Image

അഭയത്തിനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ പുതിയ ചട്ടം (പിപിഎം)

Published on 28 July, 2026
അഭയത്തിനുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ പുതിയ ചട്ടം (പിപിഎം)

യുഎസിൽ അഭയത്തിനുള്ള അപേക്ഷകളിൽ ചിലതു അപേക്ഷകരെ ഇന്റർവ്യൂ ചെയ്യാതെ യുഎസ് സിഐഎസിനു നേരിട്ട് ഇമിഗ്രെഷൻ കോടതിയിലേക്ക് അയക്കാം എന്ന വ്യവസ്ഥ ട്രംപ് ഭരണകൂടം കൊണ്ടുവന്നു. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനാണ് ഈ നടപടിയെന്നു സർക്കാർ പറയുന്നു.  

പുതിയ ചട്ടം ഉടൻ ഇടക്കാല നടപടിയായി നിലവിൽ വരുമെന്നു ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു. അന്തിമ ചട്ടമാകും മുൻപ് പൊതുജനങ്ങളുടെ പ്രതികരണം തേടും.

നാടുകടത്തൽ നടപടി നേരിടാത്തവർക്കുള്ളതാണ് പുതിയ ഉത്തരവ്. അഫർമേറ്റിവ് ആപ്പ്ളിക്കേഷൻസ് എന്ന അപേക്ഷകൾ ഇപ്പോൾ യുഎസ് സിഐഎസ് ആണ് കൈകാര്യം ചെയ്യുന്നത്. നാടുകടത്തൽ ഉത്തരവുള്ളവരുടെ കേസുകൾ ജഡ്ജിമാർക്കു പോകും. നേരിട്ട് കോടതിയിലേക്കു പോകുമ്പോൾ സമയലാഭം ഉണ്ടെന്നു ഹോംലാൻഡ് സെക്യൂരിറ്റി പറയുന്നു.

FWD.us എന്ന കുടിയേറ്റ സംഘടന പറയുന്നതു പക്ഷെ ഈ മാറ്റം അഗാധമായ അമ്പരപ്പുണ്ടാക്കുന്ന ദോഷമാണ് സൃഷ്ടിക്കുക എന്നാണ്. അത് അപേക്ഷകർക്ക് അടിസ്ഥാനപരമായ നടപടിക്രമങ്ങൾ നിഷേധിക്കുന്നു.

US changes asylum rules to cut backlog

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക