Image

നീണ്ടകഥ (സാറാ - 23 : അന്നാ പോൾ)

Published on 10 March, 2026
നീണ്ടകഥ (സാറാ - 23 : അന്നാ പോൾ)

പുതിയ ബിഷപ്പിനെ വരവേൽക്കാൻ പള്ളിയും പരിസരവും, കുരുത്തോലകളും പൂക്കുലകളും കൊണ്ട് മനോഹരമായി അലങ്കരിച്ചു..

അലങ്കാരങ്ങളൊക്കെ പൂർത്തിയാക്കി എല്ലാവരും വീടുകളിലേയ്ക്കു മടങ്ങി.

സാറായും അമ്മച്ചിയും തിരക്കിട്ടു വീട്ടിലേയ്ക്കു നടന്നു. "അപ്പൻ വന്നു കാണുമോ... വഴക്കു പറയുമോ എന്നു സാറാ ഭയപ്പെട്ടു..... ചക്രവാളമാകെ അൽപ്പം മുമ്പ് വരെ പടർന്ന ചുവപ്പുരാശിയ്ക്കു മേൽ

ഇരുൾ പടർന്നു തുടങ്ങി... സൂര്യൻ ഒരു തീഗോളമായി മാറി. പിന്നെ മെല്ലേ മെല്ലേ അപ്രത്യക്ഷനായ്

ഓലത്തലപ്പുകളിലേക്ക് ഇരുൾ ഊർന്നിറങ്ങി.

വലക്കാർ ഇറങ്ങുന്ന സമയമാണ്. ചിലരെ.ക്കെ വല കുടഞ്ഞിട്ടുന്നു. വെള്ളി പരലുകൾ ചാടിച്ചാടി പിടയുമ്പോൾ അവയുടെ തിളങ്ങുന്ന സ്ഫടികക്കണ്ണുകളിലെ നിസഹായത കാണുമ്പോൾ സാറാ വിഷണ്ണയായ് നോക്കി നിന്നു.

" നടക്കു കൊച്ചേ... ഇരുട്ടു വീഴുന്നതു നീ കാണുന്നില്ലേ.

... സാറാ ദൂരേയ്ക്കു നോക്കി.

കൈതക്കാടുകളിൽ മിന്നാമിനുങ്ങുകൾ ചെറുവിളക്കുകൾ കത്തിച്ചു തുടങ്ങി. കാക്ക കൂട്ടങ്ങളുടെ കലപില ഒടുങ്ങി.

നിശബ്ദരായി ചേക്കേറി ..

ആറ്റിറമ്പിലും പാടശേഖരങ്ങൾക്കു നടുവിലെ കൈത്തോടുകളിലുഠ വലവീശുകാർ ധാരാളമുണ്ട്. അന്തിക്കൊത്തെന്നാണവർ പറയുന്നു.

അൽപ്പം മുൻപു വിതറിയ തീറ്റ തിന്നു മീനുകൾക്കു മദമിളകിത്തുടങ്ങി.

അവ തീറ്റ തേടി വന്നു വലയിൽ കുടുങ്ങുന്നു.

മീൻ കറിയില്ലാത്ത പ്രാതലോ അത്താഴമോ

മഞ്ചാടിക്കരിക്കാർക്കില്ല.

സാറായുടെ വീട് പള്ളിയുടെ സമീപത്താണ് ..

എന്നിട്ടും അപ്പൻ അവരെ കൂട്ടിക്കൊണ്ടുപോകാൻ വന്നു.

അപ്പന്റെ സ്നേഹം കരുതൽ: അവൾക്കു സന്തോഷം തോന്നി.

ശമുവേലിപ്പോൾ മദ്യപിയ്ക്കാറില്ല.

വഴക്കും വക്കാണവുമൊക്കെ നിർത്തിയ അപ്പനെ ക്കാണുമ്പോൾ സാറായ്ക്കു സന്തോഷത്തേക്കാൾ അത്ഭുതം തോന്നും

അവൾ അമ്മച്ചിയോടു പറഞ്ഞു. "എന്റപ്പൻ ആകെ മാറിയിരിക്കുന്നു..." -

കൊച്ചു പെണ്ണു മൂളുക മാത്രം ചെയ്തു ..

അവർക്കറിയാം അയാളുടെ മാറ്റം മകളോടുളള സ്നേഹഠ കൊണ്ടാണ്. ആരുടേയും ഉപദേശം കൊണ്ടല്ല..

അതേ സ്നേഹത്തിനു മനുഷ്യനെ നല്ല വനാക്കാൻ നേർവഴിയ്ക്കു നടത്താൻ ശക്തിയുണ്ട്. മകൾ വളർന്നു വലുതായി. വിദ്യാഭ്യാസം നേടി. നാലാൾ അറിയുന്നവളാണ്. താനിനിയും ഇങ്ങനെ ജീവിച്ചാൽ തന്റെ മകൾക്കു അപമാനമാണ്.

ആ ചിന്ത അയാൾക്കുണ്ടായി.

അത്താഴം കഴിയ്ക്കുന്നതിനിടയിൽ സാറാ അപ്പനോടു ചോദിച്ചു "അപ്പൻ നാളെ പള്ളിയിൽവരില്ലേ.

"വരാം". അയാൾ മക വാത്സല്യത്തോടെ നോക്കി പറഞ്ഞു.

ഉറങ്ങാൻ കിടന്നിട്ടും കൊച്ചുപെണ്ണ് തന്റെ കുട്ടിക്കാലത്തെ ബിഷപ്പുമാരെക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു. അവരുടെ ഒക്കെ സ്നേഹം പാവപ്പെട്ടവരോടുള്ള കരുതൽ ... എത്ര പറഞ്ഞാലും തീരില്ല.

ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരുടെ മക്കൾ: ... ഇവിടെ വന്നു കഷ്ടപ്പെട്ടു ജീവിച്ചു.... പരിചയമില്ലാത്ത കാലാവസ്ഥ രോഗങ്ങൾ: എത്ര പേർ മലമ്പനി വന്നു മരിച്ചു!! മതിയായ ചികിത്സ കിട്ടാതെ...

സമ്പന്നത ഉപേക്ഷിച്ച് സാധാരണക്കാർക്കിടയിൽ ജീവിച്ചവർ..

തങ്ങളുടെ ഓഹരികൾ വിറ്റ് സാധു ജന പരിപാലനത്തിനിറങ്ങിയവർ.....

കേവലം ജോലി മാത്രം ചെയ്തു പോയവരാണധികവും. എന്നാൽ കെയ്ലി പീറ്റ് ബേക്കർ ഫെൻ ബെയ്ലി ഇവരെയൊന്നും മറക്കാനാവില്ല... കൊച്ചുപെണ്ണ് പറഞ്ഞു കൊണ്ടേയിരുന്നു... ഓർമ്മകളുടെ ഇതളുകൾ ഒന്നൊന്നായ് സാറായുടെ മനസ്സിലും വിരിയുന്നുണ്ടായിരുന്നു.

രാവു കനത്തു..

നായ്ക്കൾ ഓലിയിട്ടു കൊണ്ടിരുന്നു... അവൾക്കു ഭയം തോന്നി.

കൺപോളകളിൽ കനം വെച്ചു.

എപ്പോഴോ ഉറങ്ങിപ്പോയി.

 

തുടരും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക