
മുഖത്ത് വിരിയുന്ന പൂവാണ് ചിരി.
മനസ്സിൽ തെളിയുന്ന വെട്ടമാണ് ചിരി.
ഒരു കൊച്ചു ചിരിയാൽ മായും വേദനകൾ.
നൊമ്പര കടലിലെ തോണിയാണ് ചിരി.
കുഞ്ഞിളം ചുണ്ടിലെ പാൽ പുഞ്ചിരി,
അമ്മതൻ നെഞ്ചിലെ കുളിർമഴയാകുന്നു.
കൂട്ടുകാരോടൊത്ത് ചിലവഴിക്കും നേരത്ത്,
ആഹ്ലാദ പൂമഴ പെയ്യിക്കും ചിരി.
പരിഭവമേതുമി ല്ലാത്തൊരു ചിരി.
ലോകർക്ക് സമാധാനം നൽകുന്ന ചിരി.
ശത്രുതയൊക്കെയും ദൂരത്തെറിയുവാൻ,
ആയുധമല്ലാത്തൊ രു വിദ്യയാണ് ചിരി.
രോഗത്താൽ എരിയുന്ന ഒരുവന് എന്നും -
ഔഷധമാകുന്നു ഈ ചിരി.
വാക്കുകൾ തോൽക്കുന്ന നിമിഷങ്ങളിൽ,
മൗനത്തിൽ അർത്ഥങ്ങൾ ചാർത്തുന്നു ചിരി.
കരയാൻ എളുപ്പമി ലോകത്തിലെ ല്ലാവർക്കും.
എന്നാൽ ചിരിക്കാൻ ഏറെ പ്രയാസമാണ്.
ഉള്ളു തുറന്നൊന്നു ചിരിക്കുവാൻ,
മടി എന്തിന്, ആർക്കുവേണ്ടി?
വീണുടയാത്ത സ്വപ്നമീ ചിരി.
വാടാത്ത നല്ലൊരു പൂവാണ് ചിരി.
മണ്ണിൽ മനുഷ്യന്റെ ജീവിതയാത്രയിൽ,
ഏറ്റവും സുന്ദര പുണ്യമാണു ചിരി.