Image

എച്-1 ബി പദ്ധതി പരിഷ്കരണം മൂലം വിസ ഇന്റർവ്യൂ പിന്നെയും നീളുന്നു (പിപിഎം)

Published on 26 January, 2026
എച്-1 ബി പദ്ധതി പരിഷ്കരണം മൂലം വിസ ഇന്റർവ്യൂ പിന്നെയും നീളുന്നു (പിപിഎം)

ഡോണൾഡ്‌ ട്രംപ് ഭരണകൂടം കൊണ്ടുവന്ന മാറ്റങ്ങളുടെ ഫലമായി ഇന്ത്യയിലെ യുഎസ് കോൺസലേറ്റുകളിൽ എച്-1 ബി വിസ അപേക്ഷകർക്കുള്ള ഇന്റർവ്യൂ 2027ലേക്കു മാറ്റിയതോടെ യുഎസിൽ ജോലി ചെയ്യുന്ന വിദഗ്ദ്ധർ കൂട്ടത്തോടെ പ്രശ്‌നത്തിലായി. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കട്ട എന്നിവിടങ്ങളിലെ വിസ ഓഫിസുകളിൽ പതിവുള്ള ഇന്റർവ്യൂ തീയതികൾ ലഭ്യമല്ല.  

2025 ഡിസംബറിൽ ഇന്റർവ്യൂ തീയതികൾ 2026 മാർച്ചിലേക്കു നീക്കിയിരുന്നു. പിന്നീടത് 2026 ഒക്ടോബറിലേക്കും ഇപ്പോൾ 2027ലേക്കും നീട്ടി.

എച്-1 ബി പ്രോഗ്രാം പുതുക്കുന്നതിന്റെ ഭാഗമായാണ് ഇതെല്ലാം സംഭവിക്കുന്നതെന്നാണ് വിശദീകരണം.

തൊഴിലധിഷ്‌ഠിത വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് സോഷ്യൽ മീഡിയ പരിശോധന ഡിസംബർ 15നു നടപ്പാക്കിയത് ഈ കാലതാമസത്തിനു ഒരു കാരണമാണ്. ഓരോ അപേക്ഷകന്റെയും കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കണം എന്ന നില വന്നപ്പോൾ കാലതാമസം അനിവാര്യമായി.

മൂന്നാമതൊരു രാജ്യത്തു പോയി വിസയ്ക്ക് അപേക്ഷിക്കാം എന്ന സൗകര്യവും യുഎസ് നിർത്തി.

സാങ്കേതിക കമ്പനികളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വട്ടം ചുറ്റുകയാണ്. ഇവർ എച്-1 ബി വിസകളെ വൻതോതിൽ ആശ്രയിക്കുന്നവരാണ്. ജീവനക്കാരെ കിട്ടാത്തതു കൊണ്ടു പ്രോജക്ടുകൾ മരവിച്ചു കിടക്കുന്ന അവസ്ഥയുണ്ട്.

Applicants face serious delay over H-1 B reform  

 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-26 05:01:08
കാലതാമസം ഉണ്ടാകുന്നതിനു ആർക്കാണ് ഇത്ര ദെണ്ണ്ടം??? ഇന്ത്യയ്‌ക്കോ???? നിങ്ങളാരും പാത്രം വായിക്കാറില്ലേ? അമേരിക്കയുടെ ഒരു പിത്തലാട്ടവും പൊറാട്ടും ഭാരത്തിന്റെ അടുത്തു ചിലവാകത്തില്ലെന്നു എത്രയോ വട്ടം മോദിജി അസന്നിഗ്ദ്ധമായി ഊന്നി ഊന്നി, പ്രസ്താവിച്ചതാണ്. ഇന്ത്യ ലോക ശക്തികളിൽ ഒന്നാമതാകാൻ കുതിച്ചു കൊണ്ടിരിക്കുകയാണ്, അപ്പോഴാണ് അമേരിക്കയുടെ ഒരു H1b...... ആർക്ക് വേണം ത്ഫൂ..... ട്രമ്പിന്റെ ഒരു വേലയും ഇവിടെ ഭാരതത്തിന്റെ അടുത്തു ചിലവാകത്തില്ലെന്നു താരിഫിന്റെ കാര്യത്തിൽ ട്രമ്പിന് മനസ്സിലായതാണല്ലോ. ട്രമ്പ് വാലും ചുരുട്ടി ഓടിയതാണ് ഒരു വട്ടം. ഇപ്പം ഇന്ത്യയുടെ കാലുപിടിക്കാൻ ഓടി നടക്കുവാ. ഇറാനെ ഭാരതം സപ്പോർട്ട് ചെയ്തപ്പോളേക്കും ട്രമ്പിന്റെ അടി പതറിപ്പോയി.... 💪 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക