
പ്രണയം ഒരു നോട്ടമാണ്,
പക്ഷേ അത് ജീവിതം മുഴുവൻ
കാണാൻ പഠിപ്പിക്കുന്നു.
പ്രണയം ഒരു ചിരിയാണ്,
എന്നാൽ അത് ആയിരം വേദനകൾ മറക്കാൻ പഠിപ്പിക്കുന്നു.
പ്രണയം കൈപിടിക്കുക മാത്രമല്ല,
മനസ്സ് പിടിച്ചു നിൽക്കുന്നതാണ്.
അകലെ ആയാലും
ഹൃദയം ഒരേ താളത്തിൽ
മിടിക്കുന്നതുപോലെ.
നീ ഉണ്ടെങ്കിൽ കാലം പോലും
നിശ്ശബ്ദമായി നിൽക്കും...
എന്റെ എല്ലാ സ്വപ്നങ്ങൾക്കും
അവസാന അർത്ഥം
നീ തന്നെയാണ്.....!!