Image

‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ

Published on 24 January, 2026
‘സുഖമാണോ സുഖമാണ്’ ഫെബ്രുവരി 13-ന് തിയേറ്ററുകളിൽ

യുവതാരങ്ങളായ മാത്യു തോമസും ദേവികാ സഞ്ജയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്ന ‘സുഖമാണോ സുഖമാണ്’ എന്ന ചിത്രം ഫെബ്രുവരി 13-ന് പ്രദർശനത്തിനെത്തും. അരുൺ ലാൽ രാമചന്ദ്രൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം പ്രണയദിനത്തിന് തൊട്ടുമുമ്പായി പ്രേക്ഷകരിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിക്കുന്നത്.

ജഗദീഷ്, സ്ഫടികം ജോർജ്, നോബി മാർക്കോസ്, മണിക്കുട്ടൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൂടാതെ അഖിൽ കവലയൂർ, കുടശ്ശനാട് കനകം, ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സൗണ്ട് ഡിസൈൻ കിഷൻ സപ്തയും ആർട്ട് ഡയറക്ടർ ബോബൻ കിഷോറുമാണ്. മാർക്കറ്റിംഗ് കൺസൾട്ടന്റായി പ്രതീഷ് ശേഖർ പ്രവർത്തിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഓവര്‍സീസ് വിതരണാവകാശം പ്ലോട്ട് പിക്‌ചേഴ്‌സ് ആണ്. ലൂസിഫര്‍ മ്യൂസികിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക