
ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് ഷോപ്പിംഗ് മാളിൽ വൻ സ്ഫോടനവും തകർച്ചയും. റിച്ചർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രദേശത്തെ പിടിച്ചുകുലുക്കിയത്. മാളിന്റെ രണ്ടാം നില തകർന്നു; ആളപായം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല. ഭൂകമ്പത്തിന് തൊട്ടുപിന്നാലെ കാഷിമ ടൗണിലെ പ്രമുഖ ഷോപ്പിംഗ് മാളായ 'അയോൺ മാളിൽ' സ്ഫോടനം ഉണ്ടാകുകയായിരുന്നു.
സ്ഫോടനത്തിൽ മാളിന്റെ രണ്ടാം നില പൂർണ്ണമായും തകർന്നുവീണു. നിരവധി ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അഗ്നിശമനസേന അറിയിച്ചു.
സ്ഫോടനത്തെ തുടർന്ന് മാളിൽ നിന്നും വൻതോതിൽ പുക ഉയർന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. വ്യാപക നാശനഷ്ടം, മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിക്കുന്നുഭൂചലനത്തിൽ പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും റോഡുകളിൽ വൻ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിലായി നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഏകദേശം മൂന്ന് ലക്ഷത്തോളം ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.