Image

ചുവക്കുന്ന ചക്രവാളങ്ങൾ (കവിത : ജയൻ വർഗീസ്)

Published on 09 March, 2026
ചുവക്കുന്ന ചക്രവാളങ്ങൾ (കവിത : ജയൻ വർഗീസ്)

ചുവക്കുന്ന നീലാകാശം  

ചുരത്തുന്ന രക്തം പോലെ

പരക്കുന്നു പച്ചപ്പിൻമേൽ

അഗ്നി മേഘങ്ങൾ

 

മനുഷ്യനാം ശിശുവിനെ

കിടത്തുവാൻ കാലം തീർത്ത

മൃദു വായു കുമിളയിൽ

തുള വീഴ്ത്തുന്നു.

 

അതിരുകൾ വരയ്ക്കുമ്പോൾ

അതുവരെ സഹോദരൻ

അറിയാത്ത രിപുവായി

അന്യനാകുന്നു ?

 

അപരന്റെ തല വെട്ടി

അതും കൊണ്ട് ചെന്നീടേണം

പെരുമുല പെണ്ണായ് വാഴും

ഹൂറിയെക്കാണാൻ

 

മനസ്സിന് മതിൽ കെട്ടി

മനുഷ്യനെ തരം തിരി -

ചിറച്ചിയായ്  വിൽക്കുന്നുണ്ടീ

മത കശാപ്പുകാർ

 

മനസ്സിന് മതിലില്ലാ

മനുഷ്യനായ് വരവേല്ക്കൂ

പുതു യുഗ പുലരിപ്പൂ

സുപ്രഭാതങ്ങൾ  !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക