
ഇന്ത്യയുടെ മേൽ പ്രസിഡന്റ് ട്രംപ് ചുമത്തിയിട്ടുളള 50% തീരുവ ഇല്ലാതാക്കാൻ യുഎസ് ഹൗസിൽ ഡെമോക്രാറ്റിക് അംഗങ്ങൾ പ്രമേയം കൊണ്ടുവന്നു. നിയമവിരുദ്ധമായ ഈ തീരുവ സാമ്പത്തികമായി യുഎസിനു നഷ്ടമാവുമെന്നു അവർ ചൂണ്ടിക്കാട്ടി.
റെപ്. രാജാ കൃഷ്ണമൂർത്തി (ഇല്ലിനോയ്), റെപ്. ഡെബോറ റോസ്, റെപ്. മാർക് വീസി എന്നിവരാണ് ഈ നീക്കത്തിനു മുൻകൈയെടുത്തത്. ബ്രസീലിനു മേൽ ചുമത്തിയ താരിഫ് റദ്ദാക്കാൻ സെനറ്റ് പാസാക്കിയ പ്രമേയത്തിന്റെ ചുവടു പിടിച്ചാണിത്.
Congressional resolution brought to end 50 per cent tariffs on India