
ഇറാനിലെ ഷിയാ മുസ്ലിം പുരോഹിത ഭരണകൂടത്തെ പിഴുതെറിയുക, അവരുടെ മിസൈൽ പ്രോഗ്രാമിനു അന്ത്യം കുറിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി പ്രസിഡന്റ് ട്രംപിനെ കാണാൻ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വാഷിംഗ്ടണിൽ എത്തി. യുഎസിൽ കഠിനമായ എതിർപ്പു നേരിടുന്ന യുദ്ധം വീണ്ടും ഉഷാറാക്കാൻ ട്രംപ് മടിച്ചു നിൽക്കുന്നത് നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു കഷ്ടിച്ച് 100 ദിവസമേയുള്ളൂ എന്നതു കൊണ്ടാണ്. അതേ സമയം, ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നേരിടുന്ന നെതന്യാഹുവിനു ആവശ്യം ഇറാനെതിരെ കൂടുതൽ ശക്തമായ നടപടികളാണ്.
യുഎസ് പങ്കാളിത്തം ഉറപ്പാക്കാനുളള ശ്രമം എളുപ്പമാവില്ലെന്നു അറിയാമെങ്കിലും നെതന്യാഹു ആ വിഷയം സജീവമായി തന്നെ അവതരിപ്പിക്കും. 'പ്രഥമവും പരമപ്രധാനവും' എന്നാണ് അദ്ദേഹം ഇറാൻ വിഷയത്തെ പരാമർശിച്ചത്.
"ഞങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പാക്കേണ്ടതുണ്ട്," അദ്ദേഹം പറഞ്ഞു. "ഞങ്ങൾക്കു ചുറ്റുമുള്ള മേഖലയുടെ സുരക്ഷിതത്വവും. ഈ ദൗത്യത്തിൽ ഞങ്ങളുടെ വ്യക്തമായ ലക്ഷ്യം ഇസ്രയേലിന്റെ സുരക്ഷയും കരുത്തും ഭാവിയും ഉറപ്പാക്കുക എന്നതാണ്."
ട്രംപ് രണ്ടാമത് അധികാരത്തിൽ വന്ന ശേഷം ഇരു നേതാക്കളും തമ്മിലുള്ള എട്ടാമത്തെ കൂടിക്കാഴ്ചയാണിത്.
യുഎൻ പൊതു സഭയിൽ പ്രസംഗിക്കുന്ന നെതന്യാഹു ഇസ്രയേലിന്റെ സുഹൃത്തായിരുന്ന സെനറ്റർ ലിൻഡ്സെ ഗ്രെയമിന്റെ സംസ്കാര ചടങ്ങിലും പങ്കെടുക്കും.
Netanyahu arrives with Iran agenda of talks with Trump