.കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ ഒരു റെസ്റ്റോറന്റിന് പുറത്തുവച്ച് ഇന്ത്യന്‍ വംശജയായ യുവതിയെ യുവാവ് പിന്തുടര്‍ന്ന് വെടിയുതിര്‍ത്ത് കൊലപ്പെടുത്തി. കൃത്യത്തിന് ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്തി ജീവനൊടുക്കി. ഇന്ത്യന്‍ വംശജയായ ശാലിനി താക്കൂര്‍(38) ആണ് കൊല്ലപ്പെട്ടത്. വിവാഹം കഴിക്കണമെന്ന ആവ
പാർലമെന്റിൽ വൈദ്യസഹായത്തോടെയുള്ള ആത്മഹത്യാ ബില്ല് തള്ളി. ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിലാണ് പ്രമേയം പരാജയപ്പെട്ടത്. നാല് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾ
പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഡൽഹി സന്ദർശിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ പ്രഖ്യാപനം ആഗോള തലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ എട്ട് പ്രധാന വിമാന ഇടനാഴികളെ കോർത്തിണക്കിക്കൊണ്ട് ആഴ്ചയിൽ നൂറിലധികം സർവീസുകൾ നടത്താനാണ് എയർലൈൻ ലക്ഷ്യമിടുന്നത്.
ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ ഒരേസമയം ആഗോള രാഷ്ട്രീയത്തിന്റെ നിർണായക ചർച്ചകളിൽ സജീവമായിരിക്കുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഒരുമിച്ച് നിൽക്കുന്ന ദൃശ്യത്തിന് നയതന്ത്രപരമായ വലിയ പ്രാധാന്യമുണ്ട്. ഡൽഹിയിൽ ന
മാർച്ചിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ 76% വോട്ട് നേടിയാണ് സേഥി സ്ഥാനാർഥിയായത്. രണ്ടു പത്രങ്ങളും 30 സംഘടനകളും ഉൾപ്പെടെ നിരവധി പ്രമുഖർ എൻഡോഴ്സ് ചെയ്തിട്ടുണ്ട്. Austin American-Statesman, The Austin Chronicle എന്നീ പത്രങ്ങൾക്കു പുറമെ ദേശീയ സംഘടന ആനീസ് ലിസ്റ്റ്, തൊഴിലാളി-അധ്യാപക സംഘടനകൾ എന്നിവ അതിൽ ഉൾപ്പെടുന്നു.
"മനുഷ്യാവകാശത്തിന്റെ വക്താക്കളാണെന്ന് അവർ അവകാശപ്പെടുന്നു. പക്ഷെ അവർ ചെകുത്താന്മാരാണ്. യഥാർഥ ഭീകരർ. ഒരൊറ്റ ആക്രമണത്തിൽ 168 സ്കൂൾ കുട്ടികളെയാണ് അവർ കൊന്നത്. എന്നിട്ടു ഞങ്ങളെ ഭീകരർ എന്നു വിളിക്കുന്നു. മനുഷ്യരെയും ബോംബ് ശാസ്ത്രജ്ഞരെയും കൊല്ലുകയും ആശുപത്രികളും സ്കൂളുകളും ആക്രമിക്കയും ചെയ്യുന്ന നിങ്ങൾ പിന്നെ ആരാണ്? "നിങ്ങൾക്കു ആണത്തമുണ്ടെങ്കിൽ സൈനികരോട് യുദ്ധം ചെയ്യുക. എന്തിനാണ് അടിസ്ഥാന സൗകര്യങ്ങൾ തകർത്തു മനുഷ്യരുടെ ജീവിതം തകർക്കുന്നത്?
2001 സെപ്റ്റംബർ 11നു ഉണ്ടായ അൽ ഖൈദ ഭീകരാക്രമണത്തിനു ശേഷമാണു നിയന്ത്രണം വന്നത്. ഏതാനും എയർപോർട്ടുകളിൽ ആയിരിക്കും ഇളവുകൾ ആദ്യം നടപ്പാക്കുക. സുരക്ഷ മെച്ചപ്പെടുത്തുമ്പോൾ തന്നെ യാത്രക്കാർക്കു സൗകര്യം കൂട്ടാൻ കൂടുതൽ വികസിച്ച സാങ്കേതിക വിദ്യയുടെ ഉപയോഗവും പരിഗണിക്കുമെന്നു ടി എസ് എ പറയുന്നു
ആക്രമണം തടയേണ്ട വിധം ഗുരുതരമാകുമെന്നു അധികൃതർക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നു മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കോണ്ടലീസ റൈസ് പറഞ്ഞു. എടുത്ത നടപടികൾ അപര്യാപ്തമായിരുന്നു എന്നവർ സമ്മതിച്ചു. ആക്രമണങ്ങൾ ഉണ്ടായപ്പോൾ തീയും പുകയും ഉയരുന്നതിനിടയിൽ രക്ഷാ പ്രവർത്തനത്തിനു ഇറങ്ങിയവരെ ജോയിന്റ് ചീഫ്‌സ് ചെയർമാൻ ഡാൻ കെയ്ൻ ഓർമിച്ചു.
1998ൽ ജോലിക്കിടയിൽ 40% പൊള്ളലേറ്റ സ്റ്റാക്ക്പോൾ 9/11 ആക്രമണത്തിൽ കൊല്ലപ്പെടുകയാണുണ്ടായത്. അന്ന് ഇറങ്ങിയ പത്രത്തിൽ അദ്ദേഹത്തെ ക്യാപ്റ്റനായി പ്രൊമോട്ട് ചെയ്ത വാർത്ത വന്നിരുന്നു. "അന്ന് സ്റ്റാക്ക്പോൾ താരയോടും മക്കളോടും യാത്ര പറഞ്ഞു," ട്രംപ് ഓർമിച്ചു. "വിമാനങ്ങൾ ടവറുകൾ തകർത്തപ്പോൾ അദ്ദേഹം സൗത്ത് ടവറിൽ രക്ഷാപ്രവർത്തകരെ നയിച്ചിരുന്നു. ടവറുകൾ വീണപ്പോൾ അവർ കൊല്ലപ്പെട്ടു.
ഇതോടെ ചെങ്കടലിലെ സുപ്രധാനമായ ബാബ് അൽ മന്ദപ് കടലിടുക്കിന്റെ നിയന്ത്രണം അവർക്കു ലഭിക്കുന്ന നിലയായി. ഹോർമുസ് കടലിടുക്കു പോലെ എണ്ണ ഗതാഗതത്തിൽ നിർണായകമായ മന്ദപ് അടച്ചാൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു എണ്ണ കൊണ്ടുപോകാൻ ബദൽ മാർഗങ്ങൾ ഇല്ലാതെ വരും. സൗദി കപ്പലുകൾക്കു മാത്രം ആ വഴി പോകാനാവില്ലെന്നു ഹൂത്തി വക്താവ് പറഞ്ഞു.
ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ സ്വന്തമായ നാണയങ്ങളിൽ വ്യാപാരം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ആഗോള വെല്ലുവിളികളെ നേരിടാൻ കൂടുതൽ അടുത്ത സഹകരണം ഉണ്ടാവണം.
"എന്നെ പരിചയപ്പെടുത്താനുള്ള ക്ഷണം ഉഷ നിരസിച്ചു. കാരണം ആറാഴ്ച്ച മാത്രമായ അലക്കിനെയും മറ്റു കൊച്ചു കുട്ടികളെയും അവൾക്കു ശ്രദ്ധിക്കാനുണ്ട്. "ജൂലൈയിലാണ് എന്റെ സുന്ദരിയായ ഭാര്യ ഉഷ അലെക്കിനു ജന്മം നൽകിയത്." അലെക്കിനു രണ്ടാഴ്ച്ച മാത്രമായപ്പോൾ കൺവെൻഷൻ സംഘാടകർ ഉഷയെ സമീപിച്ചിരുന്നുവെന്നു വാൻസ് പറഞ്ഞു. "അവൾ പറഞ്ഞു, ഇല്ലേയില്ല, എനിക്കു നാലു കുട്ടികളെ നോക്കാനുണ്ട്.
വാഷിങ്ടൺ: സിഖ് സമൂഹത്തെയും മറ്റ് കുടിയേറ്റക്കാരെയും അമേരിക്കയുടെ ശത്രുക്കളായി ചിത്രീകരിക്കുന്ന യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ സമൂഹമാധ്യമ പോസ്റ്റുകൾക്കെതിരെ കോൺഗ്രഷണൽ ഏഷ്യൻ പസഫിക് അമേരിക്കൻ കോക്കസ് (കാപാക്-CAPAC) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
യുഎസിനുള്ളിൽ തന്നെ പണം ചെലവഴിക്കയാണ് ചെയ്യുകയെന്നു അദ്ദേഹം സി ബി എസ് ന്യൂസിൽ ചൂണ്ടിക്കാട്ടി. "അത് യുഎസ് സമ്പദ് വ്യവസ്ഥയിലേക്കാണ് ഇറക്കുന്നത്." കോൺഗ്രസ് അംഗീകാരം നൽകുമോ എന്നു ചോദിച്ചപ്പോൾ "ഇല്ലെന്നാണ് എനിക്കു തോന്നുന്നത്" എന്നദ്ദേഹം മറുപടി നൽകി. "ആവശ്യമാണെങ്കിൽ അവരതു ചെയ്തു തരികയും ചെയ്യും."
വോട്ട് ചെയ്യാൻ ആവശ്യമായ വോട്ടർ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ചൗധുരി ഒപ്പിട്ടു എന്നു കുറ്റപത്രത്തിൽ പറയുന്നു. യുഎസ് പൗരനാണ് എന്നു പ്രഖ്യാപിക്കുന്ന രേഖയാണത്. ശിക്ഷിക്കപ്പെട്ടാൽ ഓരോ കുറ്റത്തിനും അഞ്ചു വർഷം തടവ് ശിക്ഷ ലഭിക്കും.
യുഎസിൽ ദേശീയ ശരാശരി ഡീസൽ വില $5.98 എത്തിയപ്പോൾ അത് ഒരു വർഷത്തിനു മുൻപുണ്ടായിരുന്ന $3.71ൽ നിന്നു 61% വർധനയാഎന്ന് എ എ എ പറയുന്നു. എന്നാൽ മറ്റൊരു നിരീക്ഷകരായ ഗ്യാസ്ബഡി പറയുന്നത് $6 കഴിഞ്ഞു മേൽപ്പോട്ടു കയറിയിട്ടുണ്ട് എന്നാണ്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കു നേരെ നിരന്തരം ആക്രമണം ഉണ്ടാകുന്നുണ്ട്. വ്യാഴാഴ്ച്ച കടലിടുക്ക് കടന്ന കപ്പലുകളുടെ എണ്ണം ഏഴായി കുറഞ്ഞുവെന്നു റോയിട്ടേഴ്‌സ് പറഞ്ഞു.
യുഎസ്എസ് ഏബ്രഹാം ലിങ്കൺ അടുപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നു ആക്റ്റിംഗ് നേവി സെക്രട്ടറി ഹുങ് കാവോ പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിനേറ്റ ഏറ്റവും വലിയ പ്രഹരങ്ങളിലൊന്നാണ് കാവോ തുറന്നു സമ്മതിച്ചതെന്നു 'എപ്പോക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. "അവർ ഫിഫ്ത് ഫ്‌ളീറ്റ് താവളം പാടേ തകർത്തു കളഞ്ഞു," കാവോ പറഞ്ഞു.
ഇന്ത്യൻ അമേരിക്കൻ സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയെന്നു 'ന്യൂ യോർക്ക് ടൈംസ്' ചൂണ്ടിക്കാട്ടി. കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, റെപ്. രാജാ കൃഷ്ണമൂർത്തി എന്നിവരെ പോലുള്ള ഡെമോക്രാറ്റിക് നേതാക്കളും പ്രതിഷേധിച്ചു. ഫ്ലോറിഡയിൽ വാഹനം ഇടിച്ചു മൂന്നു പേരെ കൊന്ന ഹർജിന്ദർ സിംഗ് എന്നയാളുടേതാണ് ചിത്രമെന്നു ഡി എച് എസ് പറഞ്ഞു. പ്രതിഷേധം അസംബന്ധമാണെന്നു ചൂണ്ടിക്കാട്ടി അവർ വാദിച്ചതു ഇന്ത്യക്കാരനായ സിംഗ് യാതൊരു കാരണവശാലും യുഎസിൽ ഉണ്ടായിരിക്കാൻ പാടില്ലാത്ത ആളാണെന്നാണ്.
വെള്ളിയാഴ്ച്ച ഫെഡറൽ റജിസ്റ്ററിൽ പ്രസിദ്ധീകരിക്കുന്ന നിർദേശമനുസരിച്ചു E-1, E-2, E-3, H-1B, H-1B1, L-1, O-1, TN വിസകൾക്കു ബാധകമാണ്. ചുരുക്കത്തിൽ ഈ വിഭാഗങ്ങളിൽ പെട്ടവർക്കു ജോലി പോയാൽ ഉടൻ യുഎസ് വിട്ടു പോകേണ്ടി വരും. മറ്റു ഒഴിവുകൾ എന്തെങ്കിലും ലഭ്യമായാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.
വാഷിങ്ടൺ: 2030ലെ യുഎസ് സെൻസസിൽ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണക്കിൽനിന്ന് ഒഴിവാക്കാനും വംശം, വംശീയത എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനും നിർദേശിച്ച് ട്രംപ് ഭരണകൂടം പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചു. ഭരണകൂടത്തിന്റെ നിർദേശം കടുത്ത എതിർപ്പിനും നിയമപോരാട്ടങ്ങൾക്കും വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
കുപെർട്ടിനോ: ആപ്പിളിന്റെ മടക്കാവുന്ന ആദ്യ ഐഫോൺ 'ഡുവോ' അവതരിപ്പിച്ചു. പുതിയ സിഇഒ ജോൺ ടെർണസിന്റെ നേതൃത്വത്തിൽ നടന്ന ആദ്യ ഉൽപ്പന്ന അവതരണ പരിപാടിയിലാണ് പുതിയ ഐഫോൺ അവതരിപ്പിച്ചത്. 1,999 ഡോളറാണ് അടിസ്ഥാന മോഡലിന്റെ വില. ഒക്ടോബർ 16 മുതൽ പ്രീ-ഓർഡർ ആരംഭിക്കുമെന്നും ഒക്ടോബർ 23 മുതൽ വിൽപ്പന ലഭ്യമാകുമെന്നും ആപ്പിൾ അറിയിച്ചു.
ഡാളസ് :നവമ്പര്‍ മാസത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഇരു സഭകളും പിടിച്ചെടുത്താല്‍ അമേരിക്കയിലെ എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും 5,000 ഡോളര്‍ വീതം നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് സെപ്തംബര് 9 ബുധനാഴ്ച വൈകീട്ട് ഡാലസില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു
സംസ്ഥാനത്തു തന്നെ പ്രൊവിഡൻസ് മേയർ ബ്രെറ്റ് സ്മൈലിയും പ്രൈമറിയിൽ ചൊവാഴ്ച്ച തോറ്റു. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ സ്റ്റേറ്റ് റെപ്. ഡേവിഡ് മൊറാലസാണ് വിജയം കണ്ടത്. ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം ഉറപ്പുള്ള സംസ്ഥാനത്തു സോഷ്യലിസ്റ്റുകൾ കൈവരിച്ച വിജയം ഇടതു ചായ്‌വുള്ള വിഭാഗങ്ങൾക്ക് ആവേശമായി.
"അതിനു ഒരു ദൗത്യം കൂടി നിറവേറ്റാനുണ്ട്. അവർ ജീവന്മരണ പോരാട്ടത്തിലാണ്." മിഡിൽ ഈസ്റ്റിലെ ഏറ്റവും കരുത്തുള്ള വൻ ശക്തിയാണ് ഇസ്രയേലെന്നു നെതന്യാഹു പറഞ്ഞു. "ശത്രുക്കൾ ഞങ്ങളെ വെല്ലുവിളിക്കേണ്ട."
ഇറാനോട് അനുഭവമുള്ള ഭരണം യുഎസിൽ ഉണ്ടാവാനാണ് അവർ ശ്രമിക്കുന്നതെന്നു ഡാലസിൽ റിപ്പബ്ലിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനു പുറപ്പെടും മുൻപ് മാധ്യമങ്ങളോടു ട്രംപ് പറഞ്ഞു. "അതിനായി വോട്ടർമാരെ സ്വാധീനിക്കാൻ ഇറാൻ ശ്രമിക്കുന്നു. ദുർബലരായ ആളുകൾ എത്തിയാൽ അവരെ വെറുതെ വിടുമെന്ന് ഇറാൻ കരുതുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം തീരുമെന്നാണ് എന്റെ തോന്നൽ."
വാഷിങ്ടൺ: ഇന്ത്യൻ വംശജരായ അനുരാധ-വികാസ് സിൻഹ ദമ്പതികൾ യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ടെക്സസിന് (യുഎൻടി) 20 മില്യൺ ഡോളർ സംഭാവന നൽകി. ഇതിന്റെ ഭാഗമായി സർവകലാശാലയിൽ ആരംഭിക്കുന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് കോളജിന് ദമ്പതികളുടെ പേര് നൽകും.
വാഷിങ്ടൺ: ആർട്ടിമിസ് II ദൗത്യത്തിലൂടെ ചന്ദ്രനെ ചുറ്റിയെത്തിയ നാസ ബഹിരാകാശ സഞ്ചാരികളായ വിക്ടർ ഗ്ലോവറും റീഡ് വൈസ്മാനും സെപ്റ്റംബറിൽ നാസയുടെ 'എമെറിറ്റസ്' പദ്ധതിയിലേക്ക് മാറും. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലാണ് ഇരുവരും പുതിയ ചുമതലയിൽ തുടരുക.
പല ബ്രിട്ടിഷ് എം പി മാർക്കും പ്രവേശനം നിരോധിക്കയും ചെയ്തു. വെസ്റ്റ് ബാങ്കിൽ പലസ്തീൻകാർക്കു നേരെ ഇസ്രയേലികൾ നടത്തുന്ന അതിക്രമങ്ങൾ വംശഹത്യ ആണെന്നു യുകെ ഊർജ മന്ത്രി എഡ് മിലിബാൻഡ് വിശേഷിപ്പിച്ചിരുന്നു.
നിരോധനം സെപ്റ്റംബർ 29 അർധരാത്രി നിലവിൽ വരുമെന്നു വൈറ്റ് ഹൗസ് അറിയിച്ചു. അതിനു മുൻപ് ഇറക്കുമതി ചെയ്താൽ 50% തീരുവ ഉണ്ടാവും. ബിയർ മുതൽ വിസ്കിയും ബൊര്ബണും വീഞ്ഞും ഉൾപ്പടെയുള്ള ഒട്ടു മിക്ക ഇനം മദ്യത്തിനും നിരോധനം ബാധകമാണ്.
ന്യൂ യോർക്കിലും ലോംഗ് ഐലൻഡിലും ആദ്യഘട്ട അറസ്റ്റുകൾ പൂർത്തിയായി. "ഇനിയും ഉണ്ടാവും നിരവധി." 85,000 ഹേബിയസ് കോർപസ് പരാതികൾ നിലവിലുണ്ട്, ഒട്ടേറെ കോടതി വിലക്കുമുണ്ട്. പക്ഷേ റെക്കോർഡ് സൃഷ്ടിച്ചാണ് ഐസ് നടപടികൾ നീങ്ങുന്നത്.
ഒരു അന്തർവാഹിനി പ്രവർത്തനരഹിതമായി എന്നു മാത്രമാണ് യുഎസ് സേന അറിയിച്ചത്. ഹോർമുസിനു സമീപം ഇറാൻ വ്യോമ പ്രതിരോധം ഒരു എംക്യൂ-9 റീപ്പർ ഡ്രോൺ അടിച്ചിട്ടതായും ഐ ആർ ജി സി അവകാശപ്പെട്ടു.
അൽ ഖൈദ ഭീകരർ അടിച്ചു തകർത്ത വേൾഡ് ട്രേയ്ഡ് സെന്ററിൽ നിന്നു 10,500 മൈൽ സഞ്ചരിച്ചെത്തിയ 16,000 പൗണ്ട് സ്റ്റീൽ ബീമിനു സമീപം നിന്നു പ്രസിഡന്റ് അനുസ്മരണം നടത്തുമ്പോൾ ആദ്യ രക്ഷാ പ്രവർത്തകർ, ഗോൾഡ് സ്റ്റാർ കുടുംബങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പ്രെസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സൗത്ത് ടവറിന്റെ 78ആം നിലയിൽ നിരവധി ജീവനുകൾ രക്ഷിച്ച 24കാരൻ വെല്ലസ് ക്രൊവ്തർക്കു മരണാനന്തര ബഹുമതിയായി സമ്മാനിച്ചു.
വാഷിങ്ടൺ: ചന്ദ്രനിൽ ദീർഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നതിനും ചന്ദ്രന്റെ ദക്ഷിണ ധ്രുവ മേഖലയിൽ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുന്നതിനും ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ നിർദേശങ്ങൾ ക്ഷണിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ചന്ദ്രോപരിതല പര്യവേക്ഷണത്തിനും അവിടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള നിർണായക സാങ്കേതികവിദ്യകളുടെ വികസനമാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂഡൽഹി: പാരീസിലെ ഈഫൽ ടവർ സന്ദർശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ നിന്ന് കേന്ദ്ര സർക്കാർ അകലം പാലിച്ചു. സംഭവത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കില്ലെന്നും വിഷയം ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ളതാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാഷിങ്ടൺ: അമേരിക്കൻ തൊഴിലാളികൾക്ക് ദോഷം സംഭവിക്കാനും വഞ്ചിതരാകാനും സാധ്യതയുണ്ടെന്ന ആരോപണങ്ങളെ തുടർന്ന് ടെക്‌നോളജി സേവന കമ്പനിയായ കോഗ്നിസന്റിന്റെ സ്ഥിരം തൊഴിൽ സർട്ടിഫിക്കേഷൻ (PERM) അപേക്ഷകൾ യുഎസ് തൊഴിൽ വകുപ്പ് സസ്‌പെൻഡ് ചെയ്തു.
വാഷിംഗ്ടൺ : ഒരു ഡെത്ത് വിഷുമായി ആണോ പ്രസിഡണ്ട് ട്രംപ് നവംബർ 3 നു നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പുകളിലേക്കു പോകുന്നത്? റിപ്പബ്ലിക്കൻ അനുയായികൾ പോലും ഈ ചോദ്യം ചോദിക്കാൻ ആരംഭിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ജനപ്രിയ പഖ്യാപനങ്ങൾ നടത്തി വോട്ടർമാരെ പ്രലോഭിപ്പിക്കുന്നതോ പോകട്ടെ, പൊതു താല്പര്യം നഷ്ടമാകുന്ന നയ പ്രഖ്യാപനങ്ങളാണ് ഇടക്കിടെ ഉണ്ടാകുന്നത്. പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കുവാനോ മധ്യ പൂർവ ഏഷ്യയിലെ യുദ്ധം അവസാനിപ്പിക്കുവാനോ
ന്യൂയോര്‍ക്ക് : ഫെന്റാനില്‍ കലര്‍ത്തിയ മയക്കുമരുന്ന് നല്‍കി മൂന്ന് പേരെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ ന്യൂയോര്‍ക്ക് സ്വദേശിനിയായ താബിത ബണ്‍ട്രിക്ക് (39) കുറ്റം സമ്മതിച്ചു. കൊലപാതക കുറ്റങ്ങള്‍ സമ്മതിച്ച ഇവര്‍ക്ക് 27 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിച്ചേക്കാം. ഒക്ടോബര്‍ 6-നാണ് കേസില്‍ അന്തിമ ശിക്ഷ വിധിക്കുന്നത്.
9/11 കഴിഞ്ഞു പല മേയർമാരുടെ കാലത്തും രക്ഷാ പ്രവർത്തകർ, ജനപ്രതിനിധികൾ, ആക്രമണത്തെ തുടർന്നു രോഗബാധിതരായ ആളുകളുടെ കുടുംബങ്ങൾ എന്നിവരൊക്കെ ഈ രേഖകൾ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ പൊതുരേഖകൾ സൂക്ഷിക്കാനുള്ള പോർട്ടലിനു 2027 ബജറ്റിൽ $34 മില്യൺ ഉൾക്കൊള്ളിച്ചിട്ടുണ്ട്: nyc.gov/sept11docs കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കായി ഒരു നിമിഷം മൗനം ആചരിക്കാൻ ഗവൺമെന്റ് ഉത്തരവിടണമെന്ന് മാംദാനിയുടെ ഉത്തരവിൽ നിർദേശിക്കുന്നു.
ഓൺലൈൻ ആയാലും ദൈനംദിന ജീവിതത്തിൽ ആയാലും ദക്ഷിണേഷ്യൻ സമൂഹങ്ങൾ വളരെ ഉയർന്ന വിദ്വേഷം നേരിടുന്നുണ്ട്. നിരന്തരമായ കുടിയേറ്റ വിരുദ്ധ പ്രസ്താവനകളൂം നയങ്ങളും അതിനൊരു കാരണമാണ്. ദക്ഷിണേഷ്യക്കാർ യുഎസിൽ വർധിച്ചു വരുന്നത് മറ്റു പലർക്കും സഹിക്കുന്നില്ല. ഏഷ്യക്കാർക്കെതിരെ 2024 ഓഗസ്റ്റിനും 2025 ഡിസംബറിനും ഇടയിൽ രേഖപ്പെടുത്തിയ വിദ്വേഷ അക്രമങ്ങളിൽ 71% ദക്ഷിണേഷ്യക്കാർക്കെതിരെ ആയിരുന്നു.