ചില സന്തോഷ നിമിഷങ്ങൾ - 3 (പവിത്രൻ കാരണയിൽ)
"സന്തോഷ ഹോർമോൺ" ( Happiness hormones ) എന്ന പദസമൂഹം മനുഷ്യ മനസ്സിൽ ആനന്ദവും ഉണർവും നിറയ്ക്കുന്ന നാല് പ്രധാന രാസദൂതകങ്ങളെയാണ് (ന്യൂറോ ട്രാൻസ്മിറ്ററുകൾ/ഹോർമോണുകൾ) പൊതുവെ സൂചിപ്പിക്കുന്നത്: സെറോടോണിൻ, ഡോപാമൈൻ, ഓക്സിടോസിൻ, എൻഡോർഫിനുകൾ.(serotonin, dopamine , oxytocin, and endorphins). ഇവ നമ്മുടെ മനോനില, പ്രചോദനം, വൈകാരിക ബന്ധങ്ങൾ, വേദനാനുഭവത്തിന്റെ ലഘൂകരണം എന്നിവയെ നിയന്ത്രിക്കുന്നു. വ്യായാമം, നല്ല ഭക്ഷണം, സാമൂഹിക ഇടപെടലുകൾ തുടങ്ങിയ ജീവിതശൈലി ഘടകങ്ങൾ ഈ രാസവസ്തുക്കളുടെ അളവിൽ വലിയ സ്വാധീനം ചെലുത്തും.