Image

കുട്ടികള്‍ക്കായ് ഒരു ചിത്രം, ''ത തവളയുടെ ത'' ആദ്യ ഇവന്റ് വീര്‍ മഹീന്ദ്രയുടെ നേതൃത്വത്തിത്തില്‍ കണ്ണൂരില്‍...

Published on 26 January, 2026
കുട്ടികള്‍ക്കായ് ഒരു ചിത്രം, ''ത തവളയുടെ ത'' ആദ്യ ഇവന്റ് വീര്‍ മഹീന്ദ്രയുടെ നേതൃത്വത്തിത്തില്‍ കണ്ണൂരില്‍...

അനു മോള്‍, സെന്തില്‍ കൃഷ്ണ, ശ്രീ പദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിന്റെ ആദ്യ ഇവന്റ് വീര്‍ മഹീന്ദ്രയുടെ നേതൃത്വത്തിത്തില്‍ കണ്ണൂരില്‍ വെച്ച് നടന്നു.

പ്രശസ്ത ചലച്ചിത്ര താരം അനുമോള്‍, വീര്‍ മഹീന്ദ്ര സി ഒ വൈശാഘഖ് മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.

ആനന്ദ് റോഷന്‍, ഗൗതമി നായര്‍, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, സുനില്‍ സുഖദ, ഹരികൃഷ്ണന്‍, അജിത് കോശി,
ജന്‍സണ്‍ ആലപ്പാട്ട്,  സ്മിത അമ്പു, വാസുദേവ് പട്ടറോട്ടം തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍.


ബി.ഗ് സ്റ്റോറി മോഷന്‍ പിക്‌ചേര്‍സ്, ഫോട്ടീന്‍ ഇലവന്‍ സിനിമാസ് എന്നിവയുടെ ബാനറില്‍ താര  ഗ്രൂപ്പ് ഓഫ് കമ്പനിയും ബ്ലാക്ക്ഹാറ്റ് മീഡിയ ഹൗസും സംയുക്തമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം റോഷിത് ലാല്‍ ജോണ്‍ പോള്‍ എന്നിവര്‍  ചേര്‍ന്ന് നിര്‍മിക്കുന്നു. 

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സന്ദീപ് തോമസ് മഞ്ഞളി, വിമേഷ് വര്‍ഗ്ഗീസ്, ഛായാാഗ്രഹണം- ബിപിന്‍ ബാലകൃഷ്ണന്‍. ബീയാര്‍ പ്രസാദ് എഴുതിയ വരികള്‍ക്ക് നിഖില്‍ രാജന്‍ മേലേയില സംഗീതം പകരുന്നു.

ചിത്രസംയോജനം- ജിത്ത് ജോഷി, വിഷ്ണു നാരായണന്‍, ആര്‍ട്ട്-അനീസ് നാടോടി, സൗണ്ട് ഡിസൈന്‍-സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്- നിസാര്‍ റഹ്‌മത്ത്, മേക്കപ്പ്-സുബി വടകര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,സ്റ്റില്‍സ്-ജിയോ ജോമി, അസോസിയേറ്റ് ഡയറക്ടര്‍-ഗ്രാഷ്, കളറിസ്റ്റ്-നികേഷ് രമേഷ്, വിഎഫ്എക്‌സ്-കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്-സനല്‍ പി കെ.

തൊണ്ണൂറുകളിലെ ബാലു എന്ന കുട്ടിയുടെ കഥ പറയുന്ന ഒരു ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണ് ''ത തവളയുടെ ത''.
കാസര്‍കോട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ഫെബ്രുവരി പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.പി ആര്‍ ഒ-എ എസ് ദിനേശ്, മനു ശിവന്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക