
ഇന്ത്യയുടെ 77ആം റിപ്പബ്ലിക്ക് ദിനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കാർക്ക് ആശംസകൾ നേർന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലുതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് യുഎസും ഇന്ത്യയുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
"നിങ്ങൾ 77ആം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുബോൾ യുഎസ് ജനതയുടെ പേരിൽ നിങ്ങൾക്കു ഞാൻ ഹാർദമായ ആശംസകൾ അറിയിക്കുന്നു. യുഎസും ഇന്ത്യയും ലോകത്തെ ഏറ്റവും പഴക്കം ചെന്ന, ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയ്ക്ക് ചരിത്രപരമായ ബന്ധം പങ്കിടുന്നു."
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോയും ആശംസകൾ അറിയിച്ചു.
Trump wishes Indians on Republic Day