Image

എല്ലാ വിമാനയാത്രക്കാരുടെയും വിവരങ്ങൾ ദിവസവും ഇമിഗ്രെഷൻ അധികൃതർക്കു കൈമാറുന്നു (പിപിഎം)

Published on 13 December, 2025
 എല്ലാ വിമാനയാത്രക്കാരുടെയും വിവരങ്ങൾ ദിവസവും  ഇമിഗ്രെഷൻ അധികൃതർക്കു കൈമാറുന്നു (പിപിഎം)

എല്ലാ വിമാനയാത്രക്കാരുടെയും വിവരങ്ങൾ ട്രംപ് ഭരണകൂടം ദിവസേന ഇമിഗ്രെഷൻ അധികൃതർക്കു കൈമാറുന്നു. നാടുകടത്തൽ ഉത്തരവുള്ളവരെ വേഗത്തിൽ കണ്ടെത്തി നടപടി എടുക്കാനാണിത്.

ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിഷ്ട്രേഷൻ (ടി എസ് എ) ആഴ്ചയിൽ പലവട്ടം എന്ന നിലയ്ക്കാണ് ഈ പട്ടിക നല്കിവന്നത്. ഐസ് പട്ടിക പരിശോധിച്ച് നാടുകടത്തേണ്ടവരെ കണ്ടെത്തുമായിരുന്നു. ഈ പട്ടിക ഇപ്പോൾ ദിവസവും നൽകുന്നു.

'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ടിൽ പറയുന്നത് ഇത്തരം പരിശോധനകൾ കൊണ്ടു നവംബർ 20നു ബോസ്റ്റൺ എയർപോർട്ടിൽ എനി ലൂസിയ ലോപസ് ബെലോസ എന്ന വിദ്യാർഥിയെ പിടികൂടി എന്നാണ്. അയാളെ രണ്ടു ദിവസം കഴിഞ്ഞു ഹോണ്ടുറാസിലേക്കു നാടുകടത്തി.

പട്ടിക അനുസരിച്ചു നടത്തിയ പരിശോധനകളിൽ 75% അറസ്റ്റുകൾ ഉണ്ടായെന്നു ഐസ് വൃത്തങ്ങൾ പറയുന്നു.

List of air travelers given daily to ICE

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക