
ന്യൂ യോർക്കിലെ പുതിയ അഞ്ചു മുനിസിപ്പൽ ഗ്രോസറി സ്റ്റോറുകളിൽ മേയർ സോഹ്രാൻ മാംദാനി പ്രധാന ഗ്രോസറി ഇനങ്ങൾക്കു 30% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു. വിലക്കുറവ് വാഗ്‌ദാനം ചെയ്‌തു വിജയം കൊയ്‌ത മേയർ പ്രഖ്യാപിച്ച 30% കുറവ് അഞ്ചു മുനിസിപ്പൽ ഗ്രോസറി കടകളിൽ ലഭിക്കും.
വിലക്കുറവിൽ ലഭിക്കുന്ന ബാസ്കറ്റിൽ പ്രതിദിന ഉപയോഗത്തിനുള്ള ഗ്രോസറി ഇനങ്ങളാണ് ഉണ്ടാവുക. മാംസം, സമുദ്രോൽപന്നം എന്നിവയും 20 മറ്റു ഇനങ്ങളും ഉണ്ടാവും. സസ്യ ഇനങ്ങൾ, ഡെയറി, ഫ്രിഡ്‌ജിൽ നിന്നുള്ളവ എന്നിവയും.
ഉപയോക്താവിന്റെ വരുമാനം കണക്കിലെടുക്കാതെയാണ് ഡിസ്‌കൗണ്ട് നൽകുന്നതെന്നു അറിയിപ്പുണ്ട്. വിലകൾ കൂടെക്കൂടെ മാറുകയില്ല.
ഈ വിലക്കുറവ് ന്യൂ യോർക്ക് നിവാസികളുടെ ഗ്രോസറി ബിൽ ശരാശരി 15% കുറയ്ക്കുമെന്നു അറിയിപ്പിൽ പറയുന്നു -- പ്രതിമാസം ഏതാണ്ട് $90. അതായത് പ്രതിവർഷം $1,000.
മാംദാനി എക്‌സിൽ കുറിച്ചു: "ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തു ഏറ്റവും സമ്പന്നമായ നഗരത്തിൽ കുടുംബത്തിനു വേണ്ട ഭക്ഷണം എങ്ങിനെ കിട്ടും എന്നോർത്ത് ആരും വിഷമിക്കേണ്ടി വരില്ല."
പുതിയ കടകൾ നടത്താൻ താല്പര്യമുള്ള ഗ്രോസറി ബിസിനസുകാരിൽ നിന്നു മാംദാനി അപേക്ഷകൾ ക്ഷണിക്കയും ചെയ്തു. ആദ്യത്തെ സ്റ്റോർ 2027 ഒടുവിൽ ബ്രോങ്ക്‌സിലെ ഹണ്ട്സ് പോയിന്റിലാണ് ഉദ്ദേശിക്കുന്നത്. ബറ തോറും ഒന്ന് എന്ന നിലയിൽ അഞ്ചു കടകൾ മാംദാനിയുടെ ആദ്യ ഭരണം അവസാനിക്കുന്നതിനു മുൻപ് തുറക്കാനാണ് പദ്ധതി.
Mamdani unveils 30% discount at new municipal grocery stores