
ഇറാൻ യുദ്ധത്തിൽ മരിച്ച യുഎസ് സൈനികരുടെ എണ്ണം 18 ആയി ഉയർത്തി പ്രതിരോധ വകുപ്പ് നേരത്തെ നൽകിയ ഡേറ്റ തിരുത്തി. മൊത്തം പരുക്കേറ്റവർ 600ൽ അധികം.
കൃത്യമായ കണക്കുകൾ നൽകുന്നു എന്നു പെന്റഗൺ അവകാശപ്പെടുന്ന ഡിഫൻസ് കാഷ്വാൽറ്റി അനാലിസിസ് സിസ്റ്റത്തിൽ പെന്റഗൺ 'വിദേശ സൈനിക നടപടികൾ' എന്ന പുതിയൊരു വിഭാഗം തുറന്നു ജൂലൈ 7നു ശേഷം മരിക്കയോ പരുക്കേൽക്കുകയോ ചെയ്തവരുടെ എണ്ണം കൂടി ചേർത്തു. ഓപ്പറേഷൻ എപിക് ഫ്യൂറി എന്ന പേരിൽ ആരംഭിച്ച ഇറാൻ യുദ്ധത്തിലെ എണ്ണവും അതും കൂടി ചേർത്തപ്പോൾ 18 മരണമായി എന്നാണ് പെന്റഗൺ വിശദീകരണം. പരുക്കേറ്റവർ മൊത്തം 624.
ഇതിന്റെയൊന്നും കൃത്യമായ കണക്കുകൾ നൽകാത്തതിനു ജനപ്രതിനിധികൾ ശക്തമായി വിമർശിക്കുന്നത് പെന്റഗൺ അതൊക്കെ ഒളിക്കാൻ ശ്രമിക്കുന്നു എന്നാണ്.
വെബ്‌സൈറ്റിൽ ഉണ്ടായ പിഴവുകൾ പരിഹരിക്കുന്നുണ്ടെന്നു പെന്റഗൺ പ്രസ് സെക്രട്ടറി ജോവൽ വാൽഡസ് പറഞ്ഞുവെന്നു 'ദ ഹിൽ' പറയുന്നു.
പെന്റഗൺ നൽകുന്ന വിവരങ്ങൾ കൃത്യമല്ല എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച്ച സെനറ്റ് ഹിയറിംഗിൽ 12 ഡെമോക്രാറ്റുകൾ വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥിനെ പൊരിച്ചിരുന്നു. സുതാര്യത ഇല്ലാത്തതു കൊണ്ട് സൈനികരുടെ കുടുംബങ്ങൾക്കു സൈനികരുടെ ത്യാഗങ്ങളെ കുറിച്ച് സമഗ്രവും കൃത്യവുമായ വിവരങ്ങൾ ലഭിക്കുന്നില്ല എന്നു അവർ ചൂണ്ടിക്കാട്ടി.
Pentagon revises Mideast casualties upwards