Image

അട്ടിമറി ജയം; തൃപ്പൂണിത്തുറ നഗരസഭയിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ

Published on 13 December, 2025
അട്ടിമറി  ജയം; തൃപ്പൂണിത്തുറ നഗരസഭയിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ

കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ അട്ടിമറി വിജയം നേടി  എൻഡിഎ. ചരിത്രത്തിൽ ആദ്യമായി  തൃപ്പൂണിത്തുറ നഗരസഭ ഭരണം ബിജെപി പിടിച്ചു. അവസാനഘട്ടം വരെ ലീഡ് നില മാറി മറിഞ്ഞപ്പോൾ ഒരു സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം.

21 സീറ്റുകള്‍ എൻഡിഎ നേടിയപ്പോള്‍ 20 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക