Image

ആയുധശേഖരം ശോഷിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ട്രംപ്: 'വേണ്ടതിലേറെ ആയുധമുണ്ട്' (പിപിഎം)

Published on 27 July, 2026
 ആയുധശേഖരം ശോഷിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ട്രംപ്: 'വേണ്ടതിലേറെ ആയുധമുണ്ട്'  (പിപിഎം)

യുഎസ് ആയുധശേഖരം അപകടകരമായ വിധം ശോഷിച്ചെന്ന റിപ്പോർട്ടുകൾ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് തള്ളി. അതു കൊണ്ടാണ് ഇറാനെതിരായ യുദ്ധം നിർത്തി വച്ചതെന്ന വാദം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്തു മറ്റേതു രാജ്യത്തെക്കാളും ആയുധശേഖരം യുഎസിന് ഉണ്ടെന്നു വോൾ സ്ട്രീറ്റ് ജേർണലിനു നൽകിയ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. "നമുക്ക് ആവശ്യമുള്ളതിനേക്കാൾ വളരെ അധികമുണ്ട്."

ആയുദ്ധങ്ങൾ കുറഞ്ഞു പോയെന്നു സൈനിക നേതാക്കൾ താക്കീതു നൽകിയതു മൂലമാണ് ട്രംപ് ഇറാൻ യുദ്ധം നിർത്തിയതെന്നു റിപ്പോർട്ട് ചെയ്ത 'ന്യൂ യോർക്ക് ടൈംസ്' പത്രം, സേനാധിപൻ ജനറൽ ഡാൻ കെയ്ൻ ആണ് പേട്രിയറ്റ് വ്യോമ പ്രതിരോധം കുറഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയതായി പറഞ്ഞിരുന്നു.

പേട്രിയറ്റ്, താഡ് മിസൈൽ എന്നിവയുടെ ചെലവും മറ്റു വിവരങ്ങളും വെളിപ്പടുത്തുന്നത് രാജ്യരക്ഷയ്ക്കു ദോഷം ചെയ്യുമെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' ചൂണ്ടിക്കാട്ടി.

Trump rejects reports of arms depletion

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക