Image

പിടിച്ചെടുത്തത് നാല് കിലോ മെത്താക്യുലോണ്‍ ; മാരക രാസലഹരിയുമായി നെടുമ്പാശ്ശേരിയിൽ വിദേശ വനിത പിടിയില്‍

Published on 27 January, 2026
പിടിച്ചെടുത്തത് നാല് കിലോ മെത്താക്യുലോണ്‍ ; മാരക രാസലഹരിയുമായി നെടുമ്പാശ്ശേരിയിൽ വിദേശ വനിത പിടിയില്‍

കൊച്ചി: മാരക രാസലഹരിയുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ വനിത പിടിയില്‍. ടോഗോ സ്വദേശിനിയായ ലറ്റി ഫെറ്റാവോ ആണ് അറസ്റ്റിലായത്. ദോഹയില്‍ നിന്നാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. ഇന്ന് പുലര്‍ച്ചെ നടന്ന പരിശോധനയിലാണ് പിടിയിലായത്.

നാല് കിലോ മെത്താക്യുലോണ്‍ ആണ് അധികൃതര്‍ പിടികൂടിയത്. ദോഹയില്‍ നിന്ന് കൊച്ചിയില്‍ എത്തി, ഡല്‍ഹിയിലേക്ക് പോകാനായി ആഭ്യന്തര ടെര്‍മിനലില്‍ കാത്തിരിക്കുകയായിരുന്നു. ഈ സമയം ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

രണ്ട് കോടിയോളം വിലവരുന്ന മെത്താക്യുലോണിന്റെ രണ്ട് വലിയ പാക്കറ്റുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നേരത്തെ ആഫ്രിക്കന്‍ സ്വദേശി ഇതേരിതിയില്‍ ഡല്‍ഹിയിലേക്ക് ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. പ്രതിയെ ഇന്ന് തന്നെ കോടിതിയില്‍ ഹാജരാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക