
മാസച്ചുസെറ്റ്സ് സർക്കാർ ജോലികൾക്കു അമേരിക്കൻ മുസ്‌ലിംകളെ നിയമിക്കാൻ മുൻഗണന നൽകുന്നതിനു സ്ഥിരമായ മുസ്ലിം കമ്മീഷനെ നിയമിക്കാൻ സംസ്ഥാന ജനപ്രതിനിധികൾ മുൻകൈയെടുത്തു.
അത്തരം ഡി ഇ ഐ പരിപാടികൾ പൊളിച്ചു കളയാൻ ട്രംപ് ഭരണകൂടം ശ്രമിക്കുമ്പോഴാണ് ഈ നീക്കം. മാസച്ചുസെറ്റ്സിൽ നിർദേശിക്കുന്ന നിയമ നിർമാണം അനുസരിച്ചു 11 മുസ്ലിംകളെ ഡെമോക്രാറ്റിക് ഗവർണർ മോറാ ഹീലി നിർദിഷ്ട പാനെലിലേക്കു നോമിനേറ്റ് ചെയ്യും. യോഗ്യതയുള്ള മുസ്ലിംകളെ സർക്കാരിൽ ബോർഡുകൾ, കമ്മീഷനുകൾ എന്നിവ ഉൾപ്പെടെയുള്ള ഇടങ്ങളിലെ ഒഴിവുകളിൽ നിയമിക്കാൻ പാനൽ ശുപാർശ ചെയ്യും.
ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ ജെയ്‌മി എൾറിഡ്ജ് ആണ് സ്പോൺസർ. സിവിൽ റൈറ്സ് രംഗത്തു സംസ്ഥാനം മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബിൽ എസ്.2134 സെനറ്റിന്റെ വെയ്‌സ് ആൻഡ് മീൻസ് കമ്മിറ്റി മുൻപാകെയാണുളളത്.
പ്യു റീസർച്ചും യുഎസ് സെൻസസും നൽകുന്ന കണക്കനുസരിച്ചു സംസ്ഥാനത്തു മുസ്ലിംകൾ 2-3% ആണുളളത്.
വർഗീയ നീക്കമാണിതെന്നു ആക്ഷേപിച്ച വൈറ്റ് ഹൗസ് വക്താവ് അലൈസൻ ഷുസ്റ്റർ, പ്രസിഡന്റ് ട്രംപ് ഡി ഇ ഐ പ്രോഗ്രാമുകൾ അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടി.
Massachusetts to set up all-Muslim panel