
തിങ്കളാഴ്ച്ച വാഷിംഗ്ടണിൽ എത്തുന്ന ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസിഡൻറ് ട്രംപുമായി മിഡിൽ ഈസ്റ്റ് യുദ്ധം ചർച്ച ചെയ്യും. ഇറാനിൽ നിന്നുള്ള വധഭീഷണി കൂട്ടാക്കാതെ യുഎസിൽ എത്തുന്ന നെതന്യാഹു ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി തന്നെ യുദ്ധകുറ്റവാളി എന്നു വിളിച്ചതിനെ പുച്ഛിച്ചു തള്ളി. "ഹമാസ് കൊലയാളികളുടെ സുഹൃത്താണ് അദ്ദേഹം."
"യുഎന്നിൽ ഇസ്രയേലി ജനതയ്ക്കു വേണ്ടി സത്യം പറയാനാണ് ഞാൻ വരുന്നത്. അക്കാര്യം മാംദാനിയോട് വ്യക്തമാക്കുന്നു."
ട്രംപിന്റെ ക്ഷണം അനുസരിച്ചാണ് താൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ പ്രിയ സുഹൃത്തായിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രെയമിന്റെ അനുസ്മരണ ചടങ്ങിലും പങ്കെടുക്കും.
Netanyahu to discuss Iran with Trump