Image

പാരിസിൽ മൂന്നു സ്ത്രീകളെ കുത്തിയ ഇസ്‌ലാമിക തീവ്രവാദി അറസ്റ്റിൽ (പിപിഎം)

Published on 28 July, 2026
പാരിസിൽ മൂന്നു സ്ത്രീകളെ കുത്തിയ ഇസ്‌ലാമിക തീവ്രവാദി അറസ്റ്റിൽ (പിപിഎം)

അള്ളാഹുവിന്റെ ഉത്തരവ് അനുസരിച്ചെന്ന് അവകാശപ്പെട്ടു പാരിസിൽ മൂന്ന് സ്ത്രീകളെ കുത്തി പരുക്കേൽപിച്ച യുവാവ് പിടിയിലായി. തിങ്കളാഴ്ച്ച രാവിലെ 11:30നാണു വടക്കുപടിഞ്ഞാറു പോർട്ട് ദേ ക്ലിച്ചിയിൽ ആക്രമണം ഉണ്ടായത്.

രണ്ടു അടുക്കള കത്തികളുമായി എത്തിയ യുവാവിന്റെ കുത്തേറ്റത് 19, 24, 36 വയസുള്ള മൂന്നു പേർക്കാണെന്നു ആഭ്യന്തര മന്ത്രി ലോറെൻറ് നുനെസ് പറഞ്ഞു. രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്.

ഡ്യൂട്ടിയിൽ അല്ലായിരുന്ന ഒരു പോലീസ് ഓഫീസറാണ് അക്രമിയെ കീഴടക്കിയത്. അക്രമി വ്യക്തമായി സംസാരിക്കുന്നില്ല എന്നറിയിച്ച മന്ത്രി ജനങ്ങളോട് അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.

ശനിയാഴ്ച്ച ജർമനിയിൽ ഇസ്ലാമിക തീവ്രവാദി എന്നു കരുതപ്പെടുന്ന ഒരാൾ ഒരു സ്ത്രീയെ കൊലപ്പെടുത്തുകയുണ്ടായി. അയാളുടെ ആക്രമണത്തിൽ 29 പേർക്കു പരുക്കേറ്റു. ബെർലിനിലെ ടയർഗാർട്ടൻ പാർക്കിൽ ആൾക്കൂട്ടത്തിലേക്കു വാൻ ഓടിച്ചു കയറ്റി ആയിരുന്നു ആക്രമണം.

Man stabs three women in Paris, says 'Allah commanded me' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക