Image

ഇ-മലയാളിയിൽ വായനാവാരം മാർച്ച് 22-29 വരെ

Published on 10 March, 2026
ഇ-മലയാളിയിൽ വായനാവാരം മാർച്ച് 22-29 വരെ

അമേരിക്കയിൽ മാർച്ച് മാസം ദേശീയ വായനാമാസമായി ആഘോഷിക്കുന്നു. മലയാളഭാഷയുടെ വളർച്ചയും പുരോഗതിയും ലക്ഷ്യമാക്കുന്ന ഇ-മലയാളി മാർച്ച്  മാസത്തെ അവസാന വാരം വായനാവാരമായി ആദരിക്കാൻ ഉദ്ദേശിക്കുന്നു. ലോകമെമ്പാടുമുള്ള എല്ലാ എഴുത്തുകാർക്കും പങ്കെടുക്കാവുന്നതാണ്. ഏറ്റവും നല്ല രചനകൾ സമർപ്പിക്കുന്നവരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതാണ് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. അതിനോടനുബന്ധിച്ച് ഒരു ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നു  അത് പൂരിപ്പിച്ച് അയക്കുക - mag@emalayaleecom. /phone 917-324-4907.

1 .  ഇവിടത്തെ എഴുത്തുകാരേക്കാൾ നാട്ടിലെ എഴുത്തുകാരുടെ രചനകൾ വായിക്കാൻ എന്തുകൊണ്ട് അമേരിക്കൻ മലയാളികൾ ഇഷ്ടപ്പെടുന്നു.

2 . ഇ- മലയാളി ഇപ്പോൾ ഉൾപ്പെടുത്തുന്ന പംക്തികൾ കൂടാതെ നിങ്ങൾ ആഗ്രഹിക്കുന്ന പംക്തികൾ ഏതെല്ലാം. കഥകളോ, കവിതകളോ, ലേഖനങ്ങളോ, നർമ്മങ്ങളോ കൂടുതൽ താൽപ്പര്യം.  

3 . അമേരിക്കയിൽ മലയാള സാഹിത്യം പുതു തലമുറയിലേക്കും വളരാൻ പത്രമെന്ന നിലയിൽ ഇ-മലയാളി എന്ത് ചെയ്യണം.? എഴുത്തുകാർ എന്ത് ചെയ്യണം.?

4 .ഇവിടത്തെ എഴുത്തുകാരുടെ നല്ല രചനകളെ തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയുമോ?

5 . അങ്ങനെ തിരഞ്ഞെടുത്ത കൃതികളെക്കുറിച്ച് ഒരു തുറന്ന ചർച്ച ഇ മലയാളിയിൽ നടത്തുന്നതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം.

6 . മതങ്ങൾക്ക് സംഭാവന  ചെയ്യുന്നപോലെ എന്തുകൊണ്ട് ഭാഷക്ക് സംഭാവന ചെയ്യാൻ അമേരിക്കൻ മലയാളികൾ മടിക്കുന്നത്.

7 . ഇവിടത്തെ എഴുത്തുകാർ പ്രതിഫലം ഇല്ലാതെ എഴുതുമ്പോൾ അവരെ അംഗീകരിക്കാൻ ഇ-മലയാളി പ്രതിവർഷം അവാർഡുകൾ നൽകുന്നെങ്കിലും അവർക്ക് ക്യാഷ് അവാർഡുകൾ കൊടുക്കാൻ ധനികരായ ഭാഷ പ്രേമികളായ ആളുകൾ മുന്നോട്ട് വരുമോ?

8. നിങ്ങൾ ഇയ്യിടെ ഇ-മലയാളിയിൽ വായിച്ച നിങ്ങൾക്ക് ഇഷ്ടപ്പെട്ട രചന.

 

Join WhatsApp News
Sudhir Panikkaveetil 2026-03-11 01:25:39
ഇത് വളരെ നല്ല ഉദ്യമം. ഇ മലയാളിക്ക് ആശംസകൾ. നിങ്ങൾ പറഞ്ഞ നാലും അഞ്ചും ചോദ്യങ്ങൾക്ക് എന്റെ മറുപടി. ഇനിയും എഴുത്തുകാർ വിവരങ്ങൾ നല്കുമല്ലോ. ചർച്ച നന്നായി വരട്ടെ. താഴെ പറയുന്ന പുസ്തകങ്ങൾ ഞാൻ ശുപാര്ശ ചെയ്യുന്നു. ഭൂമിക്ക് മേലൊരു മുദ്ര ജോൺ മാത്യു ടെക്സസ് ക്രൈം ഇൻ 1619 സാംസി കൊടുമൺ പാടുന്ന പാഴ്‌മുളം തണ്ടുപോലെ ജയൻ വർഗീസ് പറക്കും പക്ഷിയെ പ്രണയിക്കുന്നവർ അബ്ദുൽ പുന്നയൂർക്കുളം ഗീതാഞ്ജലി എൽസി യോഹന്നാൻ ശങ്കരത്തിൽ മൈലാപ്ര കഥകൾ - രാജു മൈലാപ്ര പ്രിയ ജോ നിനക്കായ് ഈ വരികൾ - സരോജ വർഗീസ് ജി പുത്തെന്കുരിശിന്റെ വിവർത്തനങ്ങൾ എ സി ജോർജിന്റെ "ഒരു അമേരിക്കൻ മലയാളിയുടെ ജീവിത നിരീക്ഷണങ്ങൾ"
കുഴിയാന 2026-03-12 23:15:54
ഇ മലയാളി- ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ ഞാനടക്കം ഒന്ന് രണ്ടു അമേരിക്കൻ മലയാളി എഴുത്തുകാരുടെ അഭിപ്രായമാണ്. ഇവിടെ എന്ത് ചെയ്താലും അത് ഞങ്ങൾക്ക് ഗുണകരമല്ല. ഞങ്ങൾ നാട്ടിൽ പോയി ഷൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നു. ഇങ്ങനെയുള്ള നിങ്ങളുടെ മുൻകാല ശ്രമങ്ങളിൽ ഒന്നോ രണ്ടോ എഴുത്തുകാരാണ് പങ്കെടുത്തത്. നമുക്ക് എല്ലാം നാട്ടിൽ മതി.ഞങ്ങളോട് യോജിക്കുന്നവർ കമന്റ് കോളത്തിൽ yes അടിക്കുക. ഞങ്ങൾ കുഴിയാന എന്ന ഒരു സംഘടനാ രൂപീകരിക്കുന്നു. ലാന പോലെ തന്നെ. കുന്തവും മഴുവുമായി യാത്ര തിരിക്കുന്ന ആന എന്നാണു മുഴുവൻ പേര്
Devan തറപ്പിൽ 2026-03-14 08:38:53
ഈ മലയാളി വായനാവാരം: നമുക്ക് നമ്മുടെ എഴുത്തുകാരെ എങ്ങനെ ചേർത്തുനിർത്താം.? ​അമേരിക്കൻ വായനാമാസത്തോടനുബന്ധിച്ച് 'ഇ-മലയാളി' സംഘടിപ്പിക്കുന്ന വായനാവാരത്തിലേക്ക് നമ്മുടെ പോരായ്മകൾ കണ്ടെത്തി കുറിക്കുക. നമ്മുടെ ഭാഷയെയും പ്രവാസി എഴുത്തുകാരെയും പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. വരേണ്യ സാഹിത്യ ഭാവനകളുടെ പുറംമോടികളേക്കാൾ, നമ്മുടെ മണ്ണിലെ അനുഭവങ്ങൾ പങ്കുവെക്കുന്ന എഴുത്തുകാരെ കണ്ടെത്തി ആദരിക്കാനാണ് ഇ-മലയാളി ലക്ഷ്യമിടുന്നത്. ​ഇതിനായി താഴെ പറയുന്ന കർമ്മപദ്ധതികൾ നടപ്പിലാക്കുന്നു: ​അമേരിക്കൻ സാഹിത്യ പുരസ്‌കാരം: പ്രവാസി എഴുത്തുകാരുടെ മികച്ച കൃതികൾ കണ്ടെത്തി സ്പോൺസർഷിപ്പോടെ പുരസ്‌കാരങ്ങൾ നൽകൽ. ​ആഗോള സാഹിത്യ ശൃംഖല: പ്രവാസി സംഘടനകളുമായി ചേർന്ന് സാഹിത്യ പ്രവർത്തനങ്ങൾ. ​പ്രോത്സാഹന സമ്മാനങ്ങൾ: 'ഇ-മലയാളി'യിൽ എഴുതുന്നവർക്ക് പ്രത്യേക അംഗീകാരം,
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക