ലോസ് ആഞ്ചലസ്: അമേരിക്കയിലെ ലോസ് ആഞ്ചലസിൽ കുടിയേറ്റ പരിശോധന (ICE) നടപടികൾക്കെതിരെയും ട്രംപ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരെയും നടന്ന പ്രതിഷേധം അക്രമാസക്തമായി. നഗരമധ്യത്തിൽ സ്ഥിതി നിയന്ത്രണാതീതമായതോടെ നിരവധി സ്വത്തുക്കൾ നശിപ്പിക്കപ്പെടുകയും വേമോയുടെ ഡ്രൈവർരഹിത (സ്വയം ഓടുന്ന) ടാക്സി വാഹനങ്ങൾ പ്രതിഷേധക്കാർ ആക്രമിച്ച് കത്തിക്കുകയും ചെയ്തു.
വിദേശ ഇന്ത്യൻ വംശജർക്കുള്ള ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാർഡ് സംവിധാനം പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. ഇനി പുതിയ അപേക്ഷകർക്ക് ഭൗതിക ഒ.സി.ഐ. ബുക്ക്ലെറ്റിന് പകരം ഇലക്ട്രോണിക് ഒ.സി.ഐ. (ഇ-ഒ.സി.ഐ.) കാർഡ് മാത്രമായിരിക്കും ലഭിക്കുക.
വാഷിങ്ടൺ: അമേരിക്കയോടുള്ള ഇന്ത്യൻ ജനങ്ങളുടെ അനുകൂല സമീപനത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ശ്രദ്ധേയമായ ഇടിവുണ്ടായതായി അമേരിക്ക ആസ്ഥാനമായുള്ള പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ അന്താരാഷ്ട്ര സർവേ റിപ്പോർട്ട്. ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യയുമായി ബന്ധപ്പെട്ട നയങ്ങളും പ്രസ്താവനകളും ഈ മാറ്റത്തിന് പ്രധാന കാരണങ്ങളായെന്നാണ് വിലയിരുത്തൽ.
വാഷിങ്ടൺ: പ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങൾ പകർത്താൻ ലക്ഷ്യമിടുന്ന നാസയുടെ നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂ-13 ദൗത്യവും അടുത്ത മാസങ്ങളിൽ വിക്ഷേപിക്കുമെന്ന് നാസ അറിയിച്ചു. ഇരു ദൗത്യങ്ങളുടെയും വിക്ഷേപണം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന മാധ്യമപ്രവർത്തകർക്കായുള്ള അംഗീകാര നടപടികളും നാസ ആരംഭിച്ചിട്ടുണ്ട്.
വാഷിങ്ടൺ: ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ വിലയിരുത്തുകയും അമേരിക്കൻ സർക്കാരിന് ശുപാർശകൾ നൽകുകയും ചെയ്യുന്ന യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡം കമ്മീഷനിലേക്ക് (യു.എസ്.സി.ഐ.ആർ.എഫ്.) പുതിയ അംഗങ്ങളെ നിയമിച്ചു. ഇന്ത്യൻ വംശജയും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ഗുനിഷ കൗർ പുതിയ അംഗങ്ങളിൽ ശ്രദ്ധേയയാണ്.
രാഷ്ട്രീയ മാറ്റം കാണുന്ന 113 ഹൗസ് സീറ്റുകളിൽ 92 എണ്ണം വരെ ഡെമോക്രാറ്റുകൾക്കു അനുകൂലമായി മാറിയിട്ടുണ്ടെന്നു സർവേകൾ വിശകലനം ചെയ്ത അവർ പറയുന്നു. 21 സീറ്റാണ് റിപ്പബ്ലിക്കൻ പാർട്ടിക്കു പുതുതായി പിടിച്ചെടുക്കാൻ കഴിയുന്നത്. ഹൗസിൽ നേരിയ ഭൂരിപക്ഷം ഉള്ളപ്പോഴും പ്രസിഡന്റ് ട്രംപിന്റെ അജണ്ട നടപ്പാക്കാൻ കഷ്ടപ്പെടേണ്ടി വരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് നിയന്ത്രണം നഷ്ടപ്പെട്ടാൽ ട്രംപ് ശേഷിച്ച ഭരണകാലം കോൺഗ്രസിന്റെ പിന്തുണയില്ലാതെ കഴിയേണ്ടി വരും.
അറേബ്യൻ ഗൾഫിലും യുഎസ് താവളമുളള ജോർദാനിലും തിരിച്ചടിച്ചെന്നു ഇറാൻ അവകാശപ്പെട്ടു. ജോർദാനിൽ യുഎസ് സൈനികർക്കു പരുക്കേറ്റെന്നും യുഎസ് സൈനിക വിമാനങ്ങൾക്കു കേടുവന്നുവെന്നും അവർ പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളുടെ എണ്ണം കുത്തനെ ഇടിഞ്ഞെന്നു നിരീക്ഷണ ഏജൻസി മറീൻ ട്രാഫിക് പറഞ്ഞു.
സുതാര്യതയും സാമ്പത്തിക ഉത്തരവാദിത്തവുമുള്ള സ്വതന്ത്രയായ നേതാവാണ് രാമനെന്നു മെജിയ പറഞ്ഞു. രാമൻ പി എ സി സംഭാവനകൾ വാങ്ങാറില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. നിക്ഷിപ്‌ത താത്പര്യക്കാരെ അകറ്റി നിർത്താൻ അവർക്കു കഴിയും.
ഹാരി റീഡ് എയർപോർട്ടിലെ ടെർമിനൽ 3ൽ തിങ്കളാഴ്ച്ച ഫു നുഗ്യൻ എന്ന 57കാരനെ തറയിൽ കിടത്തി വിലങ്ങിടാൻ ഐസ് ഏജന്റുമാർ ശ്രമിക്കുമ്പോൾ അയാൾ നിലവിളിച്ചതോടെയാണ് ആളുകൾ ശ്രദ്ധിച്ചത്. വീഡിയോ എടുക്കുന്നതു കണ്ടതോടെ ഐസ് ഏജൻറുമാർ സ്ഥലം വിട്ടു. മുഖം മൂടിയിരുന്ന സ്ത്രീയും പുരുഷനും ആയിരുന്നു ഏജൻറുമാർ.
അസമിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ആയിരക്കണക്കിന് രോഗികൾക്ക് പ്രതീക്ഷയും ചികിത്സയും നൽകിയ അമേരിക്കൻ മിഷനറി ഡോക്ടർ കെന്നത്ത് വി. ഡോഡ്ജ്സൺ (100) അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം ജോർഹട്ട് ക്രിസ്ത്യൻ മെഡിക്കൽ സെന്ററിനെയും (JCMC) അദ്ദേഹം സേവനം ചെയ്ത പ്രദേശങ്ങളിലെ ജനങ്ങളെയും ദുഃഖത്തിലാഴ്ത്തി.
മുൻ വൈറ്റ് ഹൗസ് ഇന്റേണും സാമൂഹിക പ്രവർത്തകയുമായ മോണിക്ക ലുവിൻസ്കി (52) തന്റെ ജീവിതത്തിലെ “ഇരുണ്ട ദശകത്തെ” കുറിച്ച് തുറന്നുപറഞ്ഞു. പൊതുജനങ്ങളുടെ കടുത്ത വിമർശനവും അപമാനവും നേരിട്ട വർഷങ്ങളിൽ നിന്ന് കരകയറാൻ സഹായിച്ചത് സ്വന്തം ഭൂതകാലത്തെ അംഗീകരിക്കാനായതാണെന്ന് അവർ പറഞ്ഞു.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായ സർ ഗാർഫീൽഡ് സോബേഴ്‌സ് (89) അന്തരിച്ചു. വെള്ളിയാഴ്ച ബാർബഡോസിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളുടെ വിടവാങ്ങലിൽ കായികലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്.
വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിദേശ ഇടപെടലും വോട്ടെടുപ്പ് സംവിധാനത്തിലെ സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് ഉന്നയിച്ച ആരോപണങ്ങൾ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ ശക്തമായി തള്ളി. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവിയെ വീണ്ടും രാഷ്ട്രീയ വിഷയമാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്നും, അടുത്ത വർഷം നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് പുതിയ ആരോപണങ്ങളെന്നും അവർ കുറ്റപ്പെടുത്തി.
ടൊറന്റോ: ഒന്റാരിയോയിലെ ഹാമില്‍ട്ടണില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ തരണ്‍പ്രീത് സിങ് സിദ്ധു ആണ് മരിച്ചത്്. ഇരുപത്തിയൊമ്പത് വയസുകാരനായ തരണ്‍പ്രീത് ബ്രാംപ്ടണിലാണ് താമസിക്കുന്നത്. ബുധനാഴ്ച രാവിലെ ഫ്രൂട്ട്ലാന്‍ഡ് റോഡിന് സമീപമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണത്തില്‍ ഇത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചല്ല ഇദ്ദേഹം കൊല്ലപ്പെട്ടതെന്നും, മറ്റൊരിടത്തുവെച്ച്
അവർ ഒട്ടേറെപ്പേരെ കൊല്ലുന്നുണ്ടെന്നു പറഞ്ഞ ട്രംപ് അക്കൂട്ടരെ റോഡുകളിൽ നിന്നു നീക്കം ചെയ്യുമെന്ന് ഉറപ്പു നൽകി. "അവർക്കു റോഡ് സൈനുകൾ വായിക്കാൻ അറിയില്ല. പലരും ലഹരി മരുന്നോ മദ്യമോ കഴിച്ചാണ് ജോലി ചെയ്യുന്നത്. അവർ വാഹനം ഓടിക്കാൻ പാടില്ല. "ഇല്ലീഗലായി വന്നവരെ നമുക്കു വേണ്ട. അവർക്കു പകരം മുൻ സൈനികരെ ഞങ്ങൾ ഇറക്കും."
നവംബർ ഇടക്കാല തിരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി നേരിടുന്നതിനാൽ അതിനു മുൻപ് വോട്ടിംഗ് പരിഷ്കരണം കൊണ്ടുവരാനാണ് ട്രംപിന്റെ നീക്കം. ചൈനയ്ക്കും റഷ്യയ്ക്കും നോർത്ത് കൊറിയക്കും ഇറാനും യുഎസ് തിരഞ്ഞെടുപ്പിന്റെ ഫലങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്ന വാദത്തിൽ ഊന്നി അദ്ദേഹം പരിഷ്കരണത്തിനു സേവ് അമേരിക്ക ആക്ട് പാസാക്കണമെന്നു വാദിക്കുന്നു. "നീതിപൂർവമായ തിരഞ്ഞെടുപ്പ് നടത്താൻ കഴിയാത്ത ഒരു രാജ്യത്തിനും മഹത്വം നടന്ന കഴിയില്ല," അദ്ദേഹം വ്യാഴാഴ്ച്ച പറഞ്ഞു. തന്റെ ആദ്യ ഭരണകാലത്തു ചൈനീസ് ഇടപെടലിനെ കുറിച്ചുള്ള വിവരങ്ങൾ സി ഐ എയ്ക്കു ലഭ്യമായിരുന്നു എന്നു പറയുന്ന ട്രംപ് എന്തുകൊണ്ട് അതു തടയാൻ കഴിഞ്ഞില്ല എന്ന ചോദ്യത്തിനു നൽകുന്ന ഉത്തരം ഉദ്യോഗസ്ഥർ അതു മറച്ചുവച്ചു എന്നാണ്.
വാഷിങ്ടൺ: അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികൾക്കും വിദ്യാഭ്യാസ വിനിമയ പദ്ധതികളിലെ അംഗങ്ങൾക്കും വിദേശ മാധ്യമപ്രവർത്തകർക്കും ബാധകമായ വിസാ ചട്ടങ്ങളിൽ ട്രംപ് ഭരണകൂടം സമൂല മാറ്റം പ്രഖ്യാപിച്ചു. ഇതോടെ ഇതുവരെ നിലവിലുണ്ടായിരുന്ന അനിശ്ചിതകാല താമസത്തിന് അനുവദിച്ചിരുന്ന സംവിധാനം അവസാനിപ്പിച്ച് നിശ്ചിത കാലാവധിയുള്ള പ്രവേശനരീതിയിലേക്ക് അമേരിക്ക മാറും.
വാഷിങ്ടൺ: അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ ഫെഡറൽ നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള നയത്തെ ട്രംപ് ഭരണകൂടം ശക്തമായി ന്യായീകരിച്ചപ്പോൾ, ഉപഭോക്തൃ സംരക്ഷണം ദുർബലമാക്കുന്ന നടപടികളാണിതെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. സെനറ്റ് ബാങ്കിംഗ് കമ്മിറ്റിയിൽ നടന്ന ചൂടേറിയ ഹിയറിങ്ങിനിടെയായിരുന്നു ഇരുപക്ഷവും നേർക്കുനേർ ഏറ്റുമുട്ടിയത്.
വാഷിംഗ്ടണ്‍: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പാരസൈറ്റ് (പരാദ ജീവി) ബാധയെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. 'സൈക്ലോസ്‌പോറിയാസിസ്' എന്ന ഈ രോഗബാധ ഇതിനകം
യുഎസ് സർക്കാർ ആനുകൂല്യങ്ങളെ ആശ്രയിച്ചു ജീവിക്കാൻ കുടിയേറ്റക്കാർക്ക് സൗകര്യം നൽകിയിരുന്ന ബൈഡൻ ഭരണകൂടത്തിന്റെ കാലത്തുളള ചട്ടങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള അന്തിമ ചട്ടം പുറത്തിറക്കി. ഇതോടെ, കുടിയേറ്റ നിയമത്തിൽ കോൺഗ്രസ് ഉദ്ദേശിച്ചിരുന്ന രീതിയിൽ അപേക്ഷകരുടെ സാമ്പത്തിക സ്വയംപര്യാപ്തത കൂടുതൽ വിപുലമായി വിലയിരുത്തുന്നതിനുള്ള അധികാരം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസിന് (USCIS) വീണ്ടും ലഭിക്കും.
തന്നെ എതിർത്ത എല്ലാ ശക്തികളെയും ചൈന കൂട്ടു പിടിച്ചെന്നു ട്രംപ് സി ഐ എ ഫയലുകൾ അടിസ്ഥാനമാക്കി പറഞ്ഞു. ട്രംപിനെതിരെ ജനാഭിപ്രായം തിരിക്കാൻ ചൈന കോവിഡ് 19, പോലീസ് നയം, സൈന്യവുമായി ജനങ്ങൾക്കുള്ള ബന്ധം, രാഷ്ട്രീയ ഭിന്നതകൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുടിയേറ്റം, തോക്കു നയം, യുഎസ്-ചൈനാ ബന്ധം എന്നിങ്ങനെയുള്ള വിഷയങ്ങൾ ആയുധമാക്കി എന്നാണ് ഇന്റൽ റിപ്പോർട്ട്.
ഭീകരവാദത്തെ പിന്തുണച്ചിട്ടുള്ളവർ, അക്രമാസക്തമായ ക്രിമിനൽ കുറ്റങ്ങളെ പിന്തുണച്ചവർ, സാമ്പത്തിക അട്ടിമറിക്കു കൂട്ടു നിന്നവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ പെട്ട വിദേശിയർക്ക് യുഎസിൽ പ്രവേശനം നിഷേധിക്കുമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വെസ്റ്റേൺ ഹെമിസ്ഫിയർ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 60 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ റുബിയോ പറഞ്ഞു
ലണ്ടൻ: ബ്രിട്ടനിലെ ലണ്ടനിൽ 24-കാരിയായ ഇന്ത്യൻ യുവതി കിരൺദീപ് കൗർ സ്വന്തം വീട്ടിൽ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പശ്ചിമ ലണ്ടനിലെ ഹെയ്‌സ് (Hayes) പ്രദേശത്തെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന കിരൺദീപ് കൗറിനെ വീട്ടിൽ അതിക്രമിച്ച് കയറിയ അക്രമി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോർട്ടുണ്ട്.
യുഎസ് സന്ദർശനം റദ്ദാക്കി നെതന്യാഹുലിൻഡ്സെ ഗ്രഹാമിന്‍റെ അനുസ്മരണ ചടങ്ങുകൾ മാറ്റി വച്ചതിനെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്‍റെ യുഎസ് സന്ദർശനം റദ്ദാക്കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
2026 ഫെബ്രുവരി മുതൽ 12 മാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന വനിതാ യാത്രക്കാർക്ക് 40 ഗ്രാം വരെയും പുരുഷ യാത്രക്കാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ കസ്റ്റംസ് തീരുവയില്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം. ഇതേ ആനുകൂല്യം എൻആർഐ കുട്ടികൾക്കും ബാധകമാണ്. എന്നാൽ സ്വർണക്കട്ടികൾ, സ്വർണനാണയങ്ങൾ, ബുള്ളിയൻ എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ല. അവ നിർബന്ധമായും കസ്റ്റംസിൽ പ്രഖ്യാപിക്കേണ്ടതും നിലവിലെ ചട്ടപ്രകാരം തീരുവ അടയ്ക്കേണ്ടതുമാണ്.
സാൻ ഗബ്രിയേൽ നദീതീരത്ത് വികസിപ്പിക്കാനിരുന്ന “ദി ഡിസ്ട്രിക്ട്” (The District) എന്ന ആഡംബര വാട്ടർഫ്രണ്ട് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത സ്ഥാപനത്തിന് വാഗ്ദാനം ചെയ്ത തുക പ്രതികൾ നൽകിയില്ലെന്നും, ഇതിലൂടെ സ്ഥാപനത്തിന് ഗുരുതര സാമ്പത്തിക നഷ്ടമുണ്ടായെന്നും പരാതിയിൽ ആരോപിച്ചു.
റഫറിമാർ അർജന്റീനയെ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം മെസി തള്ളി. "നാലു വർഷമായി ഞങ്ങളാണ് ഏറ്റവും മികച്ച ടീം. ആർക്കെങ്കിലും അത് ഇഷ്ടപ്പെട്ടില്ലെങ്കിലെന്താ. ഒരിക്കൽ കൂടി ഞങ്ങൾ ലോകത്തെ ഏറ്റവും മികച്ച രണ്ടു ടീമുകളിൽ ഒന്നായി. "ആരും ഞങ്ങളെ സഹായിച്ചിട്ടില്ല. തുടർച്ചയായി രണ്ടു വേൾഡ് കപ്പ് ഫൈനലിൽ എത്തുന്നതു ചെറിയ കാര്യമല്ല.
വാഷിങ്ടൺ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൊണാൾഡ് ട്രംപിന്റെ ചിത്രം പതിപ്പിച്ച പുതിയ ഒരു ഡോളർ നാണയം നിർമ്മിക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. യു.എസ്. മിന്റ് ഉടൻ നാണയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്ന ഈ നാണയം അമേരിക്കൻ മൂല്യങ്ങളുടെയും സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെയും പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെ ചുട്ടു കളയും എന്ന പ്രഖ്യാപനവുമായി പ്രസിഡന്റ് ട്രംപ് ആക്രമണം കടുപ്പിച്ചപ്പോഴാണ് വാൻസിന്റെ ഈ പ്രസ്താവന. നയതന്ത്രവും സാമ്പത്തിക സമ്മർദവും സൈനിക ശേഷിയും കൂടി ചേർത്താണ് ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതു തടയാൻ യുഎസ് ശ്രമിക്കുന്നതെന്ന് വാൻസ് ചൂണ്ടിക്കാട്ടി. ഹോർമുസിൽ കൂടി ഊർജനീക്കം തടസമില്ലാതെ നടക്കുകയും വേണം.
ഡെമോക്രാറ്റ് ആമി ആക്ടനെതിരെ മത്സരിക്കുന്ന രാമസ്വാമി സ്വന്തം പ്രചാരണത്തിനായി ഇതിനോടകം $25 മില്യൺ സ്വന്തം നിലയിൽ ചിലവഴിച്ചിട്ടുണ്ട്. വാൾസ്ട്രീറ്റ് നിക്ഷേപകരായ ജെഫ് യാസ് ($20 മില്യൺ), ബിൽ ആക്‌മാൻ ($1 മില്യൺ) എന്നിവരും രാമസ്വാമിയുടെ പ്രചാരണത്തിനായി വൻ തുകകൾ നൽകി.
ഇസ്രയേലിനുള്ള $3.3 ബില്യണ്‍ ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി റിപ്പബ്ലിക്കന്‍മാരുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് 314-104 എന്ന വോട്ടിനാണ് പരാജയപ്പെട്ടത്.
കഴിഞ്ഞ മത്സരങ്ങളിലെ പോലെ അവസാന നിമിഷങ്ങൾ വരെ പിന്നിൽ നിന്ന ശേഷമാണു അമ്പരപ്പിക്കുന്ന തിരിച്ചു വരവിൽ ലയണൽ മെസിയുടെ അർജന്റീന അറ്റ്ലാന്റ സ്റ്റേഡിയത്തിൽ മിന്നൽ വിജയം കൊയ്തത്. 55ആം മിനിറ്റിൽ ആന്തണി ഗോർഡൻ അടിച്ചു കയറ്റിയ ഗോളിൽ ഫൈനൽ പ്രവേശം ഉറപ്പായെന്നു കരുതിയ ഇംഗ്ലണ്ടിനു 30 മിനിറ്റ് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. പക്ഷേ 85ആം മിനിട്ടിൽ അവരെ അർജന്റീന ഞെട്ടിച്ചു.
ഡി എച് എസ് തീരുമാനം പ്രസിഡന്റ് ട്രംപ് ഇടപെട്ടു റദ്ദാക്കി. ഐസിന്റെ പരിശോധനയ്‌ക്കിടയിൽ രണ്ടു പേർ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ഡി എച് എസ് നിയന്ത്രണം കൊണ്ടു വന്നത്. ഐസ് ഊർജിതമായ പരിശോധനകൾ തുടരുക തന്നെ വേണം എന്നാണ് ട്രംപിന്റെ നിലപാട്.
2025 സെപ്റ്റംബറിലാണ് നാഗമല്ലയ്യ കൊല്ലപ്പെട്ടത്. കേസിൽ പ്രതിക്കെതിരെ ക്യാപിറ്റൽ മർഡർ കുറ്റം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രോസിക്യൂഷൻ വധശിക്ഷ തേടാത്തതിനാൽ പ്രതിക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ പരോളിന് അർഹതയില്ലാത്ത ജീവപര്യന്തം തടവായിരിക്കും.
2025 ഒക്ടോബറിലാണ് കാലിഫോർണിയയിലെ ഇന്റർസ്റ്റേറ്റ് 10 (I-10) ഫ്രീവേയിൽ സിംഗ് ഓടിച്ച സെമി-ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്. ഏഴ് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ പ്രായമായ ദമ്പതികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി ശക്തമായ കാറ്റിൽ പെട്ട ഗദ്ദം 30 അടിയോളം താഴ്ചയിലേക്കു വീണെന്ന് അധികൃതർ അറിയിച്ചു. അത്തോൾ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കു മരണം സംഭവിച്ചിരുന്നു. സംസ്കാരം ഉൾപ്പെടെയുള്ള ചെലവുകൾക്കായി ഗോഫണ്ട്മി കാമ്പയ്ൻ ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യക്കാർ വിസ്കി പ്രിയരാണെന്നു ഇന്ത്യയിലെ അംബാസഡർ സെർജിയോ ഗോർ, ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി ചർച്ച നടത്തിയ കെന്റക്കിയിൽ നിന്നുള്ള കോൺഗ്രസ് അംഗം ആൻഡി ബാർ പറഞ്ഞു
ഇറാഖിൽ ഇനി യുഎസ് സാന്നിധ്യം അത്യാവശ്യമല്ലെന്നു അദ്ദേഹം പറഞ്ഞു. യുഎസ് സേന സെപ്റ്റംബർ 30നു ഇറാഖ് വിടുമെന്നു സൈദി വ്യക്തമാക്കി. എന്നാൽ യുഎസ് കമ്പനികൾ അവിടെ തുടർന്നും പ്രവർത്തിക്കും. പെട്രോളിയം കമ്പനികൾക്കാണ് അവിടെ സാന്നിധ്യമുള്ളത്.
ജൈഡന്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു
വാഷിങ്ടൺ: ഒരാഴ്ചയ്ക്കിടെ രണ്ട് വാഹനപരിശോധനകൾക്കിടെ നടന്ന മാരക വെടിവെപ്പുകൾ വിവാദമായതിനെ തുടർന്ന്, രാജ്യവ്യാപകമായി കുടിയേറ്റ-കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഏജൻസിയായ ഐസിഇ (ICE) നടത്തുന്ന ഭൂരിഭാഗം വാഹനപരിശോധനകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് ഭരണകൂടം നിർദേശം നൽകിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.