Image

രജനികാന്ത്–ഹേമ മാലിനി ചിത്രം ‘ഹം മേൻ ഷഹൻഷാ കോൻ’റിലീസിന് ഒരുങ്ങുന്നു

Published on 23 January, 2026
രജനികാന്ത്–ഹേമ മാലിനി ചിത്രം ‘ഹം മേൻ ഷഹൻഷാ കോൻ’റിലീസിന് ഒരുങ്ങുന്നു

മുംബൈ :മൂന്നു പതിറ്റാണ്ടിലേറെയായി  കാത്തിരുന്ന മൾട്ടിസ്റ്റാർ ബോളിവുഡ് ചിത്രം ഹം മി ഷഹൻഷാ കോൻ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. 37 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ചിത്രം രാജ്യവ്യാപകമായി തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.രാജാ റോയ് നിർമ്മിച്ച ഈ ചിത്രം, ഒരുകാലത്ത് മുഖ്യധാര ഹിന്ദി സിനിമയെ നിർവചിച്ച പ്രമുഖ താരനിരയെ ഒരുമിപ്പിക്കുന്നതാണ്. രജനികാന്ത്, ശത്രുഘ്ന്‍ സിന്‍ഹ, ഹേമ മാലിനി, അനിത രാജ്, പ്രേം ചോപ്ര, ശരത് സക്സേന, ശരദ് സക്സേന, അന്തരിച്ച അമ്രിഷ് പുരി, ജഗ്ദീപ് എന്നിവർ അഭിനയിച്ച ഈ സിനിമ, ചിത്രീകരിച്ച കാലഘട്ടത്തിലെ സിനിമാറ്റിക് ഭംഗിയും താരപ്രഭയും പൂർണ്ണമായി ഉൾക്കൊള്ളുന്നതാണ്.
ചിത്രം സംവിധാനം ചെയ്ത ഹർമേഷ് മൽഹോത്ര അടക്കം അണിയറയിൽ പ്രവർത്തിച്ച പലരും ഇന്ന് നമ്മോടൊപ്പമില്ല. ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങൾ ഒരുമിച്ച സൃഷ്ടിപരമായ സംഭാവനകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സംഭാഷണങ്ങൾ സലിം–ഫൈസ് രചിച്ചു. സംഗീതം ഒരുക്കിയത് ഇതിഹാസ സംഗീതജോഡിയായ ലക്ഷ്മികാന്ത്–പ്യാരിലാൽ, ഗാനരചന ആനന്ദ് ബക്ഷി, നൃത്തസംവിധാനം പ്രശസ്ത കൊറിയോഗ്രാഫർ സരോജ് ഖാൻ.

രാജാ റോയ് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രം, റെക്സ് മ്യൂസിക് എന്റർടെയിൻമെന്റ് അവതരിപ്പിക്കുന്നു. അസോസിയേറ്റ് പ്രൊഡ്യൂസർമാരായ അസ്ലം മിർസയും ഷബാന മിർസയുമാണ് ചിത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

ചിത്രത്തിന്റെ പുനരുദ്ധാരണത്തിൽ സാങ്കേതികവിദ്യ വളരെ സൂക്ഷ്മതയോടെയാണുപയോഗിച്ചതെന്ന് അസ്ലം മിർസ വ്യക്തമാക്കി.  ശബ്ദ ഗുണനിലവാരം ഉയർത്തുന്നതിനുമാത്രമാണ് എഐ ഉപയോഗിച്ചത്. അഭിനയം, തിരക്കഥ, കഥാഘടന എന്നിവയിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

35 എംഎം ഈസ്റ്റ്‌മാൻ കളറിൽ, ഈസ്റ്റ്‌മാൻ കൊഡാക്കിന്റെ ക്ലാസിക് ഫിലിം സ്റ്റോക്കിൽ ചിത്രീകരിച്ച ഈ സിനിമ , ടെക്‌നിക്കളർ ശൈലിയിലുള്ള ദൃശ്യ സമൃദ്ധി നിലനിർത്തുന്നതാണ്. ചിത്രീകരണം പൂർത്തീകരിച്ചിട്ടും  സർട്ടിഫിക്കേഷനായി സമർപ്പിക്കപ്പെടാതിരുന്നതിനാൽ ചിത്രം വർഷങ്ങളോളം അനിശ്ചിതാവസ്ഥയിൽ തുടരുകയായിരുന്നു.

നിർമ്മാതാവ് രാജാ റോയിയുടെ വ്യക്തിപര ദുഃഖമാണ് ചിത്രം റിലീസ് ആകാതെ പോകാനുള്ള പ്രധാന കാരണം. ചിത്രീകരണത്തിന് ശേഷം ലണ്ടനിലേക്ക് താമസം മാറിയ അദ്ദേഹത്തിന് തന്റെ ഇളയ മകനെ നഷ്ടപ്പെട്ടതോടെ സിനിമയുടെ പുരോഗതി നിലയ്ക്കുകയും സംവിധായകൻ ഹർമേഷ് മൽഹോത്രയുടെ അകാല വിയോഗം പദ്ധതിയെ വീണ്ടും തടസ്സപ്പെടുത്തുകയും ചെയ്തു.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം എഐ അടിസ്ഥാനമാക്കിയ പുനരുദ്ധാരണത്തിനും 4കെ  റീമാസ്റ്ററിംഗിനും 5.1 സർറൗണ്ട് സൗണ്ട് മിക്സിംഗിനും വിധേയമാക്കി, അതിന്റെ ആത്മാവിനെ ബാധിക്കാതെ ഇന്നത്തെ തിയേറ്റർ നിലവാരത്തിലേക്ക് ഉയർത്തി.

ഒരു കാലഘട്ടത്തിന്റെ സിനിമാറ്റിക് ഓർമ്മകളെ വീണ്ടും വെള്ളിത്തിരയിലേക്ക് കൊണ്ടുവരാനാണ് ഈ ചിത്രം ഒരുങ്ങുന്ന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക