Image

ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം ഇഡി അന്വേഷണം തടയാൻ ; ബിജെപിയുമായി കൂടിച്ചേരൽ പ്രഖ്യാപിച്ചത് സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ

Published on 27 January, 2026
ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം ഇഡി അന്വേഷണം തടയാൻ ; ബിജെപിയുമായി കൂടിച്ചേരൽ പ്രഖ്യാപിച്ചത് സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെ

കൊച്ചി: ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനം പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററും കിറ്റക്‌സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരെ ഇ ഡി അന്വേഷണം നടക്കുന്നതിനിടെയെന്ന് റിപ്പോര്‍ട്ട്. രണ്ടുതവണ കിറ്റെക്‌സ് കമ്പനിക്കെതിരേ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, സാബു എം ജേക്കബ് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയുടെ എന്‍ഡിഎ പ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെമ നിയമലംഘനത്തിനാണ് ഇഡി കേസെടുത്തത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നല്‍കിയെങ്കിലും സാബു എം. ജേക്കബ് ഹാജരായില്ല. പകരം, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ അയയ്ക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം മുറുകുന്നതിനിടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി ട്വന്റി എന്‍ഡിഎയുടെ ഭാഗമാകുന്നത്.

ജനുവരി 22-നാണ് ട്വന്റി ട്വന്റി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതായി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം പത്രസമ്മേളനം വിളിച്ച് സാബു എം. ജേക്കബ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് അടുത്തദിവസം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുവെച്ച് ഔദ്യോഗികമായി എന്‍ഡിഎയുടെ ഭാഗമായി. പാര്‍ട്ടി രൂപീകരിച്ച ശേഷം ആദ്യമായാണ് ട്വന്റി ട്വന്റി ഒരു മുന്നണിയുടെ ഭാഗമായത്. ഒറ്റയ്ക്ക് നിന്നാല്‍ കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമം പ്രായോഗികമാകുമോ എന്ന ആശങ്ക മൂലമാണ് എന്‍ഡിഎയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചതെന്നായിരുന്നു സാബു എം. ജേക്കബിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക