തൊട്ടാവാടിയുടെ മൗനത്തിന്റെ സ്വപ്നച്ചിറക് (ചെറുകഥ: സ്മിതാ സോണി ഒർലാൻഡോ)
ചെറുതായൊരു വാക്ക്, കടുപ്പമുള്ളൊരു നോക്ക്, നിരസനത്തിന്റെ ചെറിയൊരു നിഴൽ.. എന്തിനെയും അവൾക്കു ഭയമായിരുന്നു. അപകർഷതാബോധം മൂലം തൊട്ടാവാടി പോലെ അവൾ തന്റെ മനസ്സ് ഉള്ളിലേക്ക് മടക്കും. മറ്റുള്ളവർക്ക് മുൻപിൽ തന്റെ നീരസം പുറത്തു കാണിയ്ക്കാതെ ചിരിയോടെ നിന്നാലും, ആ ചിരിക്ക് പിന്നിൽ പെട്ടെന്ന് ഒളിഞ്ഞുപോകുന്ന ഒരു ഭയം എപ്പോഴും ഉണ്ടായിരുന്നു. അവൾക്ക് ഇഷ്ടപ്പെട്ടതെല്ലാം നിശബ്ദമായിരുന്നു.. ഡയറിയിലെ കുത്തികുറിയ്ക്കൽ, വരയ്ക്കൽ, പാട്ട്, ഒറ്റയ്ക്ക് ഇരുന്ന് സ്വപ്നം കാണൽ. ലോകത്തോട് തുറന്നു നിൽക്കാൻ അവൾക്ക് അറിയില്ലായിരുന്നു; അവൾക്ക് അറിയുന്നതെല്ലാം ഉള്ളിലേക്ക് മടങ്ങിപ്പോകുന്ന വഴികളായിരുന്നു.