
ന്യൂ യോർക്ക് ടൈംസ് പത്രത്തിനെതിരായ തന്റെ മാനനഷ്ട കേസിൽ പത്രം തോറ്റെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. $15 ബില്യൺ ചോദിച്ച കേസിൽ പരാതിയിൽ ഭേദഗതികൾ വരുത്താനുള്ള ട്രംപിന്റെ അപേക്ഷ കോടതി അനുമതിച്ചപ്പോഴാണ് ഈ അവകാശ വാദം ഉണ്ടായത്.
ദീർഘകാലമായി തനിക്കെതിരെ പ്രവർത്തിക്കുന്ന പത്രത്തിനെതിരെ ഈ കോടതി ഉത്തരവ് തനിക്ക് നേട്ടമാണെന്നു ട്രംപ് പറഞ്ഞു.
പരാതി ഭേദഗതി ചെയ്തു നൽകാൻ ഫ്ലോറിഡ ടാമ്പയിൽ കോടതി ഓഗസ്റ്റ് 27 വരെയാണ് ട്രംപിനു സമയം നൽകിയത്. ഏതാനും റിപ്പോർട്ടർമാരെയും ട്രംപ് പ്രതി ചേർത്തിട്ടുണ്ട്. 85 പേജുള്ള പരാതി 40 പേജിൽ കൂടാതെ പരിഷകരിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പരാതിക്കു യാതൊരു മൂല്യവുമില്ലെന്നു 'ടൈംസ്' വക്താവ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. "സ്വതന്ത്രമായ റിപ്പോർട്ടിംഗ് തടയാനും ശ്രദ്ധ പിടിച്ചു പറ്റാനുമുള്ള ശ്രമം മാത്രമാണിത്. ഇത്തരം വിരട്ടൊന്നും ന്യൂ യോർക്ക് ടൈംസിനോടു നടക്കില്ല."
Trump touts court order to amend $15 bn lawsuit against NYT