Image

കാനഡ അതിർത്തിയിൽ എയർ ഫിൽറ്റർ വച്ച ചിത്രം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു (പിപിഎം)

Published on 26 July, 2026
കാനഡ അതിർത്തിയിൽ എയർ ഫിൽറ്റർ വച്ച ചിത്രം ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കിട്ടു (പിപിഎം)

കാനഡയിലെ കാട്ടുതീയുടെ പുക യുഎസിലേക്കു വ്യാപിക്കുന്നതിനെ വിമർശിച്ചു പ്രസിഡന്റ് ട്രംപ് അതിർത്തിയിൽ പടുകൂറ്റൻ എയർ ഫിൽറ്റർ വച്ചതായി കാട്ടുന്ന എ ഐ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടു.

അടിക്കുറിപ്പ് ഇങ്ങിനെ: "നോർത്ത് അമേരിക്ക. എയർ ഫിൽറ്റർ ബാരിയർ. ശുദ്ധമായ വായു. ശുദ്ധമായ അതിർത്തികൾ."  

കാനഡയ്ക്കു പുകയുടെ പേരിൽ തീരുവ ചുമത്തുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മലിന വായു അമേരിക്കയിലേക്ക് എത്താൻ കാനഡ അനുവദിച്ചു എന്നായിരുന്നു ആക്ഷേപം.

ഇക്കാര്യം കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. കാട്ടുതീ നിയന്ത്രിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. "ഞങ്ങളുടെ വായുവിൽ വിഷം നിറയുകയാണെന്നു ഞാൻ പറഞ്ഞു."

കാനഡയെ ഇക്കാര്യത്തിൽ സഹായിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പണം തരണം. "അല്ലെങ്കിൽ താരിഫ് ആയാലോ?"  

യുഎസിൽ വാണിജ്യ പ്രവർത്തനങ്ങളെ പുക ബാധിച്ചെന്നു ട്രംപ് പറഞ്ഞു. പ്രത്യേകിച്ചു മിഷിഗണിൽ, ഫാക്ടറികളും പല തൊഴിൽ ഇടങ്ങളും നിർത്തി വയ്‌ക്കേണ്ടി വന്നു.

Trump posts AI image of giant air filter at US-Canada border

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക