Image

പാവൽ ഡ്യൂറോവ് ഭീകരവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു റഷ്യ (പിപിഎം)

Published on 29 July, 2026
പാവൽ ഡ്യൂറോവ് ഭീകരവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു റഷ്യ (പിപിഎം)

'ടെലിഗ്രാം' സഹസ്ഥാപകൻ പാവൽ ഡ്യൂറോവ് ഭീകരവാദം പ്രചരിപ്പിക്കാൻ ശ്രമിച്ചു എന്നാരോപിച്ചു റഷ്യ അദ്ദേഹത്തിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ നടപടി തുടങ്ങി. ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ് എസ് ബി) അന്വേഷിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ടാണ്  നടപടി എന്നു ടാസ് ന്യൂസ് ഏജൻസി അറിയിച്ചു.

സോവിയറ്റ് യൂണിയനിൽ ജനിച്ച ഡ്യൂറോവ് രാജ്യം വിട്ടു 2013 മുതൽ ദുബൈയിലാണ് താമസം.

റഷ്യൻ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ ഡ്യൂറോവിനെ വിട്ടു കിട്ടണമെന്നു ദുബൈയിയോട് ആവശ്യപ്പെടാൻ കഴിയും.

ജീവപര്യന്തം തടവ് കിട്ടാവുന്ന കുറ്റമാണ് ഡ്യൂറോവിന്റെ മേൽ ചുമത്തിയത്. യുക്രൈൻ അധികൃതർ റഷ്യയ്ക്കുള്ളിൽ വാൻ തോതിൽ മരണം ഉണ്ടാക്കുന്ന ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിക്കുന്ന ചാനലുകളും ചാറ്റുകളും ബോട്ടുകളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടു ഡ്യൂറോവ് അനുസരിച്ചില്ല എന്നു റഷ്യൻ അധികൃതർ 'സ്പുട്നിക്' റിപ്പോർട്ട് ചെയ്‌തു.

ഒട്ടേറെ മരണങ്ങൾ സംഭവിച്ചെന്നും ഏജൻസി പറയുന്നു. അതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ബില്യൺ കണക്കിനു ഡോളർ നാശനഷ്ടം ഉണ്ടായി.

യുക്രൈൻ ചാരന്മാർ യുവതികളായി നടിച്ചു റഷ്യക്കാരെ വശീകരിച്ചു ഭീകര പ്രവർത്തനം നടത്താൻ പ്രേരിപ്പിച്ചെന്നും എഫ് ബി എസ് ആരോപിക്കുന്നു. അവർ പോലിസിനെ ആക്രമിക്കയും കൊള്ളിവയ്പ് നടത്തുകയും ചെയ്തു.

ടെലിഗ്രാമിൽ ബാല ലൈംഗിക അക്രമം ഉൾപ്പെടെയുള്ളവ പ്രചരിപ്പിച്ചെന്ന കുറ്റം ഫ്രാൻസ്  ഡ്യൂറോവിന്റെ മേൽ ചുമത്തിയിരുന്നു. 41 വയസുള്ള ശതകോടീശ്വരൻ തട്ടിപ്പു നടത്തുകയും ലഹരി വിൽക്കുകയും ചെയ്‌തെന്നും ഫ്രഞ്ച് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.

Russia charges Telegram founder Pavel Durov with terror

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക