെയും തെളിവായിരുന്നു.

റാഫിളിലൂടെ നേടിയ ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി ലിന്റോ ജോളി; ‘വാക്ക് പാലിച്ച്’ പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
റാഫിളിലൂടെ നേടിയ ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി ലിന്റോ ജോളി; ‘വാക്ക് പാലിച്ച്’ പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്

ഫൊക്കാനയുടെ 2026 അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടത്തിയ റാഫിൾ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ലഭിച്ച ടെസ്ല കാർ ഫൊക്കാനയ്ക്ക് തിരിച്ചുനൽകി പുതിയ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിന്റോ ജോളി. ഏകദേശം 45,000 ഡോളർ വിലമതിക്കുന്ന ടെസ്ല കാർ നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയ

ഫൊക്കാന പ്രസിഡന്റായി  ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും ടീമും സ്ഥാനമേറ്റു.
ഫൊക്കാന പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പും, സെക്രട്ടറിയായി സന്തോഷ് നായരും ടീമും സ്ഥാനമേറ്റു.

കലഹാരി, പെന്‍സില്‍വേനിയ: ഫൊക്കാനയെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റുമെന്ന പ്രഖ്യാപനത്തോടെ

ഫൊക്കാന കൺവെൻഷനിൽ ചിരിയുടെ അലകളുയർത്തി 'ചിരിയരങ്ങ്'
ഫൊക്കാന കൺവെൻഷനിൽ ചിരിയുടെ അലകളുയർത്തി 'ചിരിയരങ്ങ്'

അമേരിക്കൻ മലയാളികളുടെ ജീവിതാനുഭവങ്ങളും, സാമൂഹിക സംഭവവികാസങ്ങളും, നിത്യജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളും നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച പരിപാടി പ്രേക്ഷകർ

ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം
ലാസ്യസുന്ദര ഗിന്നസ്: കടലുകൾ കടന്ന് മോഹിനിയാട്ടത്തിന് ഗിന്നസ്സ് റെക്കോർഡ് തിളക്കം

ഫൊക്കാന കൺവെൻഷനിൽ വിസ്മയങ്ങൾ ഒന്ന് ഒന്നായി തീർക്കുകയാണ് .ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്നപ്പോൾ അമേരിക്കൻ മണ്ണിൽ പിറന്നത് അപൂർവമായൊരു സാംസ്കാരിക വിസ്മയം. ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവെൻഷന്റെ ഭാഗമായി കലഹാരി കൺവെൻഷൻ സെന്ററിൽ അരങ്ങേറിയ ബൃഹത്തായ മോഹിനിയാട്ട അവതരണം ഗിന്നസ് ലോക

മലയാള സാഹിത്യത്തിന് കൂടുകൂട്ടാൻ ഒരിടമായി ഫൊക്കാന 2026 - കോരസൺ  (ഫൊക്കാന സാഹിത്യ സമ്മേളന ചെയർമാൻ)
മലയാള സാഹിത്യത്തിന് കൂടുകൂട്ടാൻ ഒരിടമായി ഫൊക്കാന 2026 - കോരസൺ (ഫൊക്കാന സാഹിത്യ സമ്മേളന ചെയർമാൻ)

സാഹിത്യ സമ്മേളനം പ്രവാസി മലയാളത്തിന്റെ പുതിയ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായി പെൻസിൽവേനിയ: ഫൊക്കാന 2026 കൺവെൻഷൻ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയതിന്റെ ചരിത്രനേട്ടത്തിനൊപ്പം, മലയാള സാഹിത്യത്തിന്റെ കാര്യത്തിലും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. കൺവെൻഷന്റെ രണ്ടാം ദിവസം പകൽ മുഴുവൻ മുഖ്യവേദി മലയാള സാഹിത്യത്തിനായി മാറ്റിവെച്ച് നടത്തിയ സാഹിത്യ സമ്മേളനം, വടക്കേ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചയെയും അതിന്റെ പുതിയ ദിശകളെയും അടയാളപ്പെടുത്തിയ ശ്രദ്ധേയമായ സാംസ്കാരിക സംഗമമായി.

ഒരു മണിക്കൂറിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകൾ; കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം. രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ
ഒരു മണിക്കൂറിനിടെ രണ്ട് ഗിന്നസ് റെക്കോർഡുകൾ; കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം. രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ, ഒരു കൺവൻഷനിൽ, വെറും ഒരു മണിക്കൂറിന്റെ ഇടവേളയിൽ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ. കേരളത്തിന്റെ നൃത്ത-വാദ്യ പാരമ്പര്യങ്ങളെ ലോകവേദിയിൽ അടയാളപ്പെടുത്തി പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന അന്താരാഷ്ട്ര കൺവൻഷൻ ചരിത്രനേട്ടമായി മാറി. ആയിരത്തിലേറെ നർത്തകർ ഒരേ വേദിയിൽ അണിനിരന്ന മോഹിനിയാട്ടവും അഞ്ഞൂറിലേറെ കലാകാരന്മാർ പങ്കെടുത്ത ചെണ്ടമേളവുമാണ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടിയത്.

രണ്ട് ലോക റെക്കോർഡുകൾ  സൃഷ്ടിച്ച്  ഫൊക്കാന  കൺവെൻഷൻ   കൊടിയിറങ്ങി
രണ്ട് ലോക റെക്കോർഡുകൾ സൃഷ്ടിച്ച് ഫൊക്കാന കൺവെൻഷൻ കൊടിയിറങ്ങി

അമേരിക്കയിലെയും കാനഡയിലെയും പ്രവാസി മലയാളികളുടെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതിയ ഫൊക്കാനയുടെ 22-ാമത് അന്താരാഷ്ട്ര കൺവെൻഷൻ അക്ഷരാർത്ഥത്തിൽ ചരിത്രമെഴുതിയാണ് സമാപിച്ചത്. കലഹാരി കൺവെൻഷൻ സെന്ററിൽ നടന്ന സമാപന ദിനം അമേരിക്കൻ മലയാളികൾ കാത്തിരുന്ന പുതിയ രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾ പിറന്നു. വാദ്യകലാ ആചാര്യൻ പത്മശ്രീ മട്ട

ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി
ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി

ഫൊക്കാനയുടെ 22-മത് അന്താരാഷ്ട്ര കൺവൻഷനിൽ വാഷിംഗ്ടൺ ഡിസിയിൽ നിന്നുള്ള അശ്വതി മേനോൻ മിസ് ഫൊക്കാന കിരീടം ചൂടി. സംഘടനാ പ്രവർത്തകനും ഫെഡറൽ ഉദ്യോഗസ്ഥനുമായ നാരായണൻ വളപ്പിലിന്റെയും അധ്യാപികയായ മാലിനിയുടെയും പുത്രിയാണ്.

ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം
ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് ലോകറെക്കോർഡിൽ; ലോകം സാക്ഷ്യം വഹിച്ച മലയാളിയുടെ ചരിത്രതാളം

ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായി ഫൊക്കാനയുടെ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. 2026 ഓഗസ്റ്റ് 8-ന് പെൻസിൽവാനിയയിലെ കലയാഹാരി റിസോർട്ടിൽ, ഫൊക്കാന അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി നടന്ന മഹത്തായ ചെണ്ടപ്പഞ്ചാരിമേളം ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതരുടെ സാന്നിധ്യത്തിൽ വിജയകരമായി പൂർത്തിയാക്കി. “Largest Melam Ensemble” എന്ന ഗിന്നസ് ലോകറെക്കോർഡ് നേട്ടത്തോടെ, ഉത്തര അമേരിക്കൻ മലയാളി സമൂഹത്തിന്റെ കലാപാരമ്പര്യത്തിന് പുതിയൊരു ചരിത്രഅധ്യായമാണ് എഴുതപ്പെട്ടത്.

സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ;  കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം
സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ; കൽഹാരിയിൽ കേരളത്തിന്റെ ലാസ്യത്തിന് ഗിന്നസ് തിളക്കം

പെൻസിൽവേനിയ: കാലത്തിന്റെ കനകച്ചിലങ്കകൾ കാലിലണിഞ്ഞ്, കേരളത്തിന്റെ ലാവണ്യകലയുടെ സൗന്ദര്യം ലോകവേദിയിൽ അടയാളപ്പെടുത്തുന്ന അപൂർവ നിമിഷത്തിന് കൽഹാരി റിസോർട്ട് സാക്ഷിയായി. ഫൊക്കാന അന്താരാഷ്ട്ര കൺവൻഷന്റെ ഭാഗമായി ആയിരത്തിലേറെ നർത്തകികൾ ഒരേ വേദിയിൽ അണിനിരന്ന് അവതരിപ്പിച്ച മോഹിനിയാട്ടം ഗിന്നസ് ലോക റെക്കോർഡ് നേട്ടമായി മാറി. സഹസ്രദളങ്ങൾ വിടർന്നതുപോലെ നർത്തകർ ഒരേ താളത്തിൽ ചുവടുവച്ചപ്പോൾ അമേരിക്കൻ മണ്ണിൽ വിരിഞ്ഞത് കേരളത്തിന്റെ ലാസ്യസൗന്ദര്യത്തിന്റെ അപൂർവ ദൃശ്യവിസ്മയമായിരുന്നു.

ഫൊക്കാന വേദിയിൽ ചരിത്രം  കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!
ഫൊക്കാന വേദിയിൽ ചരിത്രം കുറിച്ച് ഗിന്നസ് മേളപ്പെരുക്കം!

പെൻസിൽവേനിയ: അമേരിക്കൻ ആകാശച്ചെരുവിൽ പെരുമ്പറ കൊട്ടി താളരാഗങ്ങളുടെ താമരപ്പൊയ്ക വിരിയിച്ച്, പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ടിനെ ഭാരതീയ കലകളുടെ പൂങ്കാവനമാക്കി മാറ്റി പ്രവാസി മലയാളികൾ. പ്രകൃതിയും താളവും ഒന്നായി അലിഞ്ഞുചേർന്ന പുണ്യമുഹൂർത്തത്തിൽ, ഫൊക്കാനയുടെ അന്താരാഷ്ട്ര കൺവൻഷൻ വേദിയിൽ ഉയർന്നത് കേവലം ചെണ്ടയുടെ നാദമായിരുന്നില്ല; മറിച്ച് മാതൃഭൂമിയുടെ ആത്മാവിന്റെ സ്പന്ദനമായിരുന്നു. കേരളത്തിന്റെ മേളപാരമ്പര്യത്തെ അമേരിക്കൻ മലയാളികളുടെ മഹാസംഗമത്തിന്റെ വേദിയിൽ ലോകശ്രദ്ധയിലെത്തിക്കുകയെന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ ബൃഹത് ചെണ്ടപ്പഞ്ചാരിമേളം ഒരുക്കിയത്. ഫൊക്കാന പ്രസിഡന്റ് സജിമോൻ

‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി
‘ഫൊക്കാന ഇന്ന് ചെറിയ സ്വപ്നങ്ങൾക്ക് അതീതം; സ്വപ്നങ്ങളെ പ്രവർത്തനമാക്കി മാറ്റി’: സജിമോൻ ആന്റണി

പെൻസിൽവേനിയ:സംഘടനാ പ്രവർത്തനങ്ങളിലൂടെ കേവലം സ്വപ്നങ്ങൾ കാണുക മാത്രമല്ല, അവയെ യാഥാർഥ്യമാക്കി മാറ്റാൻ ഫൊക്കാനയ്ക്ക് കഴിഞ്ഞുവെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി. "അമേരിക്ക ചെറിയ സ്വപ്നങ്ങൾ കാണാനുള്ള ഇടമല്ലെന്ന് രണ്ട് വർഷം മുമ്പ് ഞങ്ങൾ പറഞ്ഞിരുന്നു. ഇന്ന് ഫൊക്കാനയും ചെറിയ സ്വപ്നങ്ങൾക്ക് അതീതമായി വളർന്നിരിക്കുന്നു," പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ നടന്ന ഫൊക്കാന കൺവൻഷൻ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ
'ഇതൊരു ചരിത്ര വിസ്മയം; ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെ കാണാത്ത മഹാസംഗമം': ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ

പെൻസിൽവേനിയ: ഫൊക്കാനയുടെ ചരിത്രത്തിൽ ഇതുവരെ കാണാത്ത ആവേശോജ്ജ്വലമായ മഹാസംഗമത്തിനാണ് പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ട് സാക്ഷ്യം വഹിച്ചതെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ. കൺവൻഷന്റെ മൂന്നാം ദിനത്തിലെ ഗ്രാൻഡ് ഫിനാലെയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ മണ്ണിൽ മോഹിനിയാട്ടത്തിലും ചെണ്ടമേളത്തിലും ഇരട്ട ഗിന്നസ് ലോക റെക്കോർഡുകൾ സ്വന്തമാക്കാൻ കഴിഞ്ഞത് സംഘടനയുടെ കഠിനാധ്വാനത്തിന്റെയും പ്രസിഡന്റ് സജിമോൻ ആന്റണിയുടെ ദീർഘവീക്ഷണത്തിന്റെയും ഫലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു
പ്രവാസി മലയാള സാഹിത്യത്തിന് ഫൊക്കാനയുടെ ആദരം; അവാർഡുകൾ വിതരണം ചെയ്തു

പെൻസിൽവേനിയ (കലഹാരി റിസോർട്ട്): പ്രവാസ മലയാള സാഹിത്യത്തിന് കൂടുതൽ കരുത്തേകുകയും ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെ സർഗാത്മക സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതിനായി ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) 2026-ലെ സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫൊക്കാന അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച് നടന്ന സാഹിത്യസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ പുരസ്കാര ജേതാക്കൾ അവാർഡ് ഏറ്റുവാങ്ങിയത്.പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, നോവലിസ്റ്റ് ടി. ഡി

ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനം ചരിത്രം തിരുത്തി .
ഫൊക്കാന കൽഹാരി കൺവൻഷൻ ചരിത്രത്തിൽ ഇടംപിടിക്കും; പ്രവാസി മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായി ഫൊക്കാന കൺവെൻഷന്റെ ഉൽഘാടനം ചരിത്രം തിരുത്തി .

കൽഹാരി റിസോർട്ടിലെ ഫൊക്കാന അന്തർദേശീയ കൺവെൻഷൻ പ്രസിദ്ധ സിനിമ സംവിധയകാൻ അടൂർ ഗോപലകൃഷ്ണൻ ഉൽഘടനം ചെയ്തു . പ്രസിഡന്റ് സജിമോൻ ആന്റണി നടത്തിയ ഉദ്ഘാടന പ്രസംഗം സംഘടനയുടെ ഭാവി കാഴ്ചപ്പാടുകളും കഴിഞ്ഞ വർഷങ്ങളിലെ നേട്ടങ്ങളും സമൂഹസേവന പ്രതിബദ്ധതയും ഒരുമിച്ച് വിളിച്ചോതുന്ന പ്രഖ്യാപനമായി മാറി. കൈയടികളുടെയും ആവേശത്തിന്റെയും നടുവിൽ അദ്ദേഹം അവതരിപ്പിച്ച ആശയങ്ങൾ, ഫൊക്കാനയെ ഒരു പ്രവാസി സംഘടന എന്ന പരിധിക്കപ്പുറം ലോകമലയാളികളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ മുഖമായി ഉയർത്തിക്കാട്ടുന്നതായിരുന്നു.

ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം
ഫൊക്കാന ഭരണഘടന ഭേദഗതികൾക്ക് ജനറൽ ബോഡിയുടെ അംഗീകാരം

പെൻസിൽവേനിയ (കലഹാരി റിസോർട്ട്): ഫൊക്കാനയുടെ സംഘടനാ ഘടന കൂടുതൽ ജനാധിപത്യപരവും സുതാര്യവും കാലാനുസൃതവുമാക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതികൾ ജനറൽ ബോഡി യോഗം അംഗീകരിച്ചു. അംഗസംഘടനകളുടെ പ്രാതിനിധ്യം , തെരഞ്ഞെടുപ്പ് യോഗ്യത, ഫൊക്കാന ഗ്ലോബലിന്റെ രൂപീകരണം, ബിൽഡിംഗ് ഫണ്ട്, അംഗത്വ മാനദണ്ഡങ്ങൾ തുടങ്ങി സംഘടനയുടെ പ്രവർത്തനത്തെ ദീർഘകാലം സ്വാധീനിക്കുന്ന നിരവധി നിർണായക മാറ്റങ്ങളാണ് പുതിയ ഭേദഗതികളിലൂടെ കൊണ്ടുവന്നത്.