Image

റോൾമോഡൽ (കവിത: ജയൻ വർഗീസ്)

Published on 24 January, 2026
റോൾമോഡൽ (കവിത: ജയൻ വർഗീസ്)

യേശു ജീവിച്ചിരുന്നു

എന്നതിന് എനിക്ക്

തെളിവുകൾ ആവശ്യമില്ല.

വാ മൊഴിയായോ

വര മൊഴിയായോ അവനെക്കുറിച്ചുള്ള

എന്റെ ബോധ്യങ്ങൾ

എനിക്ക് ധാരാളമാണ്.

അക്കാദമിക് അവകാശ വാദങ്ങളില്ലാത്ത യേശു ആത്മജ്ഞാനം നിറഞ്ഞ് സംസാരിച്ചത്

അതുവരെ ആരും കേൾക്കാത്ത ആശയങ്ങളുടെ വിസ്‌ഫോടനമായിരുന്നതിനാൽ അന്നുവരെയുള്ളലോകത്തിന് അതൊരു ദിശാ ബോധം സമ്മാനിച്ചു അധ്വാനിക്കുന്നവരെയും

ഭാരം ചുമക്കുന്നവരെയും അങ്ങോട്ട് ചെന്ന് ആശ്വസിപ്പിച്ചപ്പോൾ

ചുങ്കം പിരിക്കുന്നവരും

ശരീരം വിൽക്കുന്നവരും

അവനെ സ്വന്തം ബെഞ്ചിലേറ്റി ആരാധിച്ചു പോയി  !.


അവൻ ഒരു കഥാ പത്രമാണെങ്കിൽ ആ കഥാ പത്രത്തെ ഞൻ അംഗീകരിക്കുന്നു.

ആ കഥാപാത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ

എന്റെ ജീവിതത്തിൽ

ശാന്തിയും സമാധാനവും കൊണ്ടുവരുന്നത്

ഞാനറിയുന്നു എന്നതിനാൽ ഞാനതിനെ ചേർത്തു പിടിക്കുന്നു.


എനിക്ക് റോൾ മോഡലാക്കുവാൻ

ആകാശത്തിനു കീഴിൽ അവനെക്കാൾ നന്നായി

ജീവിച്ചവർ ആരുമില്ല.

എന്നിട്ടും

അവൻ ജീവിച്ചിരുന്ന

സ്ഥലത്തെ പള്ളിക്കാർ

അതിവേദന തീറ്റിച്ച്

അവനെ ക്രൂശിച്ചു കൊന്നു കളഞ്ഞു.

അവനെക്കുറിച്ചു കേട്ടറിഞ്ഞ ഇന്നത്തെ പള്ളികൾ ആരാധനയുടെ

ആണികൾ അടിച്ചു കയറ്റി

ഇന്നും അവനെ

ക്രൂശിച്ചു കൊണ്ടേയിരിക്കുന്നു

Join WhatsApp News
നിരീശ്വരൻ 2026-01-27 03:41:25
യേശു എന്ന ഒരു മനുഷ്യൻ ജീവിച്ചിരുന്നങ്കിൽ . അദ്ദേഹത്തിൻറെ പഠനങ്ങൾ മനുഷ്യർക്ക് അവർ മരിക്കുന്നതുവരെ സഹാനുഭൂതി, അനുകമ്പ, സഹജാവബോധമൊക്കെ വളർത്തി ഈ ഭൂമി സ്വർഗ്ഗ തുല്യമാക്കി ജീവിയ്ക്കാനുള്ള ദിശാബോധം നൽകുന്നത് തന്നെയാണ്. പക്ഷെ കുഴപ്പം അവിടെയല്ല അതിന്റെ പ്രയോക്താക്കൾ ആകാനോ ഉത്തരവാദിത്വം ഏറ്റെടുക്കാനോ ആരും തയ്യാറല്ല. അതുകൊണ്ട് അവർ യേശു നിന്നെ സ്നേഹിക്കുന്നു എന്ന സ്റ്റിക്കർ കാറിന്റെ പുറകിൽ ഒട്ടിച്ചു കറങ്ങുന്നു ഇവനൊക്കെ നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞാൽ, അത് നടക്കില്ല. കാരണം അയലത്തുകാരൻ മൊഹമ്മദോ, കൃഷ്‌ണനോ, വില്യംസ് എന്ന കറുത്ത വർഗ്ഗക്കാരനോ ആയിരിക്കാം. പിന്നെ 'വരമൊഴിയായോ വാമൊഴിയായോ' വന്ന വിവരങ്ങളിൽ മതതീവ്രവാദികൾ അദ്ദേഹത്തെ കച്ചവട ചരക്കാക്കാൻ മായം ചേർത്തിട്ടുണ്ട്. ജനനം, പുനരുദ്ധാനം ഒക്കെ ട്രമ്പ് പറയുന്നതുപോലെ പച്ച കള്ളമാണ്. അദ്ദേഹം ജനാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ഒരു പുരോഗമനവധിയായിരുന്നു. ഇന്ന് യേശുവിനെ തമ്പേർ അടിച്ചു സ്തുതിച്ചുകൊണ്ട് നടക്കുന്ന ട്രംപ്ലിക്കൻ വർഗ്ഗം വെറുക്കുന്നതും അവരെയാണ്. എനിക്ക് തോന്നുന്നില്ല ഒരു കള്ളനോ, വ്യഭിചാരിയോ, ചുങ്കക്കാരനോ ജനിച്ചത് ആ പേരോടുകൂടിയല്ല. അവരെ സമൂഹത്തിലെ വെറുക്കപ്പെട്ട വർഗ്ഗമായും പാപികളെയും മാറ്റി നിറുത്തിയത്, യേശുവിന്റെ കാവൽക്കാർ എന്ന് വിളിക്കുന്ന നായ്ക്കളാണ്. പാപം ചെയ്യാതിരുന്നാൽ പാതിരിമാർ പട്ടിണി ആകുമല്ലോ. പിന്നെ നിങ്ങൾ സത്യത്തിന് വേണ്ടി നിലകൊണ്ടാൽ നേരായി മരിക്കാം എന്ന് വിചാരിക്കണ്ട . സത്യത്തിന്റെ ബാലിദേവത നിങ്ങളോട് ആവശ്യപ്പെടുന്നത് നിങ്ങളുടെ ജീവനെയാണ്. മിനസോട്ടയിൽ നടന്ന രണ്ടു മരണങ്ങളും സത്യത്തിന്വേണ്ടി നിലകൊണ്ടതിനാലാണ്. എന്തായാലും കവിത ആസ്വദിച്ചു. കവികളും എഴുത്തുകാരും നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളണം. ജാതിമതവർഗ്ഗവർണ്ണങ്ങളുടെ മതിലുകൾ തകർക്കണം. മാർട്ടിൻ ലൂഥർ പരാജതുപോലെ അങ്ങനെ ഒരു ദിവസം നമ്മൾക്ക് സ്വപ്നം. ഈശ്വരൻ ഇന്നത്തെ സങ്കൽപ്പത്തെ പുറം തള്ളി നിരീശ്വരത്വം സ്വീകരിക്കുമ്പോൾ നിങ്ങൾ സ്വാതന്ത്രനാകും. എല്ലാവരെയും സ്നേഹിക്കാൻ കഴിയും. നിങ്ങളുടെ ഗുരു സ്വപ്നം കണ്ട സ്വർഗ്ഗരാജ്യം ഭൂമിയിൽ സംജാതമാകും. ഐ ലവ് യു ഓൾ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-01-27 06:08:28
യേശു ജീവിച്ചിരുന്നെങ്കിൽ എന്ത്, ഇല്ലെങ്കിൽ എന്ത്??? ഏശുവിന്റെ കല്പനകളെ follow ചെയ്യാനും, ഏശുവിനെ സ്നേഹിക്കാനും,ഏശുവിനെ അനുസരിക്കുവാനും, ഏശുവിൽ വിശ്വസിക്കാനും, ഏശുവിനോട് കിന്നാരം പറയുവാനും, ഏശുവിനെ സ്വപ്നം കാണുവാനും, യേശു ഉണ്ടായിരുന്നിരിക്കണമെന്ന് ഒരു നിർബന്ധവുമില്ല. പ്രേതത്തിലും ,കള്ളിയങ്കാട്ടു നീലിയിലും ,യക്ഷിയിലും, പിശാചിലും വിശ്വസിക്കാനും അവരെ ഭയപ്പെടാനും അവയൊക്കെ ഉണ്ടായിരിക്കണമെന്നുണ്ടോ?? ങേ??? ഇല്ലാ.... ഏശുവിൽ വിശ്വസിക്കുക എന്നത് ജയൻ വർഗീസിന്റെ birth റൈറ്റ്സിൽ ഉൾപ്പെടുന്നതാണ് ; മൗലീക അവകാശമാണ് ; ആർക്കും നിഷേധിക്കാനാവില്ല. അദ്ദേഹം കവിതകൾ എഴുതട്ടേ, ലേഖനങ്ങൾ എഴുതട്ടേ, കഥകൾ എഴുതട്ടേ.... തങ്കപ്പൻ ജീവിച്ചിരുന്നോ? ഉണ്ടായിരുന്നിരിക്കാം, ഇല്ലായിരുന്നിരിക്കാം,പൊന്നപ്പൻ ഉണ്ടായിരുന്നുവോ??? ഉണ്ടായിരുന്നിരിക്കാം, ഇല്ലായിരുന്നിരിക്കാം. അതിനെന്താ???? പക്ഷേ നിങ്ങൾ ഈ പറയുന്ന പൊന്നപ്പൻ വെള്ളം വീഞ്ഞാക്കി, വെള്ളത്തിന്റെ പൊറത്തൂടെ നടന്നു , 'കുഷ്ട്ട' രോഗിയെ സൗഖ്യ പ്പെടുത്തി, ഭൂമിയെ ഉണ്ടാക്കി, galaxy കൾ നിർമിച്ചു, ഒരപ്പം ആയിരം ആക്കി, അദ്ദേഹം ഉടനേ വീണ്ടും മോളീന്നു വരും, അദ്ദേഹം മാത്രമാണ് ഒരേ ഒരു തങ്കപ്പൻ എന്നൊക്കെ ജയൻ വർഗീസ് claim ചെയ്യുക ആണെങ്കിൽ..... , ആണെങ്കിൽ അവിടെ ചെറിയ ഒരു claim എനിക്കും ഉണ്ടാകും, നമുക്ക് ഓരോരുത്തർക്കും ഉണ്ടാകും. അല്ലേ?? 🫣🫣. പക്ഷേ അങ്ങനെ ഒരു വീരവാദം ഈ കവിത മുഴക്കുന്നില്ല, ജയനും... അത്രയേ , മുകളിൽ നിരീശ്വരനും പറയുന്നുള്ളൂ.... 💪💪 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക