Image

9/11 വാർഷിക ചടങ്ങിൽ നിന്നു മാംദാനിയെ മാറ്റി നിർത്താൻ മരിച്ചവരുടെ കുടുംബങ്ങളുടെ നിവേദനം (പിപിഎം)

Published on 26 July, 2026
 9/11 വാർഷിക ചടങ്ങിൽ നിന്നു മാംദാനിയെ മാറ്റി നിർത്താൻ മരിച്ചവരുടെ കുടുംബങ്ങളുടെ നിവേദനം (പിപിഎം)

ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയെ 9/11 ഭീകരാക്രമണത്തിന്റെ 25ആം വാർഷിക ചടങ്ങുകളിൽ നിന്നു വിലക്കണമെന്ന് ദുരന്തത്തിൽ മരിച്ച ചിലരുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടു. ഇതിൽ രാഷ്ട്രീയമൊന്നും ഇല്ലെന്നു അവർ വാദിക്കുമ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾ തന്നെയാണ് വിഷയമെന്നത് വ്യക്തമാവുന്നു. 

ഇസ്ലാമിക ഭീകരരുടെ ആക്രമണത്തിൽ മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടതിന്റെ ഓർമ പുതുക്കുമ്പോൾ ഭീകരരെ പിന്തുണയ്ക്കുന്ന മാംദാനിയുടെ സാന്നിധ്യം മരിച്ചവരുടെ കുടുംബങ്ങളോടുള്ള അവഹേളനം ആവുമെന്നു അദ്ദേഹത്തിനെതിരായി നിവേദനം നൽകിയവർ പറയുന്നു.

ആക്രമണത്തിൽ മരിച്ച ഗ്രെയ്‌സ് കാതറൈൻ ഗാലന്റിന്റെ (29) ഭർത്താവ് ജിയോവാനി ഗാലന്റ് പറഞ്ഞു: "അദ്ദേഹത്തിന്റെ പരസ്യമായ നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ ഈ എതിർപ്പ് ഉയർത്തുന്നത്. ആ ദിവസത്തിന്റെ ഭീകരത അദ്ദേഹം പൂർണമായി അംഗീകരിച്ചിട്ടില്ല. അത് കുറച്ചു കാണിക്കാൻ ശ്രമിച്ചവരുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചിട്ടുമുണ്ട്. ഭീകരരെ ന്യായീകരിക്കുന്നവർ, അമേരിക്ക ഈ ആക്രമണം അർഹിച്ചിരുന്നു എന്നു പറയുന്നവർ."  

ഗാലന്റ് തന്റെ നിവേദനത്തിനു 1,100ലധികം ഒപ്പുകൾ ശേഖരിച്ചു കഴിഞ്ഞു. അതിൽ 300 എങ്കിലും മരിച്ചവരുടെ കുടുംബങ്ങളിൽ നിന്നാണ്.  ഫ്ലോറിഡയിൽ ജീവിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് പറഞ്ഞു: "ഈ ദിവസം ഞങ്ങൾക്കു പരിപാവനമാണ്. ഇതിൽ രാഷ്ട്രീയം ഒന്നുമില്ല. അദ്ദേഹത്തിന്റെ സാന്നിധ്യം അഗാധമായ വേദന ഉളവാക്കും. അത് അനുചിതമാവും."  

മാംദാനിയെ ട്വിൻ ടവർ നിന്നിരുന്ന ഇടത്തു 9/11 മ്യുസിയത്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് മാറ്റി നിർത്തണമെന്ന അപേക്ഷ മ്യുസിയം അധികൃതർക്കാണ് സമർപ്പിക്കുക.

രാഷ്ട്രീയം വിഷയമാവാൻ പാടില്ല

മ്യുസിയത്തിന്റെ വക്താവ് ജൂലി വുഡ് 'ന്യൂ യോർക്ക് പോസ്റ്റ്'  പത്രത്തോടു പറഞ്ഞു: "ഞങ്ങൾ ഈ ഓർമ പുതുക്കലിൽ നിന്നു രാഷ്ട്രീയം അകറ്റി നിർത്താൻ ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. 9/11 ആക്രമണത്തിൽ മരിച്ചവരെ ഓർമിക്കുന്നതിൽ രാഷ്ട്രീയം വിഷയമാവാൻ പാടില്ല.  

"പ്രസിഡന്റ്, ഗവർണർ, മേയർ എന്നിങ്ങനെ 9/11നു ശേഷം അധികാരത്തിലിരുന്ന എല്ലാവരും ഈ ചടങ്ങുകൾക്ക് എത്തിയിട്ടുണ്ട്. സാക്ഷ്യം വഹിക്കാൻ മാത്രം. അവരൊന്നും ഇവിടെ രാഷ്ട്രീയം സംസാരിച്ചിട്ടില്ല."  

മാംദാനി പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് ജെറെമി എഡ്‌വേഡ്‌സ് പറഞ്ഞു. "മരിച്ചവരുടെ കുടുംബങ്ങളെയും അതിജീവിച്ചവരെയും രക്ഷാ പ്രവർത്തകരെയും മേയർ മാംദാനി അഭിമാനത്തോടെ ആദരിക്കും. 9/11 ആക്രമണത്തിന്റെ പ്രത്യാഘാതം അനുഭവിച്ച അവർക്കൊപ്പം നിന്നു കൊണ്ട്, ആ ദിവസം ഒരിക്കലും മറക്കില്ലെന്ന പ്രതിജ്ഞ പുതുക്കും."  

9/11 families push to keep Mamdani out of 9/11 event 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-26 03:36:12
💥🔥തീർച്ചയായും അദ്ദേഹത്തെ മാറ്റിനിർത്തുന്നതു തന്നെയായിരിക്കും ഉചിതം. മേയറിന്റെ ഒരു പ്രതിനിധി മതിയാകും. മൂർഖൻ ആണോ, ചേര ആണോ മമ് ദാ നി എന്ന് ഇതിനോടകം ന്യൂയോർക്കേഴ്സിന് മനസ്സിലായിട്ടുണ്ട് . ✳️റെജീസ്✳️
Sunil 2026-07-26 14:22:25
America deserves a 9/11, according to Ayatollah Mamdani. Mamdani's Democratic Socialists of America itself is oxymoronic. Socialism and Democracy cannot and will not co-exist. Democracy will be the first victim in Socialism. For socialism to survive, freedom and democracy must be eradicated. Let us look at USSR, Cuba, Venezuela and other so called socialist countries.
Wolf in sheep clothing 2026-07-26 22:21:30
മാന്താണി, ഒരു നീല കുറുക്കാനാണ്. അല്ലെങ്കിൽ “wolf in sheep clothing”.
Sunil 2026-07-26 22:49:20
Mamdani's DSA calls for abolishing the Presidency, the Supreme court as well as the Senate. They want to abolish property ownership, debt, monthly bills, police, prisons etc etc. They want to erase border, so that all illegal rapists and murderers can just walk in. Mamdani is using punitive property taxes on rich and expensive New York residential units. He is running a campaign of death-by-a-thousand cuts using city's building inspectors, hammering landlords for code violations.
മാംദാനി സപ്പോർട്ട് 2026-07-27 02:01:08
മാംദാനി മിടുമിടുക്കൻ, ഇന്ത്യൻ വംശജൻ, പുരോഗമന കാഴ്ചപ്പാട്, സെക്കുലർ മാൻ, ധൈര്യവാൻ, ഇന്ത്യയിലെയും അമേരിക്കയിലെയും ഹിന്ദുത്വ തീവ്രവാദികളെ, ആർഎസ്എസിനെ, അതുപോലുള്ള പിന്തിരി ശക്തികളെ എതിർക്കാൻ പ്രാപ്തൻ. ഇദ്ദേഹത്തെ അമേരിക്കൻ പ്രസിഡണ്ട് ആയിട്ട് പോലും പരിഗണിക്കണം. അദ്ദേഹം പ്രസിഡണ്ട് ആയാൽ അദ്ദേഹം ഫോണെടുത്ത് മോദിയെ ഒന്ന് വിളിച്ചാൽ മോഡി half നിക്കറിൽ മൂത്രമൊഴിച്ചുകൊണ്ട് അദ്ദേഹത്തിൻറെ ന്യൂനപക്ഷ പീഡനം അഴിമതി അവസാനിപ്പിക്കും. ഇപ്പോൾ തന്നെ മോഡിക്ക് ട്രംപിന് കുറച്ചു പേടിയുണ്ട്. അത് ഒന്നുമാത്രമാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക് ഒരു ആശ്രയം. പിന്നെ ട്രംപ് ഇന്ന് പറയുന്നതല്ല നാളെ പറയുന്നത്.
A reader 2026-07-27 11:34:43
Mamdani’s favorability has only gone up after he assumed the mayoral job. Even this reader who was against him before the election, is now applauding for what he stands for and how he does his job for all New Yorkers. Trump could not resist appreciating him.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക