Image

അമേരിക്കയുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്നു ഇറാൻ ഡെപ്യൂട്ടി സ്‌പീക്കർ (പിപിഎം)

Published on 28 July, 2026
അമേരിക്കയുമായി ഒരിക്കലും ധാരണ ഉണ്ടാക്കില്ലെന്നു ഇറാൻ ഡെപ്യൂട്ടി സ്‌പീക്കർ (പിപിഎം)

ഹോർമുസ് കടലിടുക്ക് ഇറാന്റെ ശക്തിയുടെ കൊടുമുടി ആണെന്നും അമേരിക്കയുമായി ഒരു ധാരണയും ഉണ്ടാക്കില്ലെന്നും ഇറാൻ പാർലമെന്റ് ഡെപ്യൂട്ടി സ്‌പീക്കർ ഹമീദ്റെസ ഹാജി ബാബായി പ്രഖ്യാപിച്ചു.

കാസ്പിയൻ കടലിൽ അഭ്യസമൊന്നും എടുക്കേണ്ടെന്നു അദ്ദേഹം യുക്രൈനെ താക്കീതു ചെയ്യുകയും ചെയ്‌തു.

പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്, ജിഹാദ് (വിശുദ്ധ യുദ്ധം) അല്ലാതെ യാതൊരു മാർഗവും ഇറാന്റെ മുന്നിൽ ഇല്ലെന്നു ബാബായി പറഞ്ഞു.

"അമേരിക്കയ്ക്ക് ഇഷടമുള്ളിടത്തൊക്കെ യുദ്ധം ചെയ്യുകയും ഇഷ്ടമുള്ളപ്പോഴൊക്കെ വെടിനിർത്തുകയും ചെയ്യാം എന്ന ഏർപ്പാട് അനുവദിക്കാൻ പറ്റില്ല. അവരെ ഈ മേഖലയിൽ വിലസാൻ ഇറാൻ അനുവദിക്കില്ല.

"അമേരിക്കയുടെ യുദ്ധം യുദ്ധമാണ്, അവരുടെ സമാധാനവും യുദ്ധം തന്നെ. അവരുടെ ചർച്ചയും യുദ്ധമാണ്. അതു കൊണ്ട് നമ്മൾ ഒരിക്കലും അവരുമായി ധാരണ ഉണ്ടാക്കില്ല."  

Iran leader rules out deal with US 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക